കുവൈത്ത് സിറ്റി: സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശത്തു നിന്നും അനധികൃതമായി തൊഴിലാളികളെ പുറത്തേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പോലീസ് ചെക്ക് പോയിന്റില്‍ നടന്ന പരിശോധനയിലാണ് പിടിയിലായത്.
ട്രക്കിന്റെ പിന്‍വശം തുറക്കാന്‍ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ആറ് തൊഴിലാളികളെ കണ്ടെത്തുകയുയായിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ ഒരോ കമ്പിനിയില്‍ തൊഴില്‍ ചെയ്യുന്നവരാണെന്ന് ഡ്രൈവര്‍ അവകാശപ്പെട്ടെങ്കിലും സിവില്‍ ഐഡി പരിശോധനയില്‍ വ്യത്യസ്തമായ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.
ഡ്രൈവറെയും തൊഴിലാളികളെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍