Image

നാട്ടിലെ മാധ്യമങ്ങള്‍ അമേരിക്കയെപ്പറ്റി പ്രചരിപ്പിക്കുന്നത് അസത്യങ്ങളുടെ വൈറസ് (ബെന്നി വാച്ചാച്ചിറ)

Published on 10 April, 2020
നാട്ടിലെ മാധ്യമങ്ങള്‍ അമേരിക്കയെപ്പറ്റി പ്രചരിപ്പിക്കുന്നത് അസത്യങ്ങളുടെ വൈറസ് (ബെന്നി വാച്ചാച്ചിറ)
ചിക്കാഗോ: കോവിഡ് 19ന്റെ അതിവേഗ വ്യാപനം ഇനിയും ലോകരാജ്യങ്ങള്‍ക്ക് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കയിലാണ് ഈ നിമിഷം വരെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതും സത്യം. ഈ പകര്‍ച്ചവ്യാധിയെ എത്രയും വേഗം നിയന്ത്രണാധീനമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സേവകരും രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയെ മോശമായി ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി.

ഇവിടുത്തെ മെഡിക്കല്‍ സംവിധാനം അപര്യാപ്തമാണെന്നും ഗവണ്‍മെന്റ് സേവനങ്ങള്‍ വേണ്ട സമയത്ത് ലഭ്യമാക്കുന്നില്ല എന്നൊക്കെയാണ് ആക്ഷേപം. മാധ്യമങ്ങളുടെ ചുവടു പിടിച്ച് സോഷ്യല്‍ മീഡിയയും പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ തികച്ചും അസത്യവും ഈ രോഗവ്യാപന കാലത്തെ സംബന്ധിച്ചിടത്തോളം ജനവിരുദ്ധവുമാണ്. കൊറോണ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും ആശുപത്രികളില്‍ ലഭിക്കുന്നുണ്ട്. മാത്രമല്ല, എമര്‍ജന്‍സി നമ്പരായ 911ല്‍ വിളിച്ചു കഴിഞ്ഞാല്‍ അമേരിക്കയില്‍ എവിടെയാണെങ്കിലും ഏഴു മിനിട്ടിനുള്ളില്‍ തന്നെ ആംബുലന്‍സ് ആവശ്യക്കാരുടെ വീടിനു മുമ്പില്‍ എത്തിയിരിക്കും. അവശതയുള്ളവരെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യും. ഇത് കൊറോണക്കാലത്തു മാത്രമല്ല അന്നും ഇന്നും എന്നും അമേരിക്കിയുടെ മെഡിക്കല്‍ സംവിധാനം ഇങ്ങനെതന്നെയാണ്.

കൊറോണ സമയത്ത് ആരോഗ്യ സംവിധാനം കൂടുതല്‍ ജാഗ്രതയിലുമാണ്. ചിക്കാഗോയില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന വീഴ്ച മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയായിരുന്നു. ഒരു വ്യക്തിയെ ആംബുലന്‍സില്‍ എത്തിച്ചിട്ട് തിരിച്ച് കൊണ്ടുപോയില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. 911ല്‍ വിളിച്ചാല്‍ ആംബുലന്‍സ് എത്തി ആവശ്യക്കാരെ ആശുപത്രിയിലെത്തിക്കും. പക്ഷേ, രോഗികള്‍ സുഖം പ്രാപിച്ചു കഴിഞ്ഞാല്‍ അവരെ വീട്ടില്‍ കൊണ്ടുവിടുന്ന സംവിധാനം അമേരിക്കയില്‍ ഇല്ല. ഇത് മനസിലാക്കാതെ കാര്യങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെടുന്നത് നിര്‍ഭാഗ്യകരമാണ്.

നാട്ടിലുള്ളവര്‍ ഒരുകാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. അമേരിക്കയില്‍ കോവിഡ് ഭീതിയുണ്ടെന്നത് സത്യമാണ്. പക്ഷേ,  നമുക്കതിനെ ധൈര്യപൂര്‍വം അഭിമുഖീകരിച്ചേ പറ്റൂ. രോഗവ്യാപനം തടയുന്നതിന് ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച ഏവരും വീട്ടില്‍ത്തന്നെ കഴിയുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യ സംവിധാനം കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ന്യൂയോര്‍ക്കിനെ സംബന്ധിച്ച് ആശങ്കയുണ്ട്. എന്നാല്‍ താമസിയാതെ കൊറോണയുടെ വ്യാപനക്കുറവുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളിലാവട്ടെ ഭയത്തിന് വലിയ അടിസ്ഥാനമില്ല.

ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ അമേരിക്കയിലെ കോവിഡ് മരണം 14,600ന് മേലും രോഗബാധിതര്‍ 4,65,000ലേറെയുമാണ്. 19 മലയാളികള്‍ ഇതിനോടകം മരിച്ചുവെന്നതും അതീവ ദുഖകരമാണ്. അമേരിക്കയില്‍ ആറ് ലക്ഷത്തിലധികം മലയാളികളുണ്ട്. മരണമടഞ്ഞവരിലേറെയും മെഡിക്കല്‍ രംഗത്തും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തവരായുരുന്നു. ആയതിനാല്‍ സമ്പര്‍ക്കത്തിലൂടെ വലിയ തോതില്‍ രോഗം പകരുകയായിരുന്നു. അമേരിക്കന്‍ ജനത കൂടുതലും ആശ്രയിക്കുന്നത് പൊതു ഗതാഗത സംവിധാനങ്ങളെയാണല്ലോ.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളാ മോഡല്‍ പ്രശംസനീയമാണ്. ആരോഗ്യ പരിപാലനത്തില്‍ ഇന്ത്യയ്ക്ക് മാതൃക തന്നെയാണ് കേരളം. അത് ഈ കൊറോണക്കാലത്ത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ലോകത്തിനുമുന്നിലും കൊച്ചു കേരളം നാളെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. കൊറോണയെ നേരിടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന നിശ്ചയദാര്‍ഢ്യം എടുത്തുപറയേണ്ട ഒന്നാണ്. തന്റെ അനുദിനമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസി മലയാളികള്‍ക്കുവേണ്ടിയുള്ള കരുതലിന്റെ നടപടികള്‍ അദ്ദേഹം വെളിപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. ആതുപോലെ ആരോഗ്യ മന്ത്രിയുടെയും ഏകോപനം ശ്രദ്ധേയമാണ്.

ഈ ഘട്ടത്തില്‍ സത്യമറിയാതെ സെന്‍സേഷനുവേണ്ടി അസത്യങ്ങളും അര്‍ധസത്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അമേരിക്കയിലെ രേഗബാധിതരുടെ എണ്ണം നാലരലക്ഷം കടന്നിരിക്കുകയാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്രയും പേരെ ഒരേസമയം ചികില്‍സിക്കാനവില്ല എന്ന യാഥാര്‍ത്ഥ്യവും നാം മനസിലാക്കണം. ആയിരങ്ങളാണ് അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ ഒരേ സമയം അഡ്മിറ്റ് ചെയ്യപ്പെടുന്നത്. മരിക്കുന്നവരിലേറെയും കടുത്ത പ്രമേഹരോഗികളും ആസ്മ പോലുള്ള ശ്വാസകോശ രോഗികളും ഹദയസംബന്ധമായ അസുഖമുള്‍പ്പെടെയുള്ളവരുമാണ്. അല്ലാത്ത 80 ശതമാനവും രോഗമുക്തി നേടുന്നു എന്നതാണ് സുപ്രധാനമായ വസ്തുത.

രോഗം ബാധിച്ച അമേരിക്കന്‍ മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവശ്യമായ സഹായമെത്തിക്കാന്‍ ഫോമയും, ഫൊക്കാനയും ഇതര മലയാളി അസോസിയേഷനുകളും കര്‍മനിതരതാണ്. "കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന വാട്ട്‌സ് ആപ്പ് സന്നദ്ധ ഗ്രൂപ്പ് ചിക്കാഗോയില്‍ ഒരു മെഡിക്കല്‍ ടീം തന്നെ രൂപീകരിച്ച് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്നു. ഡമലയാളി ഡോക്ടര്‍മാരും നേഴ്‌സസ് പ്രാക്ടീഷണര്‍മാരും നേഴ്‌സുമാരും ഫാര്‍മസിസ്റ്റുകളും മറ്റ് പാരാമെഡിക്കല്‍ വിദഗ്ധരുമടങ്ങുന്ന ഈ മെഡിക്കല്‍ ടീം 24 മണിക്കൂറും പ്രവര്‍ത്തിച്ച് മലയാളികള്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നു. "കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' മലയാളികളുടെ പലവിധ ആവശ്യങ്ങളും ഈ ദുരിത കാലത്ത് നിറവേറ്റുന്നുവെന്നത് അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. 1 833 3 KERALA എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇവര്‍ വിളിപ്പുറത്തുണ്ടാവും.

യുദ്ധസമാനമായ സംവിധാനങ്ങള്‍ ഒരുക്കി ലോകം ഈ മഹാമാരിയെ നേരിടുന്ന സമയത്ത് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാമൂഹിക വിരുദ്ധരാണ്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നുവെന്നും ഇവര്‍ പ്രചരിപ്പിക്കുകയുണ്ടായി. എന്തായാലും അവരുടെ ആഗ്രഹം നടപ്പാവാന്‍ പോകുന്നില്ല. ഇത്തരം സങ്കുചിത മനോഭാവമുള്ള ക്രിമിനലുകള്‍ നാളെ നിയമത്തിന്റെ ലോക്ക് ഡൗണിലാവും. രോഗികള്‍ക്ക് മാനസിക ബലം നല്‍കുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണം.

മാനവരാശിക്ക് അതിജീവനത്തിന്റെ കരുത്തുള്ള ചരിത്രമുണ്ട്. നമ്മുടെ പൂര്‍വികര്‍ മാരകമായ പ്ലേഗിനെയും മലേറിയയെയും വസൂരിയെയും ഒക്കെ നേരിട്ട് തോല്‍പ്പിച്ചിട്ടുണ്ട്. അതുപോലെ കാലാകാലങ്ങളില്‍ സംക്രമിച്ച വ്യാധികളെയും നമ്മള്‍ വരുതിയിലാക്കിയിട്ടുണ്ട്. നിപ്പ വൈറസിനെ തുരത്തിയത് അടുത്ത കാലത്താണല്ലോ. അമേരിക്കയില്‍ മിക്ക വര്‍ഷങ്ങളിലും കൊടുങ്കാറ്റും പേമാരിയും കാട്ടുതീയുമൊക്ക പരിഭ്രാന്തി പരത്തിയെത്താറുണ്ട്. അതിനെയൊക്കെ അതിജീവിച്ച നമുക്ക് കൊറോണയെയും പടിക്ക് പുറത്താക്കാന്‍ കഴിയും. അതുകൊണ്ട് പോസിറ്റീവ് എനര്‍ജി തരുന്ന വാര്‍ത്തകളാണിപ്പോള്‍ അഭികാമ്യം. അതാണ് നമുക്കേകാനുള്ള സാന്ത്വനവും.

നാട്ടിലെ മാധ്യമങ്ങള്‍ അമേരിക്കയെപ്പറ്റി പ്രചരിപ്പിക്കുന്നത് അസത്യങ്ങളുടെ വൈറസ് (ബെന്നി വാച്ചാച്ചിറ)
Join WhatsApp News
Mathew v zacharia, New Yorker 2020-04-10 10:12:29
Benny : Thank you with gratitude. Mathew V. Zacharia, Indian American, New Yorker
Manoraama report 2020-04-10 10:30:19
who is Shibu Kurian? What is his qualifications to say all these?? ന്യൂയോർക്ക്∙ അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം ഉയരുന്നു. കോവിഡ് സ്ഥിരീകരിച്ച് മരിച്ചവരേക്കാൾ രോഗ പരിശോധന നടത്താതെ മരിക്കുന്നവരാണ് അധികവും. നിലവിലുള്ള സാഹചര്യത്തിൽ രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യ കാരണമെന്ന് ന്യൂയോർക്കിൽ താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി ഷിബു കുര്യൻ പറയുന്നു
ജോയി കോരുത് 2020-04-10 10:34:46
പത്രങ്ങളോ, അവരുടെ സ്വ.ലേ: യോ അല്ലല്ലോ ഇവിടെ ഇത്തരം വാർത്തകൾ പടച്ചു വിടുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന നമ്മുടെ സ്വന്തം അമേരിക്കൻ മലയാളി ലേഖകന്മാരാണല്ലോ അനാവശ്യങ്ങൾ എഴുതി പത്രങ്ങൾക്ക് അയച്ച് കൊടുക്കുന്നത്. അല്ലാതെ ഒരു പത്രവും നാട്ടിൽ നിന്ന് നേരിട്ട് ഇവിടേക്ക് ആരെയെങ്കിലും ഈ വ്യാധി കാലത്ത് ഇവിടുത്തെ സ്ഥിതി റിപ്പോർട്ട് ചെയ്യാൻ അയച്ചിട്ടില്ലല്ലോ. ചോറ് ഇവിടെയും, കൂറ് അവിടെയും.
Palakkaran 2020-04-10 11:18:37
അമേരിക്കയിൽ എല്ലാവരും Safe ആണെന്ന് ബന്നി പറയുന്നു. എന്നിട്ട് ന്യൂയോർക്കിലും ന്യൂ ജർസിയിലുമുള്ള മലയാളികൾ മുഴുവൻ ഭീതിയാലാണ് കഴിയുന്നത്, ഞാനുൾപ്പെടെ. ധാരാളം പേർക്ക് ഇപ്പോൾത്തന്നെ കോവിഡിൻ്റെ ലക്ഷണങ്ങൾ ഉണ്ട്. ആശുപത്രിയിൽ പോകാൻ നിർവ്വാഹമില്ല. ഒരാൾ എഴുതിക്കണ്ടു ഒരു വർഷത്തേക്ക് ആവശ്യമായ ഭക്ഷണം അങ്ങേർ വീട്ടിൽ ശേഖരിച്ചു വച്ചിട്ടുണ്ട്, കേരളക്കാരന് അതുണ്ടോയെന്ന്. ഒരു കൊല്ലം ജീവിച്ചിരുന്നാലല്ലെ അത് കഴിക്കാൻ പറ്റൂ. നിർഭാഗ്യവശാൽ പലരും അതിനു പറ്റാതെ വിടപറഞ്ഞു കൊണ്ടിരിക്കുന്നു. നാട്ടിലുള്ള പല അമേരിക്കൻ മലയാളികളും പറയുന്നു, അവർ വളരെ Safe ആണ് ഒരു ടെൻഷനും ഇല്ല എന്ന്. ആർക്കും ഉടനെ തിരിച്ചു വരാൻ താല്പര്യവുമില്ല. ഒരു കാര്യം ഉറപ്പ, ഇപ്പോൾ കൊച്ചിയിലേക്ക് വിമാന സർവ്വീസ് ആരംഭിച്ചാൽ പകുതി മലയാളികളും ടിക്കെറ്റടുത്ത് നാട്ടിൽ പോകും. സംശയമില്ല. വെറുതെ പൊങ്ങച്ചം പറഞ്ഞിട്ട് കാര്യമില്ല, ഇപ്പോൾ ജീവനാണ് വലുതെന്ന് എല്ലാവർക്കും അറിയാം.
തമ്പ്രാന്റെ മൂട് താങ്ങികൾ 2020-04-10 11:34:01
അമേരിക്കയെ ലോകത്തിന്റെ മുന്നിൽ ഇത്ര അപഹാസ്യമാക്കിയത് പ്രസിഡണ്ടാണ് . ഇതിന് ഉത്തരവാദികൾ ഇവിടുത്തെ അബർഹാമിൻറേം ഇസാക്കിന്റ്റെയും യാക്കോബിന്റെയും മടി വിലക്ക് വാങ്ങി അവിടെ ഇരിക്കുന്ന ചില വിവരം കെട്ടവരുമാണ് . ഇവന്മാർക്ക് ആര് ചത്താലും വേണ്ടില്ല ഇടിച്ചു കേറി സ്വർഗ്ഗത്തിൽ പോകണം . ഏത് പ്രസിഡന്റിന്റെ കാലത്താണ് ജനങ്ങൾ ഇത്രയും അമേരിക്കയെ ചീത്ത വിളിച്ചത് ? മോഡി കൂട്ടാളിയായ 'തമ്പ്രാൻ' ഭരിക്കുന്ന അമേരിക്കയോട് വിദ്വേഷം ഉണ്ടാക്കാൻ കാരണം. കൊറോണ വന്നപ്പോൾ ഡെമോക്രാറ്റിക്ക് സ്റ്റേറ്റുകൾ ചത്തൊടുങ്ങേന്നെങ്കിൽ ഒടുങ്ങട്ടെ എന്ന് ലക്ഷ്യത്തോടെ കച്ചവടം നടത്താൻ പറഞ്ഞ ലക്‌ഷ്യം ജനങ്ങൾക്കറിയാം. അമേരിക്ക എന്ന് പറയുന്നത് ഒരു ജാതിയുടെ കുത്തകയല്ല എന്ന് വിഷ്വസിക്കുന്ന ഒരാൾക്ക് മാത്രമേ, അമേരിക്കയുടെ നഷ്ടപ്പെടുത്തിയ മാനം വീണ്ടെടുക്കാൻ കഴിയു . കൊറോണ അനേക നിരപരാധികളുടെ ജീവൻ എടുത്തെങ്കിൽ, അത് കൊല്ലാകോല ചെയ്യാൻ പോകുന്നത് ആരെയെന്ന് നോക്കി ഇരുന്നു കാണാം.
nadukaani 2020-04-10 11:45:30
ചക്കയും കപ്പയും വലിച്ചു വാരിത്തിന്നു മൂക്കളയുമൊലിപ്പിച്ച്‌ ബട്ടനില്ലാത്തതിനാൽ വാഴവള്ളി വലിച്ചു കെട്ടി, കുണ്ടി കീറിയ നിക്കറുമിട്ട് വല്ലവന്റെയും മാവേലെറിഞ്ഞു നടന്നവനൊക്കെ എങ്ങനെയോ അമേരിക്കയിലെത്തി ഭാര്യ നേഴ്‌സ് ആയതിനാൽ നാല് കാശായപ്പോൾ എല്ലാമായെന്ന തോന്നലിൽ കഞ്ഞികുടിക്കാൻ വകയുണ്ടാക്കികൊടുത്ത അമേരിക്കയെ പുച്ഛിച്ചുകൊണ്ട് വ്യാജ വിവരങ്ങൾ കൊടുക്കുന്നത് ഇവിടുത്തെ ആന - ആമ അസോസിയേഷനിൽ ഉൾപ്പെട്ട ചില നേതാക്കന്മാരും സ്വയം പ്രഖ്യാപിത സാഹിത്യകാരന്മാരായ എഴുത്തു തൊഴിലാളികളും ചേർന്നാണ് . അമേരിക്കയെ പൊക്കി ഈമലയാളിയിൽ എഴുതിയിട്ട് അമേരിക്കയെ താറടിച്ചു കാണിക്കുവാൻ നാട്ടിലേക്ക് വ്യാജ വിവരങ്ങൾ കൊടുക്കുന്ന രണ്ടുവള്ളത്തിൽ കാലു ചവിട്ടുന്ന ചില വിരുതന്മാരുണ്ടിവിടെ. യൂട്യൂബും ഗൂഗിളും സെർച്ച് ചെയ്തിട്ട് മരണത്തിന്റെ കണക്ക് ക്രിക്കറ്റ് കമന്ടറി പോലെ കേരളത്തിലുള്ള പ്രമുഖ പത്രങ്ങളിൽ തത്സമയം കൊടുത്തു സായൂജ്യമടയുന്ന .ഇതെല്ലാം കഴിഞ്ഞിട്ട് പ്രവാസികളെ കുറ്റം പറയുന്നവർക്ക് ചാരിറ്റി പിരിച്ചു കൊടുത്ത് മന്ത്രിമാരുടെ അവാർഡും പ്രശംസയും ഏറ്റുവാങ്ങാൻ കാത്തിരിക്കുന്ന കുറെ പ്രാഞ്ചിയേട്ടന്മാരുണ്ടിവിടെ . കൊറോണയുടെ ശക്തി കുറഞ്ഞിട്ട് നാടിന്റെ ക്ഷേമത്തിനും ഉന്നമനത്തിനും പാവങ്ങൾക്കുമെന്ന പേരിൽ പ്രോഗ്രാം നടത്തി ഫണ്ടുണ്ടാക്കുവാനും, കുറഞ്ഞ നിരക്കിൽ പ്രോഗ്രാം എടുത്ത് ഇരട്ടി വിലയ്ക്ക് പള്ളിക്കും മറ്റും മറിച്ചു കൊടുക്കുവാനും കാത്തിരിക്കുന്ന ലാഭ കൊതിയന്മാരുണ്ടിവിടെ. ചിലരെ കൊണ്ട് വന്നു ചില എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റിസ് നടത്താൻ സ്വപ്നം കണ്ടു എന്തോ ഒലിപ്പിച്ചു കാത്തിരിക്കുന്ന ചില വയാഗ്രാ അച്ചായന്മാരുമുണ്ടിവിടെ. ഇവരെയൊന്നും നീ കാണുന്നിലേ എന്റെ കൊറോണയേ...
Preethi Jim 2020-04-10 11:46:30
And this this Shibu Kurian reports ... patients are send home after giving nebulization treatments , nebulization machines are not available ennokkae . Pulli yudae vivarakkedu appol thannae manassilkum . Nebulization is not given for covid patients . Another one - Manorama reported ... New York lost count of dead people in the hospital. Infact all the patients datas are entered in the computer .. so obviously when they are dead it is also updated . Some random lady wrote in the face book ... she used to watch from her balcony , hospital taking dead bodies out of the hospital . And she used to count from balcony and now she lost count . But Manorama made big head line “ New York lost count “ . Entha parayuka . So many people even deleted Manorama news app .
CID Moosa 2020-04-10 12:55:47
ട്രംപിനെ ചീത്തവിളിക്കുന്നവരുടെ തള്ളിക്കയറ്റം കാരണം കമന്റു കോളം ജാമാകുന്നുണ്ടോ എന്ന് തോന്നുന്നു .
JACOB 2020-04-10 12:59:45
Bad news for America is good news for Malayala Manorama. The owners of Manorama also work hard to get their children in America.
Jose Thomas 2020-04-10 14:20:35
America is very inefficient treating Covid19. That is a fact; and that is the truth. The world will see the highest number of Corona death only in America. Now let’s be clear: President Trump is not responsible for the existence, or the deadliness, of the coronavirus. He is however responsible for the catastrophically botched response to the spread of the virus inside of these United States since January. His long business career has shown that he was more of a showman than a leader, better at conning people out of money and evading responsibility than at managing complex business operations. His tawdry personal life offered equally clear warnings. America is loosing it's glory. "Make America Great Again" is a campaign slogan used in American politics that was popularized by Donald Trump in his successful 2016 presidential campaign. For over a century, the United States’ outsized influence around the world rested on three pillars. The first was its awesome combination of economic and military strength. The second pillar was support from an array of allies. A third pillar is broad confidence in U.S. competence. The glowing reputation that Americans used to enjoy was built up over many decades. It was partly a reflection of the United States’ industrial might and world-class infrastructure: the network of highways, roads, railways, bridges, skyscrapers, dams, harbors, and airports that used to dazzle foreign visitors upon their arrival. Over the past 25 years, however, the United States has done a remarkable job of squandering that invaluable reputation for responsible leadership and basic competence. The list of transgressions is long. And all the while the United States told itself it was the greatest country in the world, with the ablest officials, the best-run businesses, the most sophisticated financial firms, and the most virtuous leaders. The United States’ global influence will continue to recede. Not because the country has embraced “America First” and deliberately chosen to disengage, but because people around the world will not take its ideas or advice as seriously as they once did. Whenever an Indian or Malayali says : "America is great"; that shows ignorance.
Boby Varghese 2020-04-10 15:10:00
Fake news is all over the world. Their leader is China News Network or commonly called CNN. They were claiming 100 million will be infected and 2.2 million will die. Now they are saying that only 60,000 will die. Now they are very disappointed. They want to see more death. Every year common flu claims about 35- 60,000 deaths in the USA.
IGNORANCE NEVER REST 2020-04-10 15:38:09
trump supporter thinks CNN is Chinese. Long live you & your Hero's ignorance until you kill all.
Dr. Know 2020-04-10 16:06:35
The people who says everthing else is fake are really fake. They are depressed for some unkown reason. Consulting with a psychiatrist is not a bad idea
സത്യസന്ധൻ 2020-04-10 17:29:02
അല്ല സാറന്മാരെ, ചുമ്മാ കേരളത്തെ കുറ്റം പറഞ്ഞ് സമയം കളഞ്ഞിട്ട് എന്തര് കാര്യം. ഇപ്പോൾ കേരളത്തിലോട്ട് വിമാനം തുടങ്ങിയാൽ നിങ്ങൾ എത്ര പേർ പോകില്ല.ഞാൻ പോകും. ചുമ്മാ വീമ്പിളക്കാതെ. ഇപ്പോൾ നാട്ടിലുള്ള ഫോമയുടെ ഒരു സമുന്നത നേതാവ് പറഞ്ഞു ടിക്കറ്റ് കാൻസലായി കേരളത്തിലായതു കൊണ്ട് രക്ഷപെട്ടു, അമേരിക്കയിലായിരുന്നേൽ ചിലപ്പോൾ പണി കിട്ടിപ്പോയേനെ എന്ന്. എല്ലാവർക്കും ഇതറിയാം. പിന്നെ ചുമ്മാ ലേഖനം എഴുതുന്നു എന്നു മാത്രം.
George Orwell 2020-04-10 18:43:56
War is peace, freedom is slavery, and Ignorance is strength.”
indialover 2020-04-10 21:03:47
The moment flights with loads of pravasis start coming from gulf countries to Kerala, it is going to be an altogether different uncontrollable situation. God Bless Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക