Image

ന്യു യോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂറഞ്ഞു; മരണം 7000 പിന്നിട്ടു

Published on 09 April, 2020
ന്യു യോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂറഞ്ഞു; മരണം 7000 പിന്നിട്ടു
ന്യു യോര്‍ക്ക്: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണംകുറയുന്നത് ആശാവഹമാണെങ്കിലും മരണ സംഖ്യ കൂടുന്നതില്‍ ആശങ്കയുണ്ടെന്ന് ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്വോമൊ. കഴിഞ്ഞ 24 മണിക്കൂറില്‍ സ്റ്റേറ്റില്‍ മരിച്ചത് 799 പേര്‍. തലേദിവസങ്ങളില്‍ 779,7311, 599.

മറ്റ് ഏതു രാജ്യത്തേക്കാള്‍ കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള സ്ഥലമെന്ന റെക്കോര്‍ഡ് ഇപ്പോള്‍ ന്യു യോര്‍ക്ക് സ്റ്റേറ്റിനാണ്. ഇറ്റലിയിലും സ്‌പെയിനിലും ഉള്ളതിലും കൂടുതല്‍. ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മാത്രം 160,000 കോവിഡ് ബാധിതരുണ്ട്. സ്‌പെയിനില്‍ 152,000, ഇറ്റലിയില്‍139,000.

അമേരിക്കയിലാകെ 432,000 ല്‍ പരം കൊറോണ ബാധിതര്‍. മരണം 15,000 കടന്നു. ന്യു യോര്‍ക്ക്സ്റ്റേറ്റില്‍ ഇതു വരെ മരണം 7067.

(ധാരാളം പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ താല്പര്യം കാട്ടുന്നില്ലാത്തതാണു അഡ്മിഷന്‍ കുരയാന്‍ കാരണമെന്ന് കരുതുന്നുണ്ട്. ആശുപത്രികള്‍ നിറഞ്ഞുവെന്നും മതിയായ ചികില്‍സ ലഭിക്കില്ലെന്നും പലരും ഭയപ്പെടുന്നു)

ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത് 18,000 പേര്‍. സ്റ്റേറ്റില്‍ ഇപ്പോള്‍ 90,000 ബെഡ്ഡുകള്‍ കോവിഡ് ബാധിതര്‍ക്കായി സജ്ജമാണ്. ബുധനാഴ്ച 200 പേരെ മാത്രമെ അഡ്മിറ്റ് ചെയ്തുള്ളു. ഐ.സിയുവില്‍ 84 പേര്‍. ഇത് ഏറ്റവും കുറവാണ്

ന്യു യോര്‍ക്കിലെ സ്ഥിതി മെച്ചപ്പെടുകയാണെന്ന്നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ്ഡയറകടര്‍ ഡോ. ആന്തണീ ഫൗച്ചി പ്രത്യാശ പ്രകടിപ്പിച്ചു. ആശുപത്രി പ്രവേശനം കുറയുന്നത് ശുഭോദര്‍ക്കമാണ്. ഇപ്പോള്‍ മരിക്കുന്നത് നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരാണ്.

ന്യു യോര്‍ക്കില്‍ വൈറസ് കൊണ്ടു വന്നത് യൂറോപ്പില്‍ നിന്നുള്ള യാത്രക്കാരണെന്നും ഏഷ്യയില്‍ നിന്നുള്ളവരല്ലെന്നും ഗവേഷണ റിപ്പോര്‍ട്ട്, ഇറ്റലിയില്‍ നിന്നും മറ്റും വന്നവരാണു കൂടുതലായി രോഗം പടര്‍ത്തിയത്. ചൈനാക്കാരാണെന്ന ധാരണ ശരിയല്ല.

വൈറസിനെ കുറച്ചു കാണരുതെന്ന് ക്വോമോ മുന്നറിയിപ്പ് നല്‍കി, കണക്കുകള്‍ പ്രതീക്ഷനല്‍കുന്നുവെങ്കിലുംജാഗ്രത പാലിക്കണം. 'ചില നല്ല അടയാളങ്ങള്‍ കാണുന്നതു കൊണ്ട് ഇത് ഉടന്‍ അവസാനിക്കുമെന്നോവീണ്ടും ആഞ്ഞടിക്കില്ലെന്നോ കരുതനാവില്ല-ഗവര്‍ണര്‍ പറഞ്ഞു.

ന്യു യോര്‍ക്ക് സിറ്റിയിലെ നിയന്ത്രണങ്ങള്‍ ഏപ്രിലില്‍ മാത്രമല്ല മെയ് മാസത്തിലേക്കും നീണ്ടു പോയേക്കാമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.

സിറ്റിയില്‍ കൊറോണകേസുകളുടെ എണ്ണം 80,000 കവിഞ്ഞതായി ഹെല്ത്ത് അധികൃതര്‍ ബുധനാഴ്ച വൈകി അറിയിച്ചു. നഗരത്തിലുടനീളം ആകെ 80,204 കേസുകള്‍. ബുധനാഴ്ച വൈകുന്നേരം വരെ മരണസംഖ്യ 4,260. കഴിഞ്ഞ ദിവസം ഇത് 3,544 ആയിരുന്നു.

കുറഞ്ഞത് 20,474 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.

ബോറോ പ്രകാരം കേസുകള്‍:

ക്വീന്‍സ്: 26,204
ബ്രൂക്ലിന്‍: 21,580
ബ്രോങ്ക്‌സ്: 16,419
മന്‍ഹാട്ടന്‍: 10,862
സ്റ്റാറ്റന്‍ ഐലന്‍ഡ്: 5,102

ന്യു ജെഴ്‌സി
ന്യു ജെഴ്‌സിയില്‍ രോഗം ബാധിച്ചവര്‍ 51,000 കടന്നു. മരിച്ചത് 1700 പേര്‍. 7300-ല്‍ പരം പേര്‍ ആശുപ്ത്രിയിലുണ്ട്. 1500-ല്‍ പരം പേര്‍ ഇന്റന്‍സിവ് കെയറില്‍

കോവിഡ് തുടര്‍ന്നാലും ഇല്ലെങ്കിലും മെയ് 1-നു ഇപ്പോഴത്തെ 'ഭീകര' നിയന്ത്രണങ്ങളോക്കെ നീക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ബില്‍ ബാര്‍. കട്ടിലിനടിയില്‍ ഒളിക്കുന്നതിനു പകരം സോഷ്യല്‍ ഡിസ്റ്റന്‍സിംഗും മറ്റും പാലിച്ചാല്‍ മതി എന്നാണ് ട്രമ്പ് അനുചരനായ ബര്‍ പറയുന്നത്

തെളിയിക്കപ്പെടാത്ത ചികില്‍സ അംഗീകരിക്കുന്ന ട്രമ്പിന്റെ നിലപാടിനെതിരെ മാധ്യമങ്ങള്‍ ജിഹാദ് നടത്തുകയാണെന്നും ബര്‍ ആരോപിച്ചു

ജോലി നഷ്ടപ്പെട്ട 6.6 മില്യന്‍ ആളുകള്‍ കൂടി അണ്‍ എമ്പ്‌ലോയ്‌മെന്റ് ഇന്‍ഷുറന്‍സിനു അപേക്ഷിച്ചു. ഇതോടെ ജോലി നഷ്ടപ്പെട്ട 17 മില്യനാണു അണ്‍ എമ്പ്‌ലോയ്‌മെന്റിനു അപേക്ഷിച്ചിരിക്കുന്നത്.

ഇതോടെ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണു പോകുന്നതെന്നു വ്യക്തമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക