Image

കോവിഡ് 19: ഒരു മാസത്തിനിടെ യു.എസില്‍ തൊഴിലില്ലാതായത് 1.6 കോടി ആളുകള്‍ക്ക്

Published on 09 April, 2020
കോവിഡ് 19: ഒരു മാസത്തിനിടെ  യു.എസില്‍ തൊഴിലില്ലാതായത് 1.6 കോടി ആളുകള്‍ക്ക്
വാഷിങ്ടണ്‍: കോവിഡ് വൈറസ് പടര്‍ന്നുപിടിച്ച മൂന്നാഴ്ചയില്‍ യു.എസില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 1.6 കോടിപ്പേര്‍ക്ക്. ഈയാഴ്ചമാത്രം 66 ലക്ഷംപേര്‍ പുതുതായി തൊഴില്‍രഹിത ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് യു.എസ്. തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. കാലിഫോര്‍ണിയയിലാണ് ഏറ്റവുംകൂടുതല്‍പ്പേര്‍ അപേക്ഷ നല്‍കിയത്. 9,25,000 പേര്‍. കടുത്ത പ്രതിസന്ധി നേരിടുന്ന സന്പദ്!രംഗത്തേക്ക് 2.3 ലക്ഷം കോടി ഡോളര്‍ അനുവദിക്കുമെന്ന ഫെഡറല്‍ റിസര്‍വിന്റെ ഉത്തരവിനുപിന്നാലെയാണ് വെളിപ്പെടുത്തല്‍.

ഏപ്രില്‍ അവസാനത്തോടെ രണ്ടുകോടിയിലേറെപ്പേര്‍ തൊഴില്‍രഹിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമായി വര്‍ധിക്കും. ഫെബ്രുവരിയില്‍ ഇത് വെറും 3.5 ശതമാനമായിരുന്നു.

അതിനിടെ, യു.എസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനയ്യായിരത്തോടടുത്തു. ഇതുവരെ 14,865 പേരാണ് മരിച്ചത്. 4.35 ലക്ഷം പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 22,941 പേര്‍ക്കു മാത്രമാണ് രോഗം ഭേദമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക