Image

തിരുവല്ലയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു

Published on 09 April, 2020
തിരുവല്ലയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു
തിരുവല്ല : നോബിള്‍ ഹൗസില്‍ വിജയകുമാര്‍ (62) ആണു മരിച്ചത്. വൈകിട്ട് അഞ്ചരയോടെ വീട്ടില്‍ വച്ചു നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ ബന്ധുക്കള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചയുടന്‍ തന്നെ മരിച്ചു. പ്രമേഹരോഗിയായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നു പറയുന്നു.

കഴിഞ്ഞ 23നാണ് ഇയാള്‍ അഹമ്മദാബാദിലെ മക്കളുടെ അടുത്തു നിന്നും നാട്ടിലെത്തിയത്.തുടര്‍ന്ന് 18 ദിവസമായി നിരീക്ഷണത്തിലായിരുന്നു. വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് പരിശോധിച്ച ഡോക്ടറെയും നഴ്‌സിനെയും ബന്ധുക്കളെയും നിരീക്ഷണത്തിലാക്കി. രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഭാര്യ: നെടുമ്പ്രം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമാദേവി. മക്കള്‍: രോഹിത് (യുഎസ്), നോബിള്‍, െ്രെബറ്റി (ഇരുവരും അഹമ്മദാബാദ്).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക