Image

സഹോദരങ്ങള്‍ ഉള്‍പ്പെടെ 4 പേര്‍ക്കു കൂടി കാസര്‍ഗോഡ് കോവിഡ്

Published on 10 April, 2020
സഹോദരങ്ങള്‍ ഉള്‍പ്പെടെ 4 പേര്‍ക്കു കൂടി കാസര്‍ഗോഡ് കോവിഡ്
കാസര്‍കോട്: സഹോദരങ്ങളടക്കം നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 161 യായി.   ഇതില്‍ ആറു പേര്‍ക്ക് രോഗം ഭേദമായതോടെ  നിലവില്‍  രോഗികളുടെ എണ്ണം 155 ആയി കുറഞ്ഞു. ചെമ്മനാട് പഞ്ചായത്തില്‍ കളനാട് സ്വദേശിയായ 50 വയസുകാരനായ ഗള്‍ഫുകാരന്റെ 14,19 വയസ്സുള്ള ആണ്‍ മക്കള്‍ക്കും 8 വയസ്സുള്ള പെണ്‍കുട്ടിക്കും ഗള്‍ഫില്‍ നിന്നെത്തിയ ചട്ടഞ്ചാല്‍ ബെണ്ടിച്ചാലെ 46 വയസുകാരനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കളനാട്ട്  രണ്ടാമത്തെ പോസിറ്റിവ് ആയ ആളാണ് ഗള്‍ഫുകാരനെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലുള്ള 272 പേര്‍ ഉള്‍പ്പെടെ 10746 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.554 പേരുടെ പരിശോധന ഫലമാണ്  ജില്ലയില്‍ കിട്ടാനുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച നാലു പേരും ചെമ്മനാട് പ!ഞ്ചായത്തിലുള്ളവരാണ്.ഇതോടെ  പഞ്ചായത്തില്‍ 35 പേരായി. ജില്ലയില്‍ കൂടുതല്‍ രോഗബാധിതര്‍ ഉള്ളത് ചെമ്മനാട് പഞ്ചായത്തിലാണ്. രോഗബാധിതരില്‍ 103 വിദേശത്ത് നിന്നെത്തിയവരും ഒരാള്‍  നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും  57 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇന്നലത്തെ നാലു രോഗബാധിതരില്‍ മൂന്നാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക