Image

കൊവിഡ് 19: ഇന്ത്യയില്‍ സമൂഹവ്യാപന സൂചനയില്ലെന്ന് ലോകാരോഗ്യ സംഘടന

Published on 10 April, 2020
കൊവിഡ് 19: ഇന്ത്യയില്‍ സമൂഹവ്യാപന സൂചനയില്ലെന്ന് ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ കൊവിഡ് 19 ന്റെ സമൂഹ വ്യാപനമില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നടത്തിയ പഠനത്തില്‍ ഇതിന്റെ സൂചന ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. നേരത്തേ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ നടത്തിയ പഠനത്തില്‍ ഈ സൂചന ഉണ്ടായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.


രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 40 ശതമാനത്തിനും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നതിനെക്കുറിച്ച്‌ വ്യക്തമായ സൂചനകളില്ല. ഇതിനൊപ്പം ശ്വാസകോശരോഗങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആകെ 50-ല്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു എന്നതും സാമൂഹ വ്യാപനത്തിലേക്ക് എത്തി എന്നതിന്റെ സൂചനയായാണ് വിലയിരുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക