Image

സെപ്റ്റംബറില്‍ കോവിഡ് രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്ന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

Published on 10 April, 2020
സെപ്റ്റംബറില്‍ കോവിഡ് രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്ന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: സെപ്റ്റംബര്‍ പകുതിയോടെ കോവിഡ് രോഗബാധ രാജ്യത്ത് പാരമ്യത്തില്‍ എത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മുന്നറിയിപ്പ്. രാജ്യത്തെ 58 ശതമാനം ജനങ്ങളെ കോവിഡ് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ആരോഗ്യവിദഗ്ധരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ചാണ് അമരീന്ദര്‍ സിങ്ങ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ 80 മുതല്‍ 85 ശതമാനം വരെ ജനങ്ങളെ രോഗം ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ഭീകരമായ അവസ്ഥയായിരിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കുന്നു.


പഞ്ചാബില്‍ നിലവില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ 27പേര്‍ക്ക് വിദേശ യാത്രയോ രോഗി സമ്ബര്‍ക്കമോ ഇല്ലാതെയാണ് കൊറോണ ബാധിച്ചത്. ഇത് സാമൂഹിക വ്യാപനമാണെന്ന സംശയത്തെ ബലപ്പെടുത്തുന്നുവെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക