Image

മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)

Published on 12 April, 2020
മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)
ലണ്ടനിൽ ഗാറ്റ്വിക് എയർപോർട്ടിനടുത്തുള്ള ഹോർഷാമിലാണ് കോട്ടയം കിടങ്ങൂർ സ്വദേശി രാജുവിനും പിറവം സ്വദേശിനി രജനിക്കും ജോലി. രണ്ടുപേരും നഴ്സുമാർ. ലണ്ടനിലെ എൻഎച്എസ് വക സെന്റ് തോമസ് ഹോസ്പിറ്റലിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൊറോണയോടു പോരാടുമ്പോൾ,   ഹോർഷാമിലെ എൻഎച്എസ് ഹോസ്പിറ്റലിൽ ജീവൻ പണയംവച്ച് ജോലിചെയ്യുന്നു ഈ ദമ്പതിമാർ.

ഈസ്റ്റർ ഞായറാഴ്ച്ച പാതിരാപുള്ളുണർന്നപ്പോൾ പള്ളികളിൽ പോകാതെ ടിവിയിയിലും ലാപ്പിലും കുർബാന കണ്ട മലയാളികൾ, സ്കൈന്യൂസിന്റെ പാതിരാ ബുള്ളറ്റിൻ കണ്ടു നടുങ്ങി. അവതാരക ഇന്ത്യൻ വംശജ സാം നാസ് നിസംഗതയോടെ പറയുന്നു, ഡോക്ടർമാർ ഉൾപ്പെടെ നാഷണൽ ഹെൽത്ത് സർവീസിൽ 21 പേർ മരിച്ചെന്ന്.  രണ്ടു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ  മരിച്ച മലയാളികൾ ആറ്.  

ബ്രിട്ടന്റെ ഔദ്യോഗിക ആരോഗ്യ ഏജൻസിയായ  എൻഎച്എസ് നടത്തുന്ന ആശുപതികളിൽ പകുതിയിലും വ്യക്തി സംരക്ഷണ സാമഗ്രികൾ ഇല്ലെന്നു ബ്രിട്ടിഷ് മെഡിക്കൽ അസോസോസിയേഷൻസ് കൌൺസിൽ പ്രസിഡണ്ട് ഡോ. ചാന്ദ് നാഗ്‌പോൾ തുറന്നടിക്കുന്നതും സ്കൈന്യൂസിൽ കണ്ടപ്പോൾ മകളോ മകനോ മരുമകളോ ഇരുവരും ഒന്നിച്ചോ ബ്രിട്ടിഷ് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരുള്ള കേരളീയ ഭവനങ്ങളിൽ ഇടിത്തീ!

ഈസ്റ് ഇന്ത്യ കമ്പനിയും ഇഗ്ളീഷുകാരും മുന്നൂറു വർഷം ഇന്ത്യയിൽ വാണ ശേഷം  ഒഴിഞ്ഞു പോയിട്ട് മുക്കാൽ നൂറ്റാണ്ടായി. രണ്ടാം ലോകമഹായുദ്ധധകാലത്ത് ബ്രിട്ടീഷ് ആർമിയിൽ സേവനം ചെയ്തു മരിച്ചുവീണ മലയാളികളുടെ പേര് നാഗാലാൻഡിലെ വാർ സെമിറ്ററിയിൽ എഴുതി വച്ചിട്ടുണ്ട്. കാലം മാറി കോലവും. 

ഈസ്റ് ഇൻഡ്യാ കമ്പനിയുടെ ലണ്ടനിലെ ആസ്ഥാനം ഒരു ഇൻഡ്യാക്കാരൻ സ്വന്തമാക്കി. അവരുടെ മേയർ ഇന്ത്യൻ വംശജൻ, സ്കോട് ലൻഡ് യാർഡ് പോലീസിൽ  ഇന്ത്യൻ വനിതകൾ തലപ്പത്ത്‌.  2019ൽ മിസ് ഇംഗ്ലണ്ട് കിരീടം നേടിയത് ഇന്ത്യക്കാരി ഡോക്ടർ. ബ്രിസ്റ്റലിൽ മേയർ മലയാളി. ഇന്ന് ബ്രിട്ടീഷ് ജീവനുവേണ്ടി പോരാടുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാർ. 

കൊറോണ താണ്ഡവമാടിത്തുടങ്ങിയ ശേഷം ബ്രിട്ടനിൽ രൂപീകരിച്ച യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലെ അംഗങ്ങൾ ആണ് നിരവധി മലയാളികൾ. ഡോക്ടർമാരും നഴ്‌സുമാരും എൻജിനീയർമാരും ഐടി പ്രൊഫണൽസും അഭിഭാഷകരും സോഷ്യൽ വർക്കർമാരും റെസ്റ്റോറന്റ് ഉടമകളും ഷെഫുമാരും ഒക്കെ അംഗങ്ങളായ യുഎംഒ, ദുരിതം പേറുന്നവർക്കെല്ലാം  കൈത്താങ്ങാണ്. യുകെയിലെ 17  കൗണ്ടികളിലും സന്നദ്ധപ്രവർത്തകരുണ്ട്. എവിടെ നിന്നും വിളിക്കാം 044 70626688 ആണ് നമ്പർ. 

കോട്ടയം മെഡിക്കൽ കോളേജിലെ പൂർവ്വവിദ്യാർതഥികളുടെ ബിട്ടനിലെ കൂട്ടായ്‌മയാണ്‌ ഈ ആശയത്തിന്റെ പിന്നിൽ. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിൽ നിന്നുമുള്ള അലുംനി അസോസിയേഷനുകൾ യുകെയിൽ സജീവമാണെന്നു കോട്ടയത്ത് പഠിച്ച തൊടുപുഴസ്വദേശി സോജി അലക്സ് തച്ചങ്കരി പറയുന്നു. 

ലീഡ്‌സിലെ യോർക് ഷെയറിൽ കമ്മ്യുണിറ്റി മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന  സോജിക്കു രണ്ടായിരം പേഷ്യന്റ്സ് ഉണ്ട്. . തൊടുപുഴയിലെ അദ്ധ്യാപക ദമ്പതിമാർ ടിസി അലക്സാണ്ടറുടെയും ഇ.ജെ.ബ്രിജിറ്റിന്റെയും മകൻ. ഭാര്യ വിമല യോർക്ഷെയറിൽ കമ്മ്യൂണിറ്റി ഡെന്റൽ ഡോക്ടറാണ്. കൽപറ്റയിലെ ഡോ. വിജെ സെബാസ്റ്റൈൻ എഫ്ആർസിഎസിന്റെയും ഡോ.ട്രീസയുടെയും മകൾ.

എലിസബത്ത് രാജ്ഞിയിൽ നിന്ന് ഒബിഇ സ്ഥാനം ലഭിച്ച ബെഡ്ഫോർഡ് പീഡിയാട്രീഷ്യൻ രമേശ് മേത്ത അധ്യക്ഷനായ ബാപിയോ എന്ന ബ്രിട്ടീഷ് അസ്സോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ വൈസ് പ്രസിഡണ്ട് ആലപ്പുഴ ജില്ലയിലെ ചേപ്പാടുകാരനായ ഡോ. സതീശ് മാത്യു ആണ്. ഈസ്റ് ലണ്ടനിൽ എൻഎച്എസ് വക ബാർട്സ് ഹോസ്പിറ്റലിൽ കൺസൽട്ടൻറ് പീഡിയാട്രിഷൻ.

കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി ബാപിയോ സംഘടിപ്പിച്ച നിധിയുടെ അധ്യക്ഷയായിരുന്നു   ഡോ. മോളി സതീശ് മാത്യൂ. മല്ലപ്പള്ളിക്കാരി. ഗൈനകോളജിസ്റ്. ബാപിയോയുടെ ജോയിന്റ് സെക്രട്ടറി ഡോ.സേതു വാര്യരുടെ ഭാര്യ അനിത ഉപാധ്യക്ഷയും. ബാപിയോ കമ്മിറ്റി മെബർമാർ സേതു വാര്യർ, എ സജയൻ, ഫിലിപ് ഏബ്രഹാം, ശ്യാംകുമാർ എന്നിവരും നിധിയുടെ ചുമതലക്കാരായി. ആയിരം പൗണ്ടുമായായിരുന്നു തുടക്കം. 

ഇന്ത്യയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി കെയറിങ് ഹാൻഡ്‌സ് ഇന്ത്യ എന്നപേരിൽ ഒരു ചാരിറ്റി ഓർഗനൈസേഷനും സോജി സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ക്ലാസ്സ്‌മേറ്റ് റവ.ഡോ മാത്യു എബ്രഹാമാണ് അതിന്റെ നായകൻ.
 
കൊറോണായോട് പ്രതികരിക്കാൻ താമസിച്ചുപോയതാണ് ബ്രിട്ടന്റെ പരാധീനതയെന്നാണ് തിരുവനന്തപുരത്ത് ആകാശവാണിയിൽ മീഡിയ എക്സിക്യൂട്ടിവ്‌ ആയിരുന്ന തോമസ്ഫിലിപ്പ് മുളക്കലിന്റെ പക്ഷം. നേഴ്സ് ആയ മരിയയുമൊത്ത് ഡോർസെറ്റ് കൗണ്ടിയിൽ കടലോരമായ ബോൺമൗത്തിൽ ജീവിക്കുന്ന മുളക്കൽ, കൊറോണ മുന്നറിയിപ്പുകൾ നൽകുന്ന ഒരു പ്രഭാഷണം യുട്യൂബിൽ പോസ്റ്റ് ചെയ്‌തിട്ടിട്ടുണ്ട്. മാസ്കുകൾ ഇല്ലാത്തതിനാൽ നഴ്‌സുമാർ വേസ്റ്റ് നിക്ഷേപിക്കുന്ന ബിൻബാഗം ഏപ്രണും ധരിച്ച് ജോലിചെയ്‌യുന്ന ചിത്രങ്ങൾ ടിവിയിൽ വന്നു. 

ഏകമകൻ അലൻ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സ് വിദ്യാർതഥിയാണ്. ലോക്ഡൌൺ മൂലം സ്‌കൂൾ അടച്ചതോടെ 225 കി.മീ തെക്കു പടിഞ്ഞാറുള്ള ബോൺമൗത്തിലേക്കു രക്ഷപെട്ടോടിയ കഥ അലൻ വിവരിച്ചു. മാർച്ച് 23നു സ്‌കൂൾ അടച്ചു. പാഠങ്ങൾ ഓൺലൈനിൽ ആയി. കൊറോണ പടരും മുമ്പ് നഗരം വിട്ടുപോകണം എന്ന് തീരുമാനിച്ചയുടൻ അലൻ ടാക്സി പിടിച്ച് വീട്ടിലേക്കു കുതിച്ചു. ട്രെയിനിലോ ബസിലോ പോയാൽ രോഗാണു പിടിക്കാനുള്ള ചാൻസ് കൂടും. ടാക്സിക്ക് ചെലവേറും. പക്ഷെ അത്യാഹിതം മാറിക്കിട്ടും. വീട്ടിലെത്തി സ്വന്തം മുറിയിൽ അടച്ചുപൂട്ടി കഴിഞ്ഞു. യു ട്യൂബിൽ ഹരമായ തന്റെ പാട്ടുകൾ മൂളിക്കൊണ്ട്.
 
കൊറോണയുടെ സംഹാരശേഷി മതിയായ ഗൗരവത്തിൽ  ഗവർമെന്റ് എടുത്തില്ല എന്നാണ് അലന്റെ പക്ഷം. അയൽ  രാജ്യങ്ങളായ ഇറ്റലിയിലും സ്പെയിനിലും ആയിരങ്ങൾ മരിച്ചു വീനാപ്പോഴാണ് ഒന്നുണർന്നത്.
 
ബ്രിട്ടനിൽ ആദ്യത്തെ മലയാളി ഡോക്ടർ മരിച്ച വിവരം ഈ ലേഖകൻ ആദ്യം അറിയുന്നത് ഏപ്രിൽ 2നു ലണ്ടനിൽ നിന്ന് സ്മിത ജോർജ് മാറ്റേഴ്സ് ഇന്ത്യ ഓൺലൈനിൽ എഴുതിയ റിപ്പോർട്ടിൽ നിന്നാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടാം ബാച്ചുകാരനും പെരിന്തൽമണ്ണ സ്വദേശിയുമായ ഡോ.ഹംസ പച്ചീരി(80)യാണ് ബെർമിങ്ങാമിൽ മരിച്ചത്. എൻഎച്എസിനു വേണ്ടി പതിറ്റാണ്ടുകളോളം യുകെയിൽ  ഉടനീളം സേവനം ചെയ്ത ആൾ. ദുഃഖ ശനിയാഴ്ച മരിച്ച രണ്ടാമത്തെ മലയാളി ഡോക്ടർ ബെർമിങ്ങാമിനടുത്ത് വൂൾ വർഹാംപ്ടണിലെ ഡോ. അമീറുദ്ദിൻ (73). കോട്ടയം കങ്ങഴ സദേശി. 

കോഴിക്കോട് എൻഐറ്റിയിൽ നിന്ന് ബിടെക് നേടി ലണ്ടനിൽ നിന്ന് 53 കി.മീ. അകലെ ബാസിൽഡനിൽ കുടുംബസമേതം താമസിക്കുന്ന സ്മിത ഒരു ഐടി പ്രൊഫഷണൽ ആണ്. പക്ഷെ ജേർണലിസമാണ് ഹരം.
 
വിസാകാലാവധി കഴിയുന്ന ഡോക്ടമാർക്കും വിദ്യാർത്ഥികൾക്കും കാലാവധി നീട്ടുമെന്നു ആരോഗ്യ മന്ത്രി പ്രീതി പട്ടേൽ പ്രഖ്യാപിച്ചതു ഇൻഡ്യാക്കാർക്കു ആശ്വാസമായെന്നു സ്മിത പറയുന്നു. ഇരുപതിനായിരം പേരെ എൻഎച്എസിൽ എടുക്കുമെന്ന് മന്ത്രി അറിയിച്ചു. 6,000 പേർ ഇന്ത്യയിൽ നിന്നാവും. ഐഇഎൽടിഎസോ ഒടിഇയോ വേണ്ട ഇംഗ്ലീഷിൽ നഴ്സിംഗ് പഠിച്ചിരിക്കണം. പരീക്ഷ  എഴുതിയിരിക്കണം. പറയാൻ അറിയണം.
     
.ദുരിതമനുഭവിക്കുന്നവർക്കു ഭക്ഷണം ഉൾപ്പെടയുള്ള സഹായം എത്തിക്കാൻ ഇന്ത്യൻ സംഘടനകൾ ഏകോപിച്ച് പ്രവർത്തിക്കുന്നു. തുടർച്ചയായ  ജോലി മൂലം ആശുപത്രികളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ആരോഗ്യപ്രവർത്തകർക്കു ഭക്ഷണപാക്കറ്റുകൾ എത്തിച്ചു കൊടുക്കാൻ ഇന്ത്യൻ റസ്റ്റോറന്റുകൾ തയ്യാറായി. യുക്മ--യുണൈറ്റഡ് യുകെ മലയാളി അസോസിയേഷൻസ്--സഹായ യത്നനകളുടെ പതാകാ വാഹകർ.. 

ബ്രിട്ടനിൽ ആകെ 3,30,000 ഡോക്ടർമാർ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ ഉദ്ധരിച്ച് സ്മിത  പറയുന്നത്. ഇതിൽ 30,000 പേർ ഇന്ത്യയിൽ നിന്ന് അടിസ്ഥാന ബിരുദം നേടി എത്തിയവരാണ്. ഇന്ത്യക്കു പുറത്ത് പഠിച്ചുവന്നവർ പുറമെ. എൻഎച്എസിൽ മാത്രം 7,800 ഇന്ത്യൻ നഴ്‌സുമാർ ഉണ്ട്.  ബ്രിട്ടീഷ് പൗരത്വം നേടിയവർ പുറമെ. 2019ൽ മാത്രം 1791 നഴ്‌സുമാർ ഇന്ത്യയിൽ നിന്ന് എത്തി. 

സറി പ്രവിശ്യയി ഒരു പ്രമുഖ ടീച്ചിങ് ഹോസ്പിറ്റലിൽ പതോളജി, മൈക്രോബയോളജി ഡിപ്പാർട്മെന്റുകളിൽ സേവനം ചെയ്യുന്ന ദമ്പതികളാണ്  തിരുവനന്തപുരത്തെ ഹിതേശ് മാത്യുവും റീല വർഗീസും. കണ്ണൂർ മെഡിക്കൽ കോളേജിൽ ഒന്നിച്ചു പഠിച്ചവർ. ഇരുവരും എഫ്ആർസിപി. കോവിഡിന് വാക്സിൻ കണ്ടെത്താൻ ലോകമാകെ നടക്കുന്ന ഗവേഷണ പഠനങ്ങൾ അവർ നെഞ്ചിലേറ്റുന്നു. നേച്ചർ മാഗസിനിലെ റിപ്പോർട്ടു പ്രകാരം ലോകമാകെ 78 ഗവേഷണ പ്രൊജക്ട്കൾ സജീവമായി നടന്നു വരുന്നു. 

പ്രധാനമന്ത്രിയും ഭാവി രാജാവും മാത്രമല്ല ആരോഗ്യ മന്ത്രിയും ചീഫ് മെഡിക്കൽ ഓഫീസറും വരെ ആശുപത്രിയിലായ നാടാണ് യുകെ എന്ന് ഹിതേശ്. .താമസിച്ചാണെങ്കിലും ഗവർമെന്റ് സടകുടഞ്ഞെണീറ്റു. എൻഎച്എസിലേക്കു പണം ഒഴുക്കി. എക്സിബിഷൻ ഗ്രൗണ്ടുകളിൽ ആശുപത്രികൾ കെട്ടി, നാടൊട്ടാകെ മോർച്ചറികൾ സ്ഥാപിച്ചു. വ്യവസായ ഭീമൻമാരെക്കൊണ്ട് മാസ്കുകളുംവെന്റിലേറ്ററുകളും നിർമിച്ചിറക്കി.

''ഈ വിപത്തിൽ നിന്ന് രാജ്യം വളരെയേറെ പഠിക്കുമെന്നുറപ്പാണ്. ലോകം തന്നെ മാറിമറിയും,'' ഹിതേശ് പറയുന്നു. ബ്രിട്ടനിലെ ഗാർഡിയൻ പത്രത്തിൽ ലേഖനം എഴുതിയ ഇറ്റാലിയൻ നോവലിസ്റ്റ് ഫ്രാൻസിസ്ക മെലാൻഡ്രിയും ഇതേ പ്രവചമാണ് നടത്തിയിട്ടുള്ളത്.
 
സെൻട്രൽ മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അവയവദാന പരിപാടി  കോഓർഡിനേറ്റർ ആയ ഡോ. അജിമോൾ പ്രദീപ്, അന്യരുടെ അവയവം പ്രതീക്ഷിച്ച് കാത്തുനിൽക്കുന്നവരെ കൊറോണപോലുള്ള മാരക രോഗങ്ങൾ കീഴ്പെടുതത്താനുള്ള സാധ്യത കൂടുതലാണെന്നു ചൂണ്ടിക്കാണിക്കുന്നു. വൃക്കക്ക് വേണ്ടി ആറായിരം പേർ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. ഒരുദിവസം മൂന്ന് പേർ വീതം മരിക്കുന്നു--അജിമോൾ അതിന്റെ ഭീകരാവസ്ഥ ഏഷ്യൻ വോയ്‌സ് പ്രസിദ്ധീകരിച്ച ഇന്റർവ്യൂവിൽ  വിവരിക്കുന്നു. 

പതിനഞ്ചു വർഷം മുമ്പ് കോട്ടയത്തുനിന്ന് സാധാരണ ഡിപ്ലോമയുമായി ബ്രിട്ടനിൽ എത്തിയ അജിമോൾ  സാൽഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേഴ്‌സിംഗിൽ ബിസിയും എംഎസ്സിയും പിഎച്ഡിയും നേടിയ അസാധാരണ പ്രതിഭയാണ്.  ഉപഹാർ എന്ന അവയവദാന പദ്ധതിയുടെ ട്രസ്റ്റി കൂടിയാണ്. 2015ൽ ബ്രിട്ടീഷ് ജേർണൽ ഓഫ് നഴ്സിങ്ങിന്റെ നഴ്സ് ഓഫ് ദി ഇയർ അവാർഡ് നേടി. 2018ൽ ബ്രിട്ടീഷ് എമ്പയർ മെഡലും.

ബ്രെക്സിറ് പോലുള്ള കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും കോവിഡ്  പ്രതിരോധകാര്യത്തിൽ സ്കോട് ലൻഡും വെയ്‌ൽസും നോർത്തേൺ അയർലണ്ടും ലണ്ടൻ ഭരണകൂടവുമായി യോജിച്ച് പോകുന്നു എല്ലായിടങ്ങളിലും വയോവൃദ്ധരെ പരിചരിക്കുക എന്ന മഹദ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷുകാർ ഉണ്ടെന്നു രണ്ടുപതിറ്റാണ്ടായി സ്കോട് ലൻഡിലെ ഡണ്ഡിയിൽ സേവനം ചെയ്യുന്ന കോട്ടയം വെട്ടിമുകൾ സ്വദേശി മെർലിൻ ബോബി പറയുന്നു.

ഇറ്റലിയിലും സ്പെയിനിലും മരിക്കുന്നവരിൽ മൂന്നിലൊന്നും ഓൾഡ് ഏജ് ഹോമുകളിലും കെയർ ഹോമുകളിലും കഴിയുന്നവരാണെന്നാണ് റിപ്പോർട്ടുകൾ.. . പക്ഷെ യുകെയിൽ സ്ഥിതി അത്രമാത്രം അധഃപതിച്ചിട്ടില്ല. കാരണം നിഷ്‌കാമസേവനം ചെയ്യുന്ന നഴ്‌സുമാരുണ്ട്, അവരിൽ നൂറുകണക്കിന് മലയാളികളും. 

ഹെമിങ്‌വേയുടെ പ്രശസ്ത നോവലാണ് മണി മുഴങ്ങുന്നത് ആർക്കു വേണ്ടി (ഫോർ ഹും ദി ബെൽ ടോൾസ്‌). ഇന്ന് കാന്റർബറി കത്തീഡ്രലിൽ എല്ലാ വൈകുന്നേരവും എട്ടുമണിക്ക് മണി മുഴക്കുന്നു. മരിച്ചവർക്കും മരണാസന്നമായവരെ പരിചരിക്കുന്നവർക്കും വേണ്ടിയാണ് ഇപ്പോൾ മണി മുഴക്കുന്നതെന്നു ആർച് ബിഷപ് ജസ്റ്റിൻ വെൽമ്പി പറയുന്നു. കഴിഞ്ഞ വർഷം കേരളം സന്ദർശിച്ച് മടങ്ങിയ ആളാണ് ഹിസ് ഗ്രേസ് വെൽബി.
മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)മരണത്തിലും മലയാളി തൂവൽ സ്പർശം ബ്രിട്ടീഷ് ജീവിതം മാറ്റിയെഴുതുന്നു (കുര്യൻ പാമ്പാടി)
Join WhatsApp News
ജോയ് കോരുത് 2020-04-12 12:27:50
ഉടുതുണിയ്ക്, മറുത്തുനിയില്ലാതെ ജോലി ചെയ്യുന്ന ഈ അമേരിക്കൻ മലയാളി നഴ്സുമാരുടെ ഇടയിലേക്ക്‌ ഇത്രയും വലിയ ഒരു തള്ളൽ ഇപ്പോൾ വേണ്ടായിരുന്നു. കോവിഡിൽ രക്തസാക്ഷികളായ മലയാളി നഴ്‌സുമാരെ വിട്ടുപോയതിൽ ഖേദിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക