Image

കണ്ണ് തുറക്കൂ കരുണേശാ... (പി. സി. മാത്യു)

പി. സി. മാത്യു Published on 11 April, 2020
 കണ്ണ് തുറക്കൂ കരുണേശാ... (പി. സി. മാത്യു)
മാനവരാകെ മനം തകര്‍ന്നിരിക്കുമ്പോള്‍
മനസ്സലിയുമോ സര്‍വേശാ......
പൊഴിയുന്നിലപോല്‍ മാനവര്‍ പാരില്‍
പൊറുക്കുക സര്‍വപാപങ്ങളും...

വൃദ്ധര്‍, യുവാക്കള്‍, കുഞ്ഞുങ്ങളുമൊക്കെ 
വഴിയില്‍ വീണു പോകവേ...
വചനമയക്കുമോ വിടുവിക്കുവാന്‍ നിന്‍ 
വരമരുളൂമോ രക്ഷക്കായി.....
  
പൊരിയുന്നു മനം ഘോരമാം വേദനയാല്‍  
പൊതുവഴിയെല്ലാമടച്ചുപോയി.....
മരുന്നിനായി മാനുജര്‍ വലയുന്നു ഭൂവില്‍
മറുപടിയെകൂ സൃഷ്ടാവേ....

ഓടുവാന്‍, ഒളിക്കുവാന്‍ ഇടമില്ല ഭൂവിതില്‍
ഒരുരക്ഷയും കാണുന്നീല...
ദര്‍ശനമൊന്നു കാംഷിച്ചു മണ്ണിന്റെ മക്കള്‍
ദയക്കായിമാത്രം കേഴുന്നു..... 
 
കാരുണ്യത്തിന്‍ ഉറവിടമേ, സ്‌നേഹത്തിന്‍ 
കലവറയെ, കണ്‍ തുറക്കൂ ....
കാണുക നിന്‍ ജനത്തിന്‍ ഭീതിയും കണ്ണീരും
കനിവുകാട്ടൂ സര്‍വേശാ....

കൊറോണയെന്ന ക്രൂരയാം യക്ഷിയെ കെട്ടു 
കെട്ടിക്കൂ ദേവേശാ....
നാളിത്രയും പ്രാര്‍ത്ഥന കഴിക്കും ഭക്തരെ നീ 
നിരാശരാക്കരുതേ കരുണേശാ... 

 കണ്ണ് തുറക്കൂ കരുണേശാ... (പി. സി. മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക