Image

സഹന മരണത്തിന്റെ ദുഖവെള്ളി; ഇനി പ്രത്യാശയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് (ശ്രീനി)

ശ്രീനി Published on 10 April, 2020
 സഹന മരണത്തിന്റെ ദുഖവെള്ളി; ഇനി പ്രത്യാശയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് (ശ്രീനി)
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുകയാണ്. ദുഖവെള്ളി ദിനത്തില്‍ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ''മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചു. ക്രിസ്തുവിന്റെ നീതിയും ധൈര്യവും അദ്ദേഹത്തിന്റെ നീതിബോധമാണ്. സത്യത്തോടുള്ള ക്രിസ്തുവിന്റെ സമര്‍പ്പണത്തെ നാം ഓര്‍മിക്കണം...'' - മോദി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. അതേസമയം,  കൊറോണവൈറസ് ഭീതിയില്‍ ഈ വര്‍ഷം ലോകമെങ്ങും ആഘോഷങ്ങള്‍ ചടങ്ങുകളില്‍ മാത്രം ഒതുക്കാനാണ് മതനേതാക്കളുടെ തീരുമാനം. 

അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ''പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു...'' എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ച് യേശു കുരിശുമരണം പ്രാപിച്ചു. ഈ സഹന മരണത്തിലൂടെ ഈശോ മനുഷ്യര്‍ക്ക് നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മയാചരണമാണ് ദുഖവെള്ളി.

ഇംഗ്ലീഷില്‍ ഈ ദിനം 'ഗുഡ് ഫ്രൈഡേ' അതായത് 'നല്ല വെള്ളി' എന്നാണ് അറിയപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ ദുഖവെള്ളി സന്തോഷത്തിന്റെ ദിവസം തന്നെയാണ്. കുരിശുമരണത്തിലൂടെ യേശുദേവന്‍ മാനവരാശിയെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ആ വലിയ നന്മയ്ക്കു വേണ്ടിയായിരുന്നു യേശുവിന്റെ കുരിശുമരണം എന്നതിനാലാണ് ഗുഡ് ഫ്രൈഡേ എന്ന പേര് വന്നത്. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം. എന്നാല്‍ ഏതു പേരില്‍ വിളിച്ചാലും ദൈവപുത്രന്‍ വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങി സാധാരണക്കാരനായി ജീവിച്ച്, തന്റേതല്ലാത്ത പാപങ്ങള്‍ക്ക് മരണം വരിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് ദുഖവെള്ളി. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്താണ് യേശു മുള്‍ക്കിരീടം ചൂടിയത്.

 പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമല വരെ ഭാരമേറിയ കുരിശു വഹിച്ചതും എല്ലാം മനുഷ്യകുലത്തിനു വേണ്ടിയായിരുന്നു. ഈശോയുടെ ഈ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. നിരപരാധിയായിട്ടും യേശു കുരിശുമരണത്തിന് വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ മരണത്തെവരിച്ചു. ക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം  തന്നെ. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട ദിവസവും ദുഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയും ദുഖവെള്ളിയാഴ്ച ദിവസം നാം പുര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കേണ്ടതുണ്ട്.

പക്ഷേ, കണ്ണീരണിഞ്ഞു നില്‍ക്കുകയാണ് ഈ വിശുദ്ധ വാരം. ഒറ്റുകൊടുക്കലിന്റെയും അന്ത്യത്താഴത്തിന്റെയും രാവ് പിന്നിട്ട് ദുഖവെള്ളിയിലെത്തുമ്പോള്‍ കൊറോണയുടെ പ്രഹനമേറ്റ് സഹനമരണങ്ങള്‍ക്കറുതിയില്ലാതാവുന്നു. പക്ഷേ, മൂന്നാം നാള്‍ ദൈവപുത്രന്‍ പുനരുദ്ധാനം ചെയ്തതുപോലെ ലോക ജനത ഈ രോഗപീഡകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

കല്ലറയില്‍ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. അകത്തു കടന്നാറെ കര്‍ത്താവായ യേശുവിന്റെ ശരീരം കണ്ടില്ല (ലൂക്കോസ് 24: 23).

ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു. തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു. കേഫാവിന്നും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവന്‍ അഞ്ഞൂറ്റില്‍ അധികം സഹോദരന്മാര്‍ക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവന്‍ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്‍ക്കു എല്ലാവര്‍ക്കും പ്രത്യക്ഷനായി. എല്ലാവര്‍ക്കും ഒടുവില്‍ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി...(കൊരിന്ത്യര്‍ 15: 3-8).

തന്റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും യേശു നേരത്തെ പ്രവചിച്ചിരുന്നു. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെക്കണ്ട് ശിഷ്യന്‍മാര്‍ പോലും ഭയന്നു. ആണിപ്പഴുതില്‍ കൈവിരലിട്ട് ശേഷം മാത്രമാണ് ശിഷ്യനായ തോമസ് യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ഏറ്റുപറഞ്ഞത്. മനുഷ്യനായി ജനിച്ച ദൈവപുത്രന്‍ ലോകം കണ്ടതില്‍ വച്ചേറ്റവും ക്രൂരമായി വധിക്കപ്പെട്ടു. പക്ഷേ, മരണത്തെ ജയിച്ചവനായി തിരിച്ചെത്തി. മരണത്തെപ്പോലും കീഴടക്കിയ ദൈവപുത്രന്‍ വിശ്വാസിക്ക് ഇളകാത്ത അഭയസങ്കേതമാണ്. 

പുനരുദ്ധാനമെന്നത് പ്രത്യാശയാണ്. പ്രത്യാശയുടെ സന്ദേശവുമായാണ് ഈസ്റ്റര്‍ നമ്മുടെ ഹൃദയത്തിലെയ്ക്ക് കടന്നുവരുന്നത്. മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞവനെയും ചേര്‍ത്ത് നിര്‍ത്തി വിശുദ്ധനാക്കിയ ദൈവപുത്രന്‍, മരണത്തെ ജയിച്ചതിന്റെ ഓര്‍മയാണ് ഈസ്റ്റര്‍ ഞായര്‍. ദുഖവെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കാലത്തിന്റെ നീതിയാണ്. ഏത് പീഡന സഹനത്തിനും ഒരു പ്രതീക്ഷയുടെ പുലരി ഉണ്ടാകുമെന്ന് മനുഷ്യപുത്രന്‍ ലോകത്തെ പഠിപ്പിച്ചു. യേശു ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വരെ, കുരിശ് അപമാനത്തിന്റെയും നിരാശയുടേയും പ്രതീകമായിരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ അത് പ്രതീക്ഷയുടെ, പ്രത്യാശയുടെ പ്രതീകമായി. അതേ, ഈ വിശുദ്ധ വാരത്തില്‍ മാനവരാശിക്കും പ്രത്യാശയുണ്ട്, മരണം വിതയ്ക്കുന്ന കോവിഡ് വൈറസിനെ ജയിക്കുമെന്ന പ്രത്യാശ. ഇന്നത്തെ ദുഖം നാളത്തെ സന്തോഷത്തിന് വഴിമാറട്ടെ.

 സഹന മരണത്തിന്റെ ദുഖവെള്ളി; ഇനി പ്രത്യാശയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് (ശ്രീനി)
Join WhatsApp News
from facebook 2020-04-10 09:11:07
ഗുരോ സ്വസ്തി. അരുത്. നാം യൂദാസുമാരാകരുത്. ദു:ഖവെള്ളിയിലെ വില്ലനാണ് യൂദാസ്. പ്രകാശത്തോടൊപ്പം ചരിക്കുമ്പോഴും നിഴലിനെ വല്ലാതെ സ്നേഹിച്ചവൻ. അവൻ യഥാർത്ഥത്തിൽ ചെയ്ത തെറ്റെന്താണ് ? യേശു അത്താഴവേളയിൽ അനുവാദം കൊടുത്തിട്ടാണ് അവൻ അത് ചെയ്തത്. എന്നിട്ടും അവനെങ്ങിനെ ചതിയനായി? ഒരു രാത്രി മുഴുവൻ പ്രാർത്ഥനയിൽ കഴിഞ്ഞതിന് ശേഷം തൻ്റെ ദൗത്യം പൂർത്തിയാക്കാൻ ആത്മനാ യോഗ്യതയുള്ള 12 പേരെയാണ് യേശു തെരഞ്ഞെടുത്തത് എന്ന് ലൂക്കാ 6 പറയുന്നു. ഹൃദയ രഹസ്യങ്ങളറിയാവുന്ന കർത്താവിന് മുന്നിൽ യൂദാസ് ഇത്തരമൊരു വൈകല്യമുള്ളവനായിരുന്നില്ല. യൂദാസിൻ്റെ പ്രത്യേകമായ കഴിവുകളും അവൻ്റെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും ബോധ്യപ്പെട്ടു തന്നെയാണ് യേശു അവനെ തെരഞ്ഞെടുത്തത്. യൂദാസാകട്ടെ അപ്പസ്തോലൻ എന്ന പദവി സ്വീകരിച്ചത് അതിരറ്റ ആനന്ദത്തോടും അളവറ്റ പ്രതിബദ്ധതയോടും കൂടി തന്നെയാണ്. അപ്പസ്തോല കൂട്ടായ്മയിലെ അവിഭാജ്യ ഘടകമായിരുന്നു യൂദാസ്. അവൻ വിശ്വസ്തനായിരുന്നു. കൂട്ടായ്മയുടെ പണം സൂക്ഷിക്കാൻ യേശുവും ശിഷ്യരും വിശ്വസിച്ചേൽപ്പിച്ചത് അവനെയാണ് (Jn.13:29) പ്രതീക്ഷയുള്ള അപ്പസ്തോലനിൽ നിന്ന് കുടില ബുദ്ധിയുള്ള ചതിയനായി അവൻ മാറിയതെങ്ങിനെ? പണസഞ്ചിയും അതുമൂലമുള്ള അധികാരവും കയ്യിലെത്തിയപ്പോൾ അവൻ പോലുമറിയാതെ വഴുതി വഴുതി സാവധാനം അതിലേക്കെത്തുകയായിരുന്നു. അവനിലെ ധനമോഹം വളർന്ന് പന്തലിച്ച് യേശു സ്നേഹത്തിനും മുകളിലെത്തുകയായിരുന്നു. (യേശുവിൻ്റെ അപ്പസ്തോലനെപ്പോലും ചതിയനാക്കി മാറ്റാൻ ധനമോഹത്തിന് കഴിഞ്ഞു. പിന്നെയല്ലേ വൈദികരും ബിഷപ്പുമാരും പാവം അൽമായരും) തൈലം പൂശിയ മറിയത്തെ യൂദാസ് ശകാരിച്ചത് (Jn.12:5) തൈലത്തിൻ്റെ വിലയായ 300 ദിനാറയിലുള്ള ആഗ്രഹം കൊണ്ടാണ്. യൂദാസ് പണം കൈകാര്യം ചെയ്തപ്പോഴല്ല പ്രശ്നമുണ്ടായത്. മറിച്ച് പണം യൂദാസിനെ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോഴാണ്. "ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന്‌ അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്‌." (Lk. 12:15) യൂദാസിലെ മാറ്റം തിരിച്ചറിഞ്ഞപ്പോൾ മുതൽ പലവട്ടം യേശു മുന്നറിയപ്പുകൾ നൽകി. "ദൈവത്തെയും മാമോനെയും നിങ്ങൾക്ക് സേവിക്കാനാവില്ല." (Mt.6:24) യേശുവിനൊപ്പം സദാ സഞ്ചരിച്ചിട്ടും എന്നും വചനം ശ്രവിച്ചിട്ടും ധനമോഹം യൂദാസിനെ കീഴടക്കിയത് യൂദാസ് മാത്രം അറിഞ്ഞില്ല. (ഇന്നും സഭാധികാരികളിൽ പോലും യൂദാസുവൽക്കരണം അവരറിയാതെ തുടർന്നു കൊണ്ടേയിരിക്കുന്നു.) തന്നെ പിടിക്കാൻ വന്നവരിൽ നിന്ന് യേശു പലവട്ടം മിന്നായം പോലെ രക്ഷപ്പെട്ടത് യൂദാസ് കണ്ടിട്ടുണ്ട്. അതിനാൽ താനൊറ്റു കൊടുത്താലും യേശു ഒരു കാരണവശാലും പിടിക്കപ്പെടുകയില്ലെന്ന് യൂദാസ് കരുതി. നിരുപദ്രവകരമായ ഒരു പ്രവൃത്തി എന്ന നിലയിലാണ് 30 വെള്ളിക്കാശിന് ഒറ്റുകൊടുക്കാം എന്നവൻ തീരുമാനിച്ചത്. തൻ്റെ ഗുരു രാജാവാകുമ്പോൾ ഈ ധനസമ്പത്ത് പ്രയോജനപ്പെടുമെന്ന് അവൻ കരുതിക്കാണും. ക്രിസ്തുവിന്റെ രാജ്യം വികസിപ്പിക്കുന്നതിനുള്ള വഴിയായിട്ടാണ് അവൻ ഇതിനെ കണ്ടത്. (സ്ഥാപനങ്ങൾ കൊണ്ടും അധികാരം കൊണ്ടും പണം കൊണ്ടും ക്രിസ്തു രാജ്യം വികസിക്കുമെന്ന് ഇന്ന് നമ്മിൽ പലരും കരുതുന്നതു പോലെ തന്നെ.) ഗുരു പിടിക്കപ്പെട്ടപ്പോൾ താൻ സ്വപ്നം കണ്ടതെല്ലാം തകരുന്നു എന്നു മനസ്സിലാക്കിയ യൂദാസ് വെള്ളിക്കാശ് മുഴുവൻ വലിച്ചെറിയുന്നുണ്ട്‌. He regretted. അവൻ ഖേദിച്ചു എന്നാണ്. He repented. അവൻ പശ്ചാത്തപിച്ചു എന്നല്ല. അവൻ കെട്ടി ഞാന്നു ചത്തു എന്നാണ്. അവൻ ഹൃദയം നൊന്തു കരഞ്ഞു എന്നല്ല. യൂദാസിന് പറ്റിയ അബദ്ധം നമുക്ക് പറ്റരുത്. നമ്മുടെ ദുഖം പോലും അവനു സ്വീകാര്യമല്ല. അതിനാൽ രൂപതകൾ തോറും റിയൽ എസ്‌റ്റേറ്റും കച്ചവടങ്ങളും അരുത്. ബ്രഹ്മാണ്ഡ ദേവാലയ നിർമ്മാണങ്ങൾ അരുത്. സ്ഥാപന വികസനങ്ങൾക്ക് വേണ്ടി യേശുവിനെ ഒറ്റിക്കൊടുക്കരുത്. കോഴ വാങ്ങുന്നതും കമ്മീഷൻ അടിക്കുന്നതും സഭ വികസിക്കാൻ ഉതകില്ല. ധനാസക്തി ലൈംഗിക തൃഷ്ണകളിലേക്ക് വഴി തെളിക്കും. സമുദായവൽക്കരണവും പാരമ്പര്യവാദവും യേശുവിന് പ്രീതികരമാകണമെന്നില്ല. അനുഷ്ടാനങ്ങളിലും ആചാരങ്ങളിലും അമിതശ്രദ്ധ അരുത്. ദൈവരാജ്യ വികസനത്തിന് എന്ന് കരുതി നാം ചെയ്യുന്നതൊന്നും അതിനുപകരിച്ചേക്കില്ല. അരുത്. നാം യൂദാസുമാരാകരുത്. ഷൈജു ആൻ്റണി.
Daies Idiculla 2020-04-10 12:45:18
യൂദാസ് പണം കൈകാര്യം ചെയ്തപ്പോഴല്ല പ്രശ്നമുണ്ടായത്. മറിച്ച് പണം യൂദാസിനെ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോഴാണ്. പണം - അധികാര സ്ഥാനങ്ങളെ കൈകാര്യം ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴാണ് ദു:ർനിമിത്തങ്ങളും അനിഷ്ട് സംഭവങ്ങളും ഉണ്ടാകുന്നത് .
യൂദാസ് 2020-04-10 13:11:19
എന്തിനാണ് നിങ്ങൾക്ക് എന്നോടിത്ര കലിപ്പ് ? ഞാനില്ലായിരുന്നെങ്കിൽ നിങ്ങളുടെ ഈ ക്രൂശുമരണവും പുനരുദ്ധാന നാടകത്തിനും എന്ത് വില ? യേശുവിന്റെ കഥ എന്താകുമായിരുന്നു ? എനിക്ക് പശ്ചാത്താപം ഉണ്ടായപ്പോൾ ഞാൻ തൂങ്ങി ചത്തതായി കെട്ടു കഥയുണ്ടാക്കി . യഥാർഥത്തിൽ കയ്യാഫാസിന്റെ ഗുണ്ടകൾ എന്നെ വഴിയിൽ ഇട്ട് തല്ലിയും ഉരുട്ടിയും കൊല്ലുകയായിരുന്നു . എനിക്ക് തിരിച്ചുപോയി ആ നിരപരാധിയെ ഒറ്റിക്കൊടുത്തതിൽ മാപ്പ് പറയണം എന്നുണ്ടായിരുന്നു . പക്ഷെ അവർ എന്നെ അതിന് അനുവദിച്ചില്ല . കഥയുടെ മുഴുവൻ ട്വിസ്റ്റും മാറുമെന്നു പറഞ്ഞുകൊണ്ടാണ് അവർ എന്നെ എടുത്തിട്ട് പെരുമാറിയത് . ഇന്ന് എന്റെ പേര് കുട്ടികൾക്ക് ഇടാൻ പോലും സമ്മതിക്കില്ല . ജൂദാസ് അത് കേൾക്കുമ്പോൾ ഇവിടുത്തെ ക്രിസ്ത്യാനികൾ കാർക്കിച്ചു തുപ്പും " ശത്രുവിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞു പഠിപ്പിച്ച യേശുവിനെ വെല്ലു വിളിച്ചുകൊണ്ടാണ് അവർ കാർക്കിച്ചു തുപ്പുന്നത്. നിങ്ങൾക്ക് എന്റെ വഴികൾ അടയ്ക്കാൻ കഴിയും എന്റെ പേര് ചരിത്രത്തിൽ നിന്ന് മാറ്റാൻ കഴിയും . പക്ഷെ ഞാൻ ഒറ്റു കൊടുത്തവൻ , നിങ്ങൾ ക്രൂശിച്ചവൻ , ഒരു വിശാല മനസ്സിന്റെ ഉടമയാണ് . അവന് എന്നോട് ക്ഷമിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു . അല്ലെങ്കിൽ അവൻ പ്രസംഗിച്ച ദൈവാരാജ്യത്തിന് എന്ത് പ്രശസ്തി . യൂദാസ് ഇല്ലാത്ത സ്വർഗ്ഗം അപൂർണ്ണമാണ് . അതുകൊണ്ട് ഈ ദിനങ്ങളിൽ നിങ്ങൾ നിങ്ങളുടെ ശത്രുക്കളോട് ക്ഷമിക്കാൻ പഠിക്കുക. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കരഞ്ഞും ഇഴഞ്ഞും പ്രാര്ഥിക്കാതിരിക്കുക . നിങ്ങൾ വെറുക്കുന്ന നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ യൂദാസ്
George V 2020-04-10 14:17:03
Fr. Jijo Kurian on FB : വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യവും വൈകാരീകവുമാക്കി തീര്ത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. അവന്‍ ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികള്ക്കൊപ്പം. 1. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം. മുപ്പത്തിമൂന്നാം വയസ്സില്‍ ഇനി മുന്നോട്ട് പ്രവര്ത്തിക്കാന്‍ ആകാത്ത വിധം ചുറ്റും 'ശത്രുക്കളാ'ല്‍ നിറയണമെങ്കില്‍ അത് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതരുത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു. 2. കുരിശുമരണം റോമാ സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. ക്രിസ്തുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lestai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയ തീവ്രവാദികൾക്ക് (സെലട്ട്സ്) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. ('കള്ളമാർ' എന്നത് lestai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത അർത്ഥവ്യാഖ്യാനമാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമം അനുവദിച്ചിരുന്നില്ല. ‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). 3. മതത്തിനെ കോടതിയിൽ ('സാൻ ഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വെച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്. ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64) 4. പൌരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെ വിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്തേ മതിയാവൂ. കാരണം പുരോഹിതനല്ലാത്ത അവൻ ദേവാലയത്തിനെതിരായി സംസാരിച്ചു. നാല്പതു സംവത്സരങ്ങൾ കൊണ്ട് പണിയപ്പെട്ട യഹൂദന്റെ കമനീയമായ ഏക ദേവാലയത്തെ നോക്കി അവൻ പറഞ്ഞു: "ഈ ദേവാലയം നിങ്ങൾ നശിപ്പിച്ചുകൊള്ളു; മൂന്നാം ദിനം മനുഷ്യശശീരത്തിൽ ഞാൻ ദേവാലയം പണിയും." കല്ലിലും മണ്ണിലും പണിത ദേവാലയത്തേയും അതിന്റെ അനുഷ്ഠാനത്തേയും പൗരോഹിത്യത്തേയും കീഴ്മേൽ മറിച്ചിട്ട് "ആ മലയിലും ഈ മലയിലുമല്ലാതെ (മലമുകളിൽ പണിയപ്പെട്ട പകരം വെക്കാനില്ലാത്ത രണ്ട് ദേവലായങ്ങൾ) മനുഷ്യർ ആത്മാവിലും സത്യത്തിലും ആരാധകരാകുന്ന" കാലത്തേക്കുറിച്ച് അവൻ സംസാരിച്ചു. മതത്തെ മറികടന്നു പോകുന്ന സത്യത്താൽ സ്വതന്ത്ര്യരാക്കപ്പെട്ട മനുഷ്യരുടെ ലോകമായിരുന്നു അവൻ സ്വപ്നം കണ്ടത്. അത് മതപുരോഹിതനേതൃത്വത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻ കോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു. 5. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ ഇടയിൽ ചിലർ രാഷ്ട്രീയ തീവ്രവാദികൾ ആയിരുന്നു എന്നത് (തീവ്രവാദിയായ ശിമയോൻ/ യൂദാസും ഒരു സെലട്ട് ആയിരുന്നു എന്ന് പറയപ്പെടുന്നു) ക്രിസ്തുവിന്റെ സന്ദേശത്തിൽ അവരെ ആകർഷിക്കാൻ കഴിഞ്ഞ എന്തോ ഒരു രാഷ്ട്രീയ തലം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മിശിഹായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധ വിപ്ലവത്തെ അനുകൂലിക്കാത്ത ക്രിസ്തുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയ തീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. 6. അതേസമയം നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്തം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി. ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്റെ പ്രവാചക ശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവല്സ്പര്ശവും ഒരുമിച്ച് ചേര്ന്ന ആവിഷ്ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചന്‍. ചിലര്ക്ക് അവന്റെ വാക്കുകള്‍ സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം.
സുവിശേഷം= യുദവിരോധം 2020-04-10 15:32:43
Jesus & his trial- #1 Mathew 26: 51- Jesus tells his disciples to sell their clothes & buy swords. Mathew's justifications for this is the fulfilment of prophecy. But there is no such prophecy that Jesus's followers should wear a sword. But the colonial invaders used their swords lavishly to spread the gospel of peace. There is fragmentary & circumstantial evidence that historical Jesus was a Zealot. Judas was a Zealot. Modern biblical scholars are of opinion that the gospels in the name of Mark, Mathew & Luke are written by scribes under the leadership of Josephus as per the orders of Vespasian & Titus. These gospels are hidden black satire. The hidden message to the revolutionary groups of the Jews is that your hero Jesus was a failure and the real saviour is the father emperor Vespasian & son Titus. Roman emperor's claimed they were gods. So here comes the Father, Son god theory of Christians, remember the old testament god Yahweh is an eternal bachelor and a son being born to him is blasphemy and as per Judaic Law anyone who claims to be the son of god will be stoned to death. The Romans crucified Jesus because he claimed to be the king of Jews. King of Jews was a satire, a powerless namesake king. We cannot see anything in the New Testament blaming the Romans for killing Jesus, instead, we can see blaming the Jews and calls to pray for the rulers- the Romans. So; we can infer that the books of NT are of Roman origin. The 'Jews' were a conquered subdued group, they had no army or judicial powers, Sanhedrin was just for namesake with no powers and the Laws of Moses were forbidden & Roman Law ruled. There were several groups among the Jews- the Sadducee, Pharisees, Essene & Zealots. Only the Zealots fought the Romans. Finally, they all committed suicide in the Masada Fortress. Barabbas; for whom the people cried is a fictitious name meaning son of a father, Barabbas & the 2 people who were hung with Jesus were zealots, robbers is a wrong translation. Still, there is no evidence of a historical Jesus, the gospelian Jesus is a fiction. If Jesus was hung on the cross, it was according to the Roman Law and don't blame the Jews for it. The gospel writers were the men of the Roman emperor's. They wrote lies to blame the Jews because some of the Jews opposed Roman rule. If we take fiction out of both parts of the bible, there will be only a few sentences remaining. Christians should stop hanging Jesus and cursing out the Jews for the death of Jesus. Then they have to rewrite the bible & liturgy especially the good or bad Friday's. The Hosanna, the Passover, the trial, the crucifixion & resurrection are described very differently in the 4 gospels. Why? All are fiction. Luke declares that there were several fictitious writings and so he wanted to write a believable version and so he wrote his. When we study deep, all are fiction. Gospels are responsible for -antisemitism and the destruction of Jews by Nazis.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക