Image

അമേരിക്കൻ മലയാളി സംഘടനകളേ ഉണരുക (ബിന്ദു ടിജി)

Published on 09 April, 2020
അമേരിക്കൻ മലയാളി സംഘടനകളേ  ഉണരുക (ബിന്ദു ടിജി)

'അമേരിക്കന്‍ മലയാളി ' ആ വിളിയില്‍ തന്നെയുണ്ട് ഒരു ധ്വനി . കവി വാക്യം കടമെടുത്താല്‍ ഒരു പകുതി പ്രജ്ഞയില്‍ അമേരിക്കയും ഒരു പകുതി പ്രജ്ഞയില്‍ കേരളവും എന്നതാണ് അവരുടെ മനോനില . ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ഒരമ്മയുടെ അവസ്ഥയാണത് .ഓരോ കയ്യിലും ഓരോ കുഞ്ഞുങ്ങളെ വഹിച്ചു നടക്കേണ്ട ഒരു മാനസിക ഉത്തരവാദിത്യം ഇവര്‍ പേറുന്നു . വിവിധ ജീവിതാവസ്ഥകളാ ണ് നമ്മെ ഓരോരുത്തരെയും ഇവിടെ എത്തിച്ചത് . വിവാഹം, കുടുംബ ബന്ധങ്ങള്‍ , ജോലി, പഠനം ഇങ്ങിനെ പോകും കാരണങ്ങള്‍ . ഇവിടെ എത്തിച്ചേര്‍ന്നാല്‍ ആദ്യത്തെ കുറച്ചു നാള്‍ അതിജീവനത്തിനുള്ള പോരാട്ടമായിരിക്കും. കയ്യില്‍ ഉദ്യോഗവുമായി എത്തിച്ചേരുന്ന ഐ ടി ക്കാരും ഒരു ചെറിയ വിഭാഗം ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സും ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും എത്തിച്ചേരുന്ന മറ്റൊരു ചെറിയ വിഭാഗവും ഒഴിച്ചാല്‍ ബാക്കി യുള്ള കുടിയേറ്റ സമൂഹത്തിന് ഈ പ്രാരംഭ ഘട്ടം അനുഭവങ്ങളുടെ തീച്ചൂളയായിരിക്കും . 

കേരളത്തില്‍ ഇരുന്നു സ്വപ്നം കണ്ട സ്വര്‍ഗ്ഗലോകമല്ല ഇതെന്ന് മനസ്സിലാകുന്നതോടൊപ്പം, ഇവിടെ എത്തിച്ചേര്‍ന്നാല്‍ സഹായത്തിനുണ്ടാകും എന്ന് കരുതിയ അല്ലെങ്കില്‍ തങ്ങളെ ഇമ്മിഗ്രേഷനു സഹായിച്ച കുടുംബാംഗങ്ങളും ഉറ്റവരും നയിക്കുന്ന പരിശ്രമകരമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയും പലര്‍ക്കും നല്‍കുന്ന മാനസിക സമ്മര്‍ദ്ദം ഏറെ വലുതായിരിക്കും . അക്കാലങ്ങളില്‍ ജീവിതം സ്വയം പര്യാപ്തമാക്കാന്‍ മനസ്സുരുകി യത്‌നിക്കാതെ തരമില്ല . ഓരോരുത്തരും ഇവിടെ എത്തിച്ചേര്‍ന്ന കാലഘട്ടത്തിലെ അമേരിക്കന്‍ ഇക്കോണമി യുടെ അവസ്ഥ യും ഓരോരുത്തരുടെയും കര്‍മ്മരംഗത്തിന്റെ സവിശേഷതയും ഈ ശൈശവദശയുടെ ദൈര്‍ഘ്യവും ബാലാരിഷ്ടത യുടെ ഏറ്റക്കുറച്ചിലുക ളും നിര്‍ണ്ണയിക്കും .ഈ ശൈശവം തരണം ചെയ്താല്‍ അടുത്ത സംഘര്‍ഷാവസ്ഥ സംസ്‌കാര സങ്കലനവും മനുഷ്യന്‍ എന്ന സമൂഹ ജീവിയുടെ സാ മൂ ഹി ക ആവശ്യങ്ങളുമാണ് .


കുട്ടികളായി ഇവിടെ എത്തിയവര്‍ക്ക് അമേരിക്കന്‍ സംസ്‌കാരത്തിലേക്കു ലയിക്കാന്‍ വലിയ കാലതാമസമെടുക്കണമെന്നില്ല . എന്നാല്‍ ഇവിടെയെത്തിയ മുതിര്‍ന്ന വിഭാഗത്തിനു സംസ്‌കാര ലയനം എളുപ്പമല്ല . ഭാഷ , വേഷം, സാമൂഹ്യമര്യാദങ്ങള്‍ ഇതെല്ലം ഒരു ചടങ്ങു പോലെ ഔദ്യോഗിക രംഗങ്ങളില്‍ നടത്തുമെങ്കിലും ഒടുവില്‍ ശൂന്യമാകുന്ന ഒരു മനസ്സുണ്ട് . ഈ ശൂന്യത യ്ക്ക് ഔഷധമായാണ് പലപ്പോഴും ഒരേ തൂവല്‍ പക്ഷികള്‍ ഒത്തു ചേര്‍ന്ന് പല സംഘടനകളും തുടങ്ങുന്നത് .

പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ ഉയര്‍ന്നു വരുന്ന മറ്റൊരാവശ്യമാണ് ജീവകാരുണ്യം . അമേരിക്കന്‍ ഗവണ്‍ മെന്റിന്റെ ചില നിയമങ്ങള്‍ അതിനു നിര്‍ബന്ധിക്കുകയും ചെയ്യും . ജനങ്ങള്‍ക്ക് ഒത്തുകൂടുവാന്‍ ഒരു സ്ഥലം ആവശ്യമായി വരും . ആളുകളുടെ എണ്ണമനുസരിച്ച് ഒരു ചെറിയ കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങി വലിയ ഓഡിറ്റോറിയങ്ങള്‍ വരെ ഇതിനാവശ്യമായെന്നിരിക്കും . ഒരു ഹാള്‍ വാടകയ്ക്ക് എടുക്കാന്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ എന്തിനു ഈ സംവിധാനം ഉപയോഗിക്കുന്നു എന്നൊരു ചോദ്യമുണ്ട് . 

ജീവകാരുണ്യമാണ് ലക്ഷ്യമെങ്കില്‍ നാല്‍പ്പതു ശതമാനം വരെ വാടകയിലും മറ്റു സൗകര്യങ്ങളുടെ ചിലവിലും കുറവുണ്ട് . അതിനായി ചില തെളിവുകളും നല്‍കണം . അങ്ങിനെ ഈ രാജ്യത്തുള്ള സകല മലയാളി സംഘടനകളും ഔദ്യോഗിക മായി ലാഭേച്ഛ യില്ലാതെ നടത്തുന്ന ജീവകാരുണ്യ സംഘടനകളാണ് . ഇതില്‍ സാഹിത്യ ചര്‍ച്ച, കായികവിനോദം , കലാപരിപാടികള്‍ , ഓണം, ക്രിസ്മസ് ആഘോഷങ്ങള്‍ മുതല്‍ കേരളത്തിലെ സെലിബ്രിറ്റീസ് വന്നു പെര്‍ഫോം ചെയത് പണം വാരുന്ന മെഗാ ഷോസ് വരെ കാണും .

 ഇങ്ങിനെ വിവിധ പരിപാടികളില്‍ നിന്ന് സമാഹരിക്കുന്ന വന്‍ തുകയ്ക്കും നികുതി കൊടുക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യം തന്നെ . മറ്റൊരു കാര്യം ഓരോ അമേരിക്കന്‍ മലയാളിയും ഇത്തരം നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസഷന്‍ നു സംഭാവന നല്‍കുമ്പോള്‍ ആ ചാരിറ്റി തുകക്കുള്ള ആദായ നികുതിയിളവ് ഈ വ്യക്തികള്‍ക്കും ലഭിക്കുന്നു . ചുരുക്കത്തില്‍ അമേരിക്കന്‍ ഗവണ്മെന്റിനു കൊടുക്കേണ്ട നികുതി പണത്തില്‍ ഇളവ് വാങ്ങി യാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . ഈ സമാഹരിക്കുന്ന തുക ഭൂരിഭാഗവും ഒഴുകുന്നത് കേരളത്തിലേക്കായിരിക്കും നന്മ യാണിതെന്ന കാര്യത്തില്‍ സംശയമില്ല അര്‍ഹതയുള്ള ഒരു കൂട്ടം വ്യക്തികളോ സമൂഹം തന്നെയുമോ ഇതിന്റെ ഗുണഭോക്താക്കളാവുന്നത് തീര്‍ച്ചയായും നന്മ തന്നെ . സംഘടനകളുടെ ഈ സന്മനസ്സ് അഭിനന്ദനമര്‍ഹിക്കുന്നു . എങ്കിലും ചിലകാര്യങ്ങള്‍ ചിന്തിക്കേണ്ടതല്ലേ .

എന്റെ മരത്തലയില്‍ പൊന്തി വരാറുള്ള ഒരു ചോദ്യമുണ്ട് . അമേരിക്കന്‍ ഗവണ്‍ മെന്റ് ചെയ്തു തരുന്ന ഈ നികുതി യിളവ് നാം അനുഭവിക്കുമ്പോള്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് അതിന്റെ ഒരു ഭാഗമെങ്കിലും പങ്കിടുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്യം ഈ സംഘടകള്‍ക്കില്ലേ എന്ന്. ഇതെല്ലം നിയമപരമായി ശരിയാണ് അക്കാര്യത്തില്‍ തര്‍ക്കമില്ല . എന്നാല്‍ ജീവകാരുണ്യം എന്ന തിന്റെ വിശാല മായ അര്‍ത്ഥത്തില്‍ ആലോചിച്ചാല്‍ അല്പം സങ്കുചിതത്വം ഇല്ലേ ഈ നിലപാടില്‍ എന്നൊരു സംശയം തോന്നും . ഇത്തരം പണം കയറ്റുമതിയുടെ മറ്റൊരു കാരണം വലിയ വിനിമയ നിരക്കാകാം.പതിനായിരം ഡോളര്‍ സംഭരിച്ചാല്‍ ഇവിടെ അത് എന്ത് ? കേരളത്തില്‍ എത്തുമ്പോള്‍ വന്‍ തുകയും . 

എന്നാല്‍ അമേരിക്കയിലെ മറ്റു ജീവകാരുണ്യ സംഘടനകളോടൊത്ത് പ്രവര്‍ത്തിച്ചാല്‍ , മലയാളി സംഘടകള്‍ക്കു അതിലേക്കു ഒരു ചാനല്‍ ആവാന്‍ കഴിഞ്ഞാലും വലിയ കാര്യങ്ങളില്‍ പങ്കാളിയാവാന്‍ സാധിക്കുമല്ലോ . സമ്പന്ന രാജ്യത്തിന് അവരുടേതായ ചാരിറ്റി പ്രസ്ഥാനങ്ങള്‍ ധാരാളമുണ്ടാകും . കേരളത്തിലല്ലേ ആവശ്യം അതും ശരിയാണ് . പക്ഷേ നേതാക്കന്മാര്‍ക്ക് കൈമാറുന്ന ചെക്കുകള്‍ ആവശ്യക്കാര്‍ക്ക് എത്തുന്നുണ്ടോ എന്നത് അന്വേഷിക്കാന്‍ കൊടുത്തവര്‍ക്ക് യാതൊരു മാര്‍ഗ്ഗവുമില്ല . മനുഷ്യന്‍ ഇന്ന് ആഗോളപൗരനായി മാറിയിരിക്കുന്നു . കൊറോണ എന്ന ഭരണാധികാരി നമ്മോടു ആ സമത്വ സിദ്ധാന്തം ആവര്‍ത്തിച്ചു പറയുന്നു . ജന്മനാടിനോടുള്ള പ്രേമ ത്തിനോളം തന്നെ ആഴത്തില്‍ കര്‍മ്മഭൂമിയെയും ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് ഉത്തരവാദിത്ത മുണ്ട്. പ്രവാസികള്‍ എന്ന ലേബലില്‍ മുഖ്യമായും അറിയപ്പെടുന്നത് ഗള്‍ഫ് മലയാളികളാണ് അമേരിക്കയിലേക്ക് കുടിയേറിയ നമ്മള്‍ പ്രവാസിക കള്‍ എന്ന വിശേഷണത്തിന് അര്‍ ഹരല്ലലോ . നിയമപരമായി ഇവിടുത്തെ പൗരസഞ്ചയത്തില്‍ ആണ് നമ്മള്‍

ധാരാളം പ്രാദേശിക മലയാളി സംഘടനകളും അവയെ ഒരു കുടക്കീഴിലാക്കി ഒന്നിച്ചു കൊണ്ടുപോകുന്ന സംഘടനകളും നമുക്കുണ്ട്, മതപരമായ കൂട്ടുകെട്ടുകളും സംവിധാനങ്ങളും വേറെ . വര്‍ഷം തോറുമുള്ള കണക്കു നോക്കിയാല്‍ ഇവര്‍ കോടിക്കണക്കിനു തുക പല പദ്ധതികളുമായി കേരളത്തിലേക്ക് ഒഴുക്കുന്നു എന്നത് ഒരു സത്യവുമാണ് . ഇത്രയൊക്കെ ചെയ്തിട്ടും ഹൃദയം കൊണ്ട് സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനോ , അവരെ അമേരിക്കന്‍ മലയാളി സംഘടനകള്‍ ചെയ്യുന്ന സേവനങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനോ ഈ സംഘടനകള്‍ക്കായിട്ടുണ്ടോ എന്ന് സംശയമാണ് . ജനസേവകര്‍ എന്ന രാഷ്ട്രീയ നേതാക്കള്‍ വന്‍തുക വാങ്ങുന്ന ഒരു ഫോട്ടോ പത്രങ്ങളില്‍ വല്ലപ്പോഴും വരും എന്നുള്ളതല്ലാതെ ഈ നേതാക്കന്മാര്‍ തന്നെയും അമേരിക്കന്‍ മലയാളിയെ യും വന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മലയാളി സംഘടനകളെയും ഗൗരവമായി കാണുന്നുണ്ടോ എന്നത് ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

കൊറോണക്കാലത്ത് അമേരിക്കയുടെ പതനം ആഘോഷിച്ച കാഴ്ച നാമെല്ലാരും കണ്ടതാണ് . അമേരിക്ക തളര്‍ന്നു വീണാല്‍ വന്നേക്കാവുന്ന വന്‍ സാമ്പത്തിക കാര്യങ്ങള്‍ ഒരു ന്യൂന പക്ഷം ചര്‍ച്ച ചെയ്തതൊഴിച്ചാല്‍ ഈ അമേരിക്കന്‍ മലയാളി സംഘടനകള്‍ ചെയ്തിട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളെ പറ്റി ഒരു മാധ്യമവും വിവരിച്ചു കണ്ടില്ല. മാത്രമല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സഹായങ്ങള്‍ കാലങ്ങളായി കൈപ്പറ്റിയ സ്ഥലങ്ങളിലെ ജനങ്ങളോ , വന്‍തുക ചിരിച്ചു കൈപ്പറ്റിയ ജനസേവകരോ, ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങളോ ഈ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിന് എതിരായി സ്വരമുയര്‍ത്തി കണ്ടില്ല എന്നത് ഖേദകരമായ കാര്യമാണ് . പകരം അമേരിക്ക മൂക്ക് കുത്തുന്നു എന്ന സെന്‍സേഷണല്‍ വാര്‍ത്ത പരമാവധി പ്രചരിപ്പിക്കാനാണ് അവര്‍ തുനിഞ്ഞത്. അമേരിക്കന്‍ മലയാളി സംഘട നകള്‍ കണ്ണ് തുറന്ന് ഗൗരവമായി ഇക്കാര്യം കാണേണ്ടതാണ്

ഇന്ന് കൊറോണ മൂലം വിവിധ രീതികളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിച്ചേക്കാവുന്ന മലയാളി കുടുംബങ്ങള്‍ , അമേരിക്ക യിലുടനീളം കണ്ടേക്കാം. അവക്കൊപ്പം തന്നെ സാമ്പത്തിക ക്ലേശം അനുഭവിച്ചേക്കാവുന്ന അമേരിക്കന്‍ പൗരന്മാരും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വരും. അമേരിക്കന്‍ മലയാളി സംഘടനകള്‍ ജീവകാരുണ്യം നടത്താന്‍ ഇനിയും തീരുമാനിക്കും . കൊറോണക്കാലം കഴിയുന്നതോടെ ധാരാളം ധനസമാഹാരണ യജ്ഞങ്ങള്‍ പ്രതീക്ഷിക്കാം. ഇവിടെ വേദനിക്കുന്നവ രും ക്ലേശങ്ങള്‍ അനുഭവിക്കുന്ന വരുമാകട്ടെ അതിന്റെ ഗുണഭോക്താക്കള്‍. പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ഗ്രോസറി വീട്ടിലെത്തിക്കുന്നതും ആരോഗ്യ /അടിയന്തിര സേവനങ്ങള്‍ നമുക്ക് നല്‍കുന്നതും ഈ രാജ്യത്തുള്ളവ രാ ണെ ന്ന കാര്യം വിസ്മരിക്കാന്‍ വയ്യ . ഒരിക്കല്‍ കൂടി ആ സേവനത്തിന്റെയും മഹാമനസ്‌കത യു ടേയും, മുന്നില്‍ കൈകൂപ്പുന്നു .

Join WhatsApp News
Vayanakkaran 2020-04-10 01:46:10
പറയുന്നത് തത്വത്തിൽ ശരിയാണെന്നു തോന്നാമെങ്കിലും യഥാർഥത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി മനസ്സിലാക്കണം. ഇവിടെയുള്ള റെഡ്ക്രോസ് പോലെയുള്ള വലിയ ചാരിറ്റി സംഘടനകൾക്ക് ഒരു മില്യൺ ഡോളർ കൊടുത്താൽപോലും അത് വലിയൊരു സംഭവല്ല. അതുപോലെ അവർക്കു കിട്ടുന്നുണ്ട്. പിന്നെ അവരുടെ ഓവർഹെഡ് എക്സ്പെൻസ് ഏതാണ്ട് 80 ശതമാനത്തോളമാണ്. ഇവിടെയുള്ള മലയാളീ സംഘടനകൾ ചെയ്യുന്ന വലിയ ചാരിറ്റി എത്രയാണെന്ന് ബിന്ദുജി കരുതുന്നത്? 100 ഡോളർ കൊടുത്താൽത്തന്നെ നാല് പത്രത്തിലെങ്കിലും അവന്റെ ഫോട്ടോ വരണമെന്നാണ് ആഗ്രഹം. അല്പം കൂടി കൂടുതൽ കൊടുത്താൽ മന്ത്രിയുടെയോ എമ്മല്ലയുടെയോ കൂടെ ഒരു സെൽഫിയെടുത്തു ഫ്രെയിം ഇടാനും ബുദ്ധിമുട്ടുണ്ടാകില്ല. പിന്നെ എഴുപതുകൊണ്ടു ഗുണിക്കുന്നതും ഒരു വലിയ സംഗതിയാണ് കേട്ടോ. നാട്ടിൽ ഒരു പാവപ്പെട്ടവനൊരു വീട് പണിതു കൊടുക്കാൻ അയ്യായിരമോ ആറായിരമോ കൊടുത്താൽ നടന്നേക്കും. കയറിക്കിടക്കാൻ ഒരു കൂരയാകും. അത്രയും തുക ഇവിടെയൊരു ചാരിറ്റിക്ക് കൊടുത്താൽ എന്ത് നടക്കാനാണ്? ഒരു കാര്യം കൂടി പറഞ്ഞു നിർത്തട്ടെ. ഫോട്ടോ കാണാൻ വേണ്ടി മാത്രം കൊടുക്കുന്ന മലയാളി സംഘടനകളെക്കാൾ ഇവിടെത്തന്നെ കൂടുതൽ ചാരിറ്റി ചെയ്യുന്ന എത്രയോ മലയാളി വ്യക്തികളുണ്ടെന്നറിയാമോ!
പോത്തുകളോട് വേദമോ 2020-04-10 17:08:36
സംഘടനകളെ ഉണർത്താനും നന്നാക്കാനും പോകുന്നത് ഒരു പാഴ് ശ്രമമാണ് .
NY southern District 2020-04-11 07:00:24
Trump family loses bid to move marketing scam lawsuit to arbitration. NEW YORK (Reuters) - A federal judge in Manhattan rejected an effort by Trump and his adult children to send a lawsuit accusing them of exploiting their family name to promote a marketing scam into arbitration. In a Wednesday night decision concerning the American Communications Network, U.S. District Judge Lorna Schofield accused the Trumps of acting unfairly by seeking arbitration after first obtaining "the benefits of litigating in federal court," including the dismissal of a racketeering claim. "This conduct is both substantively prejudicial towards Plaintiffs and seeks to use the [Federal Arbitration Act] as a vehicle to manipulate the rules of procedure to Defendants' benefit and Plaintiffs' harm," Schofield wrote. Defendants included Trump's adult children Donald Jr., Eric and Ivanka, and an affiliate of the Trump Organization. "The court erred, and while we are disappointed, we will take an immediate appeal," Joanna Hendon, a lawyer for the Trumps, said in an email. In the October 2018 complaint, the Trumps were accused of misleading victims into becoming salespeople for ACN, a multi-level marketing company that charged $499 for a chance to sell videophones and other goods. According to the plaintiffs, the Trump family conned them into thinking Donald Trump, who had yet to become president, believed their investments would pay off. They said the real goal was for the Trumps to enrich themselves, including through the receipt of millions of dollars in secret payments from 2005 to 2015. The Trumps have called the lawsuit politically motivated, and said Donald's Trump's endorsement of ACN was merely his opinion. In rejecting arbitration, Schofield noted the plaintiffs' claim that they had no reason to believe their agreements to arbitrate with ACN also covered the Trumps. Roberta Kaplan, a lawyer for the plaintiffs, said in an email she looked forward to pursuing the proposed class action on behalf of her clients and "thousands of others like them who were defrauded by the Trumps." Last July, Schofield said the plaintiffs could pursue state law claims of fraud, false advertising and unfair competition against the Trumps, despite dismissing the racketeering claim. The case is Doe et al v Trump Corp et al, U.S. District Court, Southern District of New York, No. 18-09936.
JACOB 2020-04-11 16:04:45
Some people are just giving false information about Red Cross. Charity Navigator shows Red Cross spends 89.4 percent on programs and services. Admin expenses 4 percent. Overall rating 3 stars out of 4. Just check Charity Navigator before writing such opinions.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക