Image

കോറോണ പ്രതിരോധം: വീണ്ടും സംഭാവനയുമായി അക്ഷയ് കുമാര്‍

Published on 10 April, 2020
കോറോണ പ്രതിരോധം: വീണ്ടും സംഭാവനയുമായി അക്ഷയ് കുമാര്‍

മുംബൈ: കോറോണ പ്രതിരോധത്തിന് വീണ്ടും സംഭാവന നല്‍കി ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്ത്.

പി‌എം കെയറിനു പിന്നാലെ മഹാരാഷ്ട്രയ്ക്കാണ് താരം സംഭാവന നല്‍കിയിരിക്കുന്നത് അതും മൂന്നുകോടി രൂപയാണ് അദ്ദേഹം നല്കിയത്.


നേരത്തെ പി‌എം കെയേഴ്സ് ഫണ്ടിലേക്ക് അക്ഷയ് കുമാര്‍ 25 കോടി രൂപ നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനോടും സര്‍ക്കാരിന്റെ പദ്ധതികളുടെ പ്രചാരണത്തിനും താരം മുന്‍കൈയെടുത്തിട്ടുണ്ട്.

സംഭാവനകള്‍ നല്കുന്നതില്‍ മാത്രമാല്ല ഈ സമയത്തുള്ള ബോധവല്‍ക്കരണ പരിപാടികളിലും അക്ഷയ് സജീവമാണ്. അദ്ദേഹത്തിന്റെ 'മുസ്കുരായേഗാ ഇന്ത്യ' എന്ന സന്ദേശമടങ്ങുന്ന ഗാനവും വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക