Image

ഹാ മനോഹരം യാഹേ നിന്റെ ഓണ്‍ലൈന്‍ ആലയം (സുമോദ് നെല്ലിക്കാല)

Published on 10 April, 2020
ഹാ മനോഹരം യാഹേ നിന്റെ ഓണ്‍ലൈന്‍ ആലയം (സുമോദ് നെല്ലിക്കാല)

ദൈവം എത്ര നല്ലവനും മതിയായവനുമാണെന്നു നമ്മൾ ഒരിക്കൽ കൂടി രുചിച്ചറിഞ്ഞു. പള്ളികളിൽ ഉള്ള കൂടിവരവ് വെറും ഫാഷൻ ഷോയും കള്ളൻ മാരുടെ ഗുഹയും ആയി വീണ്ടും അധപതിച്ചു എന്ന് മനസിലാക്കിയ കർത്താവു പള്ളി പ്രമാണി മാരെയും പരീശന്മാരെയും വീണ്ടും ചാട്ടവാർ വീശി പുറത്താക്കിയ ശേഷം നവീകരണം നടത്തിയിരിക്കുന്നു.

നാടോടുമ്പോ നടുവേ ഓടണം എന്ന് പൂർവികർ എത്ര തവണ  പറഞ്ഞു തന്നതാണ്. കേൾക്കണ്ടെ. ഒടുവിൻ കൊറോണ വൈറസിനെ അയക്കേണ്ടി  വന്നു എല്ലാറ്റിനേം അനുസരിപ്പിക്കാൻ. മഹാമാരികൾ നേരത്തെ പലതും വന്നിട്ടുണ്ടെങ്ങും മനുഷ്യൻ പാഠം പഠിച്ചിട്ടില്ലെന്നത് വേറെ കര്യം.

ഇന്നത്തെ കാലത്തു പള്ളികളിൽ ഉള്ള കൂടിവരവ് എല്ലാ പ്രെജകൾക്കും ഒരുപോലെ സാധ്യമല്ല എന്ന്  എല്ലാവർക്കും അറിവുള്ളതാണ്. ഓൺലൈൻ ആരാധനയാണെങ്കിൽ ഏതു പ്രെജക്കും എവിടെയിരുന്നും ആരാധനയിൽ പങ്കെടുക്കുകയും ചെയ്യാം . ഇപ്പോൾ അത് അനുഭവത്തിൽ വന്നപ്പോളാണ് ആഹാ  ഇത് എത്ര മനോഹരം!! ദാസാ ബുദ്ധി  നമുക്കെന്താ നേരത്തെ തോന്നതെന്നു തോന്നിപ്പോയത്.

ആഴ്ച വട്ടത്തിൽ ആറു ദിവസവും കഠിനാധ്വാനം ചെയ്തിട്ടു ഏഴാം ദിവസവും വിശ്രമം ഇല്ലാതെ ആരാധക്കായി പോയിക്കൊണ്ടിരുന്നവരെ കർത്താവു കണ്ടിരിക്കുന്നു. ഹാ എന്ത് മനോഹരം ആരാധനാ എന്ന് നമ്മൾ രുചിച്ചറിഞ്ഞിരിക്കുന്നു.

കോടാനുകോടികൾ പട്ടിണി കിടക്കുമ്പോൾ ശത കോടികൾ മുടക്കി ദേവാലയ ഗോപുരങ്ങൾ പടുത്തുയത്തിയത് വൃഥാ ആയല്ലോ എന്ന പരമാർത്ഥം ഇനിയുമെങ്കിലും എത്ര പേർക്കു മനസിലാകും. ഉള്ളതിൻെറ പാതി ദരിദ്രന് കൊടുക്കുക എന്ന കർത്തൃ വചനം പാലിക്കാൻ മടിയുണ്ടെകിൽ ഉപയോഗമില്ലാത്തത് വിറ്റു ദരിദ്രർക്ക് കൊടുക്കാനെങ്കിലും നമുക്ക് സൽബുദ്ധി ഉണ്ടാകണം.

ഓൺലൈൻ ആരാധനക്ക് പുരോഹിതർ വസിക്കുന്ന ഇടം തന്നെ ധാരാളം എന്ന് നാം അനുഭവിച്ചു അറിഞ്ഞു.  

പക്ഷെ കൊറോണ കാലം കഴിയട്ടെ വീണ്ടും ശങ്കരൻ തെങ്ങേൽ കേറും എന്നാവും ഇപ്പോൾ പലരുടെയും മനസ്സിൽ. കർത്താവിതെത്ര കണ്ടതാ.

Join WhatsApp News
കണ്ടതും കേട്ടതും 2020-04-10 12:30:36
സുമോദേ.. ഉദ്ദേശിച്ചപോലെ ഫലിതം ഏറ്റില്ല ..ചീറ്റിപ്പോയി അല്ലെ . സാരമില്ല. ഓണം വരാൻ പോകുന്നു. തിന്ന് വയറു വയ്ക്കൂ..സംഘടനയുടെ ഈ വർഷത്തെ ഓണ മാവേലി ആവണ്ടേ
Sumodh T Nellikala 2020-04-10 13:20:09
മിസ്റ്റർ കണ്ടതും കേട്ടതും, താങ്കൾ വായിച്ചപ്പോ ചീറ്റിപോയതു ആദ്യം തുടച്ചു വൃത്തി ആക്കിയിട്ടു സീരിയസ് ആയി വായിച്ചു നോക്കുക
കൊവിദ് പിടിച്ചു മരിച്ചാല്‍ 2020-04-10 13:35:59
കൊവിദ് പിടിച്ചു മരിച്ചാല്‍ അബ്രഹാമിന്റെയും ദാവിധിന്റെയും ഒക്കെ മടിയില്‍ ഇരുത്തുമോ, അ നുയോര്‍ക്ക് കാരന്‍ പഴയ ബോര്‍ഡു മെമ്പര്‍ എന്ത് പറയുന്നു.
truth and justice 2020-04-10 14:25:18
First of all I dont understand why they crucify Jesus Christ every year.Jesus died once for all for the sins of the mankind and He will return to receive His children in the mid air that is rapture.Let us wait for that glorious day
George Nadavayal 2020-04-10 15:47:09
Prayer, adoration places, online prayer..all have unique places. Not only prayer but numerous other services are maintained online now, that do not nullify the significance of non- online services. As long as we do not substitute real humans, parents, spouse, offsprings, friends, leaders and all real people with virtual aspects, the adoration edifices are important.
വൈരുദ്ധ്യങ്ങള്‍ -സുവിശേഷം 2020-04-10 17:15:16
Jesus the contradiction- -The Anointing of Jesus at Bethany:- let us compare- {NSRV Version} Mathew 26:6-10- 6 Now while Jesus was at Bethany in the house of Simon the leper,[can mean several diseases.] 7 a woman came to him with an alabaster jar of very costly ointment, and she poured it on his head as he sat at the table. 8 But when the disciples saw it, they were angry and said, “Why this waste? 9 For this ointment could have been sold for a large sum, and the money given to the poor.” 10 But Jesus, aware of this, said to them, “Why do you trouble the woman? She has performed a good service for me. Mark 14: 3-5 While he was at Bethany in the house of Simon the leper,[b] as he sat at the table, a woman came with an alabaster jar of very costly ointment of nard, and she broke open the jar and poured the ointment on his head. 4 But some were there who said to one another in anger, “Why was the ointment wasted in this way? 5 For this ointment could have been sold for more than three hundred denarii,[c] and the money given to the poor.” And they scolded her. John 12:1-5-Six days before the Passover Jesus came to Bethany, the home of Lazarus, whom he had raised from the dead. 2 There they gave a dinner for him. Martha served, and Lazarus was one of those at the table with him. 3 Mary took a pound of costly perfume made of pure nard, anointed Jesus’ feet, and wiped them[a] with her hair. The house was filled with the fragrance of the perfume. 4 But Judas Iscariot, one of his disciples (the one who was about to betray him), said, 5 “Why was this perfume not sold for three hundred denarii Luke is silent about this. Now let us compare:- it is assumed Mark's was written first & Mathew's was written as a correction of Mark. Luke who claimed he wanted to write the truth is not mentioning this. John's is an independent version. Mark & Mathew says this happened in the house of Simon a sick person and the woman is ' a woman' no name mentioned. And in Mark, the people talked to one another & scolded the woman saying it could have been sold for 300 denarii. Mathew changes the men to the disciples, but there is no money value mentioned- just a large sum- is stated. But John says it was in the house of Lazarus whom he had raised from dead. And the woman's name is mentioned as Mary. John has an after plot of Lazarus's being sought to be killed. The name of the oil is mentioned, Mary pours it on Jesus's feet, not on his head, wiped it with her hair, and it is Judas who quotes it value as 300 denarii. See here; a simple story is narrated in 3 different ways. Can this kind of evidence be presented in a court of Law or commonsense?. The whole bible is like this; especially the 4 gospels -self-contradictory. Why? It is fiction. Mark's gospel being written first & Mathew's was written to correct and add more & Luke's was written to correct both Mark & Mathew. We don't even know who wrote these gospels, none of them saw Jesus, they had no clue about the nature of the land Jesus lived and no knowledge of Jewish Laws & way of life. Do you still want to take this book as the infallible words of a god? A History of Jesus?. Jesus the son of god? Who is the father god? Mathew's Jesus is a king Messiah from David. John's Messiah is not a king and not from David but is a teacher. Isn't it is time to throw this book in the fiction section, stop all these hollow hypocritical rituals and live with commonsense?- andrew
തൂണിലും തുരുമ്പിലും 2020-04-10 19:34:47
ഭഗവാൻ ഒരേ നേരം സരൂപിയും, അരൂപിയും ആണെന്ന സങ്കല്പം. ആൾക്കൂട്ടം പാടില്ല ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നു. അപ്പോഴാണ് അമ്പലമില്ലാത്ത പരബ്രഹ്മ മൂർത്തിയെ കുറിച്ച് ഓർത്തത്‌ !ദേ അതിലെ? ഏതു കൊറോണ കാരനും ദർശനം. നിന്റെ നാരായണൻ തൂണിലും തുരുമ്പിലും ഉണ്ട്. (Omni potent&omni present )അതും കൂടാതെ അതു നീ തന്നെ ആകുന്നു (തത് ത്വം അസി ). നമ്മൾ ഇപ്പോൾ ആ ഈശ്വരനെ തിരഞ്ഞു കൊണ്ടിരിക്കുന്നു. നമ്മെ വേദനിപ്പിക്കുന്ന കോറോണയിൽ പോലും. ഞാൻ fb യിൽ ലോകനേതാക്കളുടെ വിവശ മുഖം കാണുന്നു. വൃദ്ധന്മാരെ കൈയൊഴിയുന്ന ഇറ്റലി കാണുന്നു. സേവനത്തിനിടയിൽ മരിച്ച ഡോക്ടർ മാരെ കാണുന്നു. ശിരോമുണ്ഡനം ചെയ്യുന്ന നേഴ്സ് മാരെ കാണുന്നു. കെട്ടിട മേളിലിരുന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നവരെ കാണുന്നു. ഒഴിഞ്ഞ നഗരം കാണുന്നു. എല്ലാ രാജ്യങ്ങളിലെയും ജനത അടച്ചുപൂട്ടി കഴിയുന്നത് കാണുന്നു. ആനന്ദവും ആഹ്ലാദവും തുറന്ന ഭക്തിയും കാണുന്നില്ലല്ലോ. ലാഭം നോക്കുന്നില്ല, നഷ്ടം കേൾക്കുന്നില്ല. രോഗികളെ കുറിച്ചും, രോഗത്തെ കുറിച്ചും അറിയുന്നു. ഹോട്ടൽ ഭക്ഷണം കിട്ടുന്നില്ല. എന്തും ഭക്ഷിക്കാമെന് ആകുന്നു. പരസ്പരം കേൾക്കാനും കാണാനും ആരും തയ്യാറാകുന്നില്ല. നടത്തിപ്പിൽ അപാകങ്ങളും, പാകങ്ങളും കാണുന്നു. യന്ത്ര ശബ്ദം നിലച്ചിരിക്കുന്നു. പക്ഷികൾ അടക്കമുള്ള ജൈവ ശബ്ദം മാത്രം !അടക്കി പിടിച്ച തേങ്ങലുകൾ പോലെ. മാധ്യമങ്ങൾ സക്രിയം. സർക്കാർ പ്രവർത്തന നിരതം രണ്ടു ദിവസം എനിക്ക് ഹോം ഡെലിവറി !കഞ്ഞിയും കറിയും വച്ച് കഴിക്കേണ്ട ഞാനേ !നിരന്തരം കൈകഴുകുന്നു. ചൂട് വെള്ളം കുടിക്കയും കവിൾ കൊൾകയും ചെയ്യുന്നു. സംഗീതം കേൾക്കുന്നു. Drisya-ശ്രവ്യ മാധ്യമങ്ങളിലെ പരിപാടികൾ ശ്രദ്ധിക്കുന്നു. അത്യാവശ്യം വിനിമയങ്ങ്ൾ നടത്തുന്നു. ഞാൻ എന്നെയും ലോകത്തെയും മറ്റു ചുറ്റുപാടുകളെയും ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നു. എല്ലാം നിശബ്ദമായി മാത്രം !- Dr.Krishna Kumar Blalakrishnanan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക