Image

ആരോഗ്യ പ്രവര്‍ത്തകരുടെ ശബളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍

Published on 10 April, 2020
ആരോഗ്യ പ്രവര്‍ത്തകരുടെ ശബളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍

ഹരിയാന: കോറോണ രോഗികളുടെ എണ്ണം വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അവരെ പരിചരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശബളം ഇരട്ടിയാക്കി ഹരിയാന സര്‍ക്കാര്‍.


ഐസൊലേഷന്‍ വാര്‍ഡുകളിലുള്ള ഡോക്ടര്‍മാര്‍, നഴ്സുകള്‍, സഹായികള്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ ശമ്ബളമാണ് സര്‍ക്കാര്‍ ഇരട്ടിയാക്കുന്നത്.



തങ്ങളുടെ ജീവനും ജീവിതവും മറന്ന് ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കാനാണ് ഇത്തരമൊരു തീരമാനമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.


ആരോഗ്യ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍നിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. കൂടാതെ കോറോണ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ അസുഖം ബാധിക്കുന്ന പൊലീസുകാര്‍ക്കും സര്‍ക്കാര്‍ സഹായം നല്കുമെന്നും അദ്ദേഹം പറഞ്ഞു.



സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച്‌ 30 ലക്ഷം രൂപയാണ് പൊലീസുകാരുടെ കുടുംബത്തിന് നല്‍കുന്നത്. കോറോണ യെ തുടര്‍ന്നുള്ള സാമ്ബത്തിക തകര്‍ച്ച കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം വിവിധ സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്ന ഈ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്.


ഇതുവരെ ഹരിയാനയില്‍ 169 പേര്‍ക്ക് കോറോണ രോഗബാധയും 19 പേര്‍ രോഗബാധ മൂലം മരണമടഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക