Image

കോവിഡ് രോഗികള്‍ 15.77 ലക്ഷമായി; മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

Published on 09 April, 2020
കോവിഡ് രോഗികള്‍ 15.77 ലക്ഷമായി; മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

ന്യുയോര്‍ക്ക്: കോവിഡ് 19 രോഗയേറ്റവരുടെ എണ്ണം ഏറിവരുന്നു. 15.77 ലക്ഷമായി. മരണസംഖ്യ 93,617 ആയി. ചികിത്സയില്‍ കഴിയുന്ന 11,35,302 പേരില്‍ അരലക്ഷത്തോളം പേരുടെ നില ഗുരുതരമാണ്. 3,48,077 പേര്‍ സൗഖ്യം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 5162 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

അമേരിക്കയിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. 24 മണിക്കൂറിനുള്ളില്‍ 20,154 രോഗികളുടെ എണ്ണം കൂടി.4,55,081 ല്‍ എത്തി. 1,306 മരണങ്ങള്‍ രേഖപ്പെടുത്തി. 16,094 പേര്‍ ഇതുവരെ മരിച്ചു. സ്‌പെയിനില്‍ 1,52,446 രോഗികളും 15,238 മരണങ്ങളും (446 ഇന്നത്തെ). ഇറ്റലിയില്‍ 143,626 രോഗികളും 18,279 മരണങ്ങളും (610). ്രഫാന്‍സില്‍ 1,17,749 രോഗികളും 12,210 മരണങ്ങളും (1,341). ജര്‍മ്മനി 1,15,523 രോഗികളും 2,451 മരണങ്ങളും (102). ചൈനയില്‍ 81,865 രോഗികളും 3,335 മരണങ്ങളും (2). 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക