Image

ലോക്ക്ഡൗണ്‍ സാമ്പാര്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)

Published on 11 April, 2020
ലോക്ക്ഡൗണ്‍ സാമ്പാര്‍ (കവിത: ശങ്കര്‍ ഒറ്റപ്പാലം)
പ്രവാസിയാണ്, മുംബയിലാണു ഞാന്‍
ഇപ്പോള്‍ 'കൊറോണ' വൈറസുകള്‍ വിലസും നഗരം
ഉച്ചയൂണിന്‍ സാമ്പാറിനായ് പല, ചില
കഷ്ണങ്ങള്‍ വാങ്ങാന്‍ ടൗണിലിറങ്ങണം
രാജ്യം മുഴുവന്‍ ''ലോക്ക്ഡൗണ്‍'' ആണിപ്പോള്‍
കട കമ്പോളങ്ങള്‍ അടഞ്ഞു കിടപ്പൂ...
വായും മൂക്കും പൊതിഞ്ഞു കെട്ടി, കുനിഞ്ഞു
പഴയൊരു കമ്പളമെടുത്തതിനുള്ളിലിറങ്ങി
മങ്ങിയ ജുബ്ബയെടുത്തു കുടഞ്ഞു മേലാപ്പായി ധരിച്ചു
വെളിയില്‍ പോയി, തിരികെ കൂടണയുമ്പോള്‍
ഉടയാടകളൊക്കെ കഴുകണമെന്നു ഭാര്യ!
എന്നെ പേടിയതൊട്ടുമില്ലാ, ഇപ്പോള്‍
''കൊറോണ'' എന്നാല്‍ ''അമ്പോ'' എന്നും!
കാര്യമിങ്ങനെ മാറി മറിഞ്ഞു ഇപ്പോള്‍
ലോക്ക്ഡൗണ്‍ ആജ്ഞകള്‍ വന്നൊരുശേഷം
റോഡിലിറങ്ങി നടന്നു പതുക്കെ മൗനം
കാറ്റു പോയൊരു കാലി സഞ്ചിയുമായി
പച്ചക്കറി മാര്ക്കിറ്റാണെന്റെ ലക്ഷ്യം
മുഖം മൂടിയണിഞ്ഞ പുത്തന്‍ ജനതയിലൂടെ
മുഖം മൂടിയണിഞ്ഞങ്ങനെ ഞാനും നീങ്ങി
ഒരുവിധമങ്ങനെ ചന്തയിലെത്തി
അവിടെ കാഴ്ചകള്‍ കണ്ടിട്ടന്തം പോയി
മറാത്തി മാനുഷ് ''കാക്ക''യുമില്ലാ
കറുത്തു, മീശ പിരിച്ചു നില്ക്കും അണ്ണനുമില്ല
ബംഗാളി ഒന്നിനേം കണ്ടതുമില്ല
അങ്ങിനെ തപ്പിനടന്നതിനൊടുവില്‍
കണ്ടു പിടിച്ചൊരു ''പാട്ടീല്‍ കാക്കയെ''
മുന്നില്‍ മൂന്നു കുട്ടകള്‍ ഉണ്ടതില്‍
കാന്ത, വട്ടാട്ട, ലസൂണ്‍ മാത്രം!
സാമ്പാറിന്റെ കാര്യമതോര്ത്തു് വിയര്ത്തുണ
ഞാന്‍ കിളിപോയിട്ടങ്ങിനെ നിന്നു
കാലം മാറും കഥകള്‍ മാറും ''ലോക്ക്ഡൗണ്‍'' അണ് മറക്കേണ്ട
ഉള്ളതു കൊണ്ടോണം തീര്ക്കു ക വത്സാ
എന്നൊരു കിളിമൊഴി കാതില്‍ മുഴങ്ങി!
മടിച്ചു നിന്നാല്‍ ഉള്ളതും ''സ്വാഹ'' എന്നാകും
കിട്ടിയതങ്ങനെ സഞ്ചിയിലാക്കി മടക്കയാത്രയ്ക്കായ് ഗമിച്ചു
തിരക്കൊഴിഞ്ഞൊരു നഗരത്തിന്‍ നടുവേ
മനസ്സറിഞ്ഞു രസിച്ചു നടന്നു ഞാന്‍
വിജനം, വിശാലമാം പാതയിലിങ്ങനെ
വിലസാന്‍ ഇനിയും പറ്റുകേലെന്നും വരാം...
ഇപ്പോള്ത്തുന്നെ വലഞ്ഞു മടുത്തു ''കൊറോണ''
തന്‍ സൂത്രങ്ങള്‍ ഒട്ടും ഏല്ക്കുന്നതില്ലിവിടെ!
ശക്തമായിട്ടുള്ളൊരു സര്ക്കാഞരും ചിട്ടയിലായി നിരന്ന പ്രജകളും!
ഇല്ലമടുത്തു, സഹധര്മ്മി ണി നില്പൂ പടിവാതില്ക്കജല്‍
സഞ്ചി തുറന്നവള്‍ വീക്ഷിച്ചു, നിന്നു വിഷണ്ണവതിയായി
സാമ്പാര്‍ സാമഗ്രികള്‍ ഇല്ലാ... ഇതിലൊന്നും
ഇത്യാതികള്‍ കൊണ്ടെങ്ങിനെ സാമ്പാര്‍ 
കാര്യം ഗ്രഹിച്ചുരിയാടിയുലഞ്ഞു ഞാന്‍
(ഉറഞ്ഞു തുള്ളാന്‍ സമയമിതല്ലതാന്‍
നാട്ടില്‍ ''ലോക്ക്ഡൗണ്‍ നടപ്പാണെന്നോര്‌ക്കേയണം.)
ഉള്ളതു കൊണ്ടു നമുക്കു മെനഞ്ഞിടാം...
നല്ല കായവും ചേര്‌ത്തൊ രു ''ലോക്ക്ഡൗണ്‍ സാമ്പാര്‍.''

Join WhatsApp News
Sudhir Panikkaveetil 2020-04-11 16:47:53
സവാളയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും (കാന്ത, വട്ടാട്ട, ലസൂണ് )കൂട്ടി ഒരു സാമ്പാർ മുംബായിയിലെ ലോക്ക് ഡൗൺ ഓർമ്മക്കായി. അത് എഴുതിവച്ചത് നന്നായി.കൊള്ളാം, പകർച്ചവ്യാധിയും മനുഷ്യരുടെ കഷ്ടപ്പാടും. വിജനവും,വിശാലവുമായ പാത, അതെ നമ്മുടെ മുംബയിൽ. ശങ്കർ ജി ഇനിയും വിശേഷങ്ങളുമായി വരിക.
Pradeep Kumar 2020-04-11 21:57:48
Super
Roymon Joseph 2020-04-12 02:01:36
വളരെ നല്ലത്., കൂലംകഷം ചന്തിച്ചു കൊണ്ടുള്ള ഒരു സാമ്പാർ കവിത
Chakrapani A 2020-04-11 22:33:06
Very nice. All the best.
LatheeshG 2020-04-12 04:20:23
സാമ്പാർ കവിത നന്നായിട്ടുണ്ട്
വായന 2020-04-12 08:11:02
നല്ല കവിതകൾ ധാരാളം വായിക്കുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക