Image

കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ്, ആകെ രോഗികള്‍ 364

Published on 10 April, 2020
കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ്, ആകെ രോഗികള്‍ 364
തിരുവനന്തപുരം: കേരളത്തില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍കോടും ഉള്ളവരാണ്. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 8 പേര്‍) കണ്ണൂര്‍ ജില്ലയിലുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയിലുള്ള 2 പേരുടേയും (ഒരാള്‍ കാസര്‍കോട്) എറാണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.

കേരളത്തില്‍ കോവിഡ് ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. ആലപ്പുഴ ജില്ലയിലെ 2 പേരും എറണാകുളം ജില്ലയിലെ 14 പേരും ഇടുക്കി ജില്ലയിലെ 7 പേരും കണ്ണൂര്‍ ജില്ലയിലെ 37 പേരും കാസര്‍കോട് ജില്ലയിലെ 24 പേരും കൊല്ലം ജില്ലയിലെ 2 പേരും കോട്ടയം ജില്ലയിലെ 3 പേരും കോഴിക്കോട് ജില്ലയിലെ 6 പേരും മലപ്പുറം ജില്ലയിലെ 4 പേരും പത്തനംതിട്ട ജില്ലയിലെ 8 പേരും തിരുവനന്തപുരം ജില്ലയിലെ 8 പേരും തൃശൂര്‍ ജില്ലയിലെ 7 പേരും വയനാട് ജില്ലയിലെ 2 പേരുമാണ് ഡിസ്ചാര്‍ജായത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. 7 വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക