Image

വിട്ടു കൊടുക്കരുത്; ഉറച്ചു നിന്ന് പോരാടണം, ഒരു അനുഭവ കഥ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 13 April, 2020
വിട്ടു കൊടുക്കരുത്; ഉറച്ചു നിന്ന് പോരാടണം, ഒരു അനുഭവ കഥ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
(ഇത് ഒരു സുഹ്രുത്തിന്റെ അനുഭവമാണ്.)

കൊറോണ വൈറസ്ടെസ്റ്റ് ചെയ്തു മൂന്നിന്റെ അന്നാണ് അറിയുന്നത് എനിക്ക് കോവിഡ് 19 ആണ് എന്നുള്ളത്. തളര്‍ന്നു പോയി. കാന്‍സറിനെ അതിജീവിച്ച വ്യക്തിയുടെ പേടി/

എന്റെ പ്രജകള്‍ (ഇമ്യൂണ്‍ സിസ്റ്റം, അവരാണ് നമ്മുടെ ശരീരത്തില്‍ വേണ്ടാത്തവര്‍ കടന്നുകൂടിയാല്‍ അവരെ തുരത്തുന്നത്) യുദ്ധത്തില്‍ പരാജയപ്പെട്ടതില്‍ ദേഷ്യം. അപ്പോഴാണ് എനിക്ക് ഒരു തോന്നല്‍ വന്നത് എന്റെ പ്രജകള്‍ക്കു ഞാന്‍ ശക്തിയാണ് പകരേണ്ടതെന്ന്. അവര്‍ തളര്‍ന്നാല്‍ഞാന്‍ ഇനിയും തോല്‍ക്കും. എനിക്ക് ഇവിടെ ജയിച്ചേ തിരു. ഒരു ഭീരുവിനെ പോലെതോറ്റോടാന്‍ എനിക്ക് മനസ്സില്ലായിരുന്നു.

പ്രജകള്‍ വീണ്ടും എനിക്ക് വേണ്ടി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടു. അവര്‍ ജയിക്കേണ്ടത് എന്റെആവശ്യമായതിനാല്‍ അവര്‍ക്കു വേണ്ടുന്ന പോഷക ആഹാരങ്ങളും (ഇമ്മ്യൂണ്‍ സിസ്റ്റം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള മരുന്നകളുംനല്‍കി അവരെ സന്തോഷിപ്പിച്ചു. അവര്‍ നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടു നാലാം ദിവസംഎന്റെ പ്രജകള്‍ വിജയം കൈവരിച്ചു. സാഹസികമായ ആവിജയം എന്നെ സംബന്ധിച്ചടത്തോളം എവറസ്‌റ് കൊടുമുടി കിഴടക്കുന്നതിനു തുല്യമായിരുന്നു.

കൊറോണ വൈറസ് ലോകത്തു എല്ലായിടത്തും നാശം വിതച്ചുകൊണ്ടിരിക്കുന്നഈഅവസരത്തില്‍ നാം എല്ലാം മാനസികമായി തളര്‍ന്നിരിക്കുകയാണ്. പ്രഹ്യേകിച്ചു അമേരിക്ക. വളരെ അധികം ആളുകള്‍ മരണപെട്ടു. അതില്‍ മലയാളികള്‍ രണ്ട് ഡസനെങ്കിലും ഉണ്ടാകും.

കഴിഞ്ഞ കുറെ ദിവസങ്ങളായി നല്ല ക്ഷീണം ഉണ്ടായിരുന്നു. പനി വരുന്നത് പോലെ. ഞാന്‍ആശുപത്രിയില്‍റെസ്പിറ്റോറിതെറാപിസ്‌റ്. ജോലി കഴിഞ്ഞു ഇറങ്ങുബോള്‍ നല്ല ചുടുമുണ്ട്. നേരെ എമെര്‍ജന്‍സി റൂമില്‍ ചെന്നു. അവര്‍ ഒരു റൂമിലാക്കി, കോവിഡ് 19 ടെസ്റ്റ് നടത്തി, ഡ്രിപ്പ് തന്നു,ആന്റിബയോട്ടിക്കും. വീട്ടില്‍ റെസ്റ്റ് എടുക്കുവാനും പറഞ്ഞു. അല്‍പം ഭയവും കൂട്ടിന് കൂടി. പൊതുവെ പറഞ്ഞു കേള്‍ക്കുന്നത് ഒട്ടും ആശ്വാസകരമല്ലാത്ത വാര്‍ത്തകള്‍.

ഡ്രിപ്പ് തീരാറായപ്പോള്‍ നഴ്‌സിനെ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. രണ്ടുമൂന്നു വട്ടം വിളിച്ചു. കുറെ കഴിഞ്ഞു നേഴ്‌സ് പറഞ്ഞു ഇനിയും ആവശ്യമില്ലാതെ ഇവിടെ വിളിക്കരുത്,എപ്പോഴെങ്കിലും ഞങ്ങള്‍ വന്നുഅത് ഊരി കൊള്ളം. പരുക്കന്‍ സ്വരം.

ഞാന്‍ ആശുപത്രി ജീവനക്കാരി ആയിട്ടുകൂടി ഒരു രോഗി ആയി ചെന്നപ്പോഴാണ്രോഗിയുടെ മനസികാവസ്ഥാ മനസിലാകുന്നത്. നഴ്‌സുമാരുടെ സ്‌നേഹമില്ലാത്ത പെരുമാറ്റംഎത്രത്തോളം രോഗികളുടെമനസ്സിനെവേദനിപ്പിക്കുന്നു എന്ന് മനസിലാക്കാന്‍കഴിഞ്ഞു . കുറെ കഴിഞ്ഞു നേഴ്‌സ് വന്നു ഡ്രിപ്പ് ഊരിയതിന് ശേഷം ബാത്ത്‌റൂമില്‍ പോകാന്‍ വേണ്ടി കതക് തുറന്നതും പുറത്തു മാസ്‌കും ഒക്കെ ധരിച്ചു നിന്നിരുന്ന സെക്യൂരിറ്റിക്കാരന്‍ പേടിയോടു കുടിഎന്നെ നോക്കി.ഞാന്‍പുറത്തോട്ടു ഇറങ്ങിയതുംഅയാള്‍ ജീവനും കൊണ്ട് സ്ഥലം വിട്ടു. (ഇങ്ങനെയെക്കയാണ് പല കോവിഡ് 19 രോഗികളോടുംപല ജീവനക്കാരുംപെരുമാറുന്നത്. പേടി കൊണ്ടായിരിക്കാം)

എന്റെ വിശ്വാസം എനിക്ക് പനിയായിരുന്നു എന്നാണ്. അതിനാല്‍ ഐസലേഷനില്‍ വീട്ടില്‍ഇരുന്നതേയുള്ളു.ഭര്‍ത്താവുമൊത്തു ന്നെയാണ് ഉറങ്ങിയതും ആഹാരം കഴിച്ചതുമെല്ലാം . റിസല്റ്റ് വന്നു കഴിഞ്ഞപ്പോഴേക്കുംസമയം വളരെ വൈകി. ഡോക്ടര്‍ ഉപദേശിച്ച മരുന്നുകള്‍ക്കൊപ്പം രണ്ടു പേരും വിറ്റാമിന്‍ സി യും ഡി യും നിത്യേനെ എടുത്തു. പിന്നെ അതിന്റെ കുട്ടത്തില്‍ കുറെ നാട്ടു ചികിത്സകളും. രവിലെയും, ഉച്ചക്കും, വൈകിട്ടും ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്തു.രാവിലെ മഞ്ഞളും കുരുമുളക് പൊടിയും മിശ്രിതമാക്കി കഴിച്ചു. ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് നാരങ്ങ നീരുംചേര്‍ത്ത്എപ്പോഴും ഈ ചൂടുവെള്ളം കുടിച്ചുകൊണ്ടിരുന്നു. ആവശ്യത്തിന് ബ്രീത്തിങ്ങ് വ്യായാമവും ചെയ്തു.

പനി നാലു ദിവസം കഴിഞ്ഞപ്പോഴേ മാറി. ഇപ്പോള്‍ രോഗ ലക്ഷണങ്ങള്‍ കണ്ടിട്ട് ഇരുപതു ദിവസത്തില്‍ കൂടുതല്‍ ആയി. ഭര്‍ത്താവിന് അസുഖം വന്നതേയില്ല. നാട്ടു ചികിത്സകൊണ്ട് ഇമ്യൂണ്‍ സിസ്റ്റം മെച്ചപ്പെട്ടു കാണും. നമ്മുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചാല്‍ ഒരു പരിധിവരെ ഇങ്ങനെയുള്ള അസുഖങ്ങള്‍ വരാതിരിക്കും.

രോഗത്തെ പേടിക്കുന്നതിലല്ല കാര്യം, നാം എങ്ങനെ രോഗത്തെ മാനസികമായി നേരിടുന്നു എന്നതിലാണ്, നമുക്ക് രോഗം പിടിപെട്ടാല്‍ എത്ര ശാരീരികമായി വയ്യ എങ്കിലും മനസിന് ശക്തി നല്‍കുക, ഈ അസുഖത്തെഎനിക്ക് നേരിടാം എന്ന ആത്മവിശ്വാസം നേടുക. ഡോക്ടര്‍ പറഞ്ഞിരിക്കുന്ന മരുന്നുകള്‍ കഴിക്കുക. വീടിനുള്ളില്‍ തന്നെ കുറച്ചുനേരം എഴുനേറ്റ് നടക്കുക. മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈഅസുഖം വന്നാല്‍ നാം ഒരിടത്തു മൂടിപ്പുതച്ചു എപ്പോഴും കിടന്നു ഉറങ്ങരുത്.

എനിക്ക് ഈ രോഗം പകര്‍ന്നത് പനി ആയിട്ടു വന്ന ഒരു രോഗിയില്‍ നിന്നാണ്. ആരോഗി കോവിഡ് 19രോഗി ആണെന്ന് സ്ഥിരീകരിച്ചിരുന്നില്ല . അതിനാല്‍ തന്നെ അത്ര മുന്‍ കരുതല്‍ എടുത്തിരുന്നില്ല. മെഡിക്കല്‍ ഫീല്‍ഡില്‍മുന്‍ നിര ജോലിക്കാരാകുബോള്‍ ഇങ്ങനെയുള്ള അസുഖങ്ങള്‍ പകരുന്നത് സ്വഭാവികമാണ്.എനിക്ക് തന്നെയല്ലഎത്രയോ മലയാളി പ്രോഫഷണലുകള്‍ക്ക് ഈഅസുഖം ബാധിച്ചിട്ടുണ്ട്. പലരും മിണ്ടുന്നില്ല. അവരില്‍ മിക്കവരും രോഗവിമുക്തരായി തിരിച്ചു ജോലിക്കു വന്നുകൊണ്ടിരിക്കുന്നു.
Join WhatsApp News
Save Post Office 2020-04-14 15:28:54
Last week, the Postal Service informed Congress that, due to a decrease in demand as a result of the pandemic, the agency could run out of money in September. Democrats added a bailout for the agency to the fourth coronavirus relief bill but the White House has intimated that Trump will veto any bill that bails out the Postal Service. To be honest, It is totally within character for President Trump to have a personal vendetta against Mr. McFeeley from Mr. Roger's Neighborhood. I would say Trump was planning to return the bill to sender, but you can't even return to sender if you don't have a Post Office! republicans & trump wants to close down postal service and sell it to UPS & FedEX/ Vote all of them out
Fight until victory 2020-04-14 16:00:16
indsey Graham is LOSING to Jamie Harrison (D)46% – 42% Susan Collins is LOSING to Sara Gideon (D)47%-43% Mitch McConnell is Statistically TIED with Amy McGrath (D)46% – 47% Martha McSally is LOSING to Mark Kelly (D)47%-44% KEEP FIGHTING AMERICA!! Vote for Democrats
സ്ടിമുലസ് പോയി കിട്ടി. 2020-04-14 16:14:02
വെറുതെ മോഹിക്കണ്ട! നിങ്ങൾ കടം കൊടുക്കാൻ ഉണ്ട് എങ്കിൽ നിങ്ങള്ക്ക് കിട്ടുന്ന സ്റ്റിമുലസ് ചെക്ക് നോക്കി ഇരിക്കണ്ട. നിങ്ങൾ ആർക്കു പണം കൊടുക്കാൻ ഉണ്ടോ അവർക് അതിൽ ക്ലെയിം ഇടാം. ബാങ്കിന്‌ പണം കൊടുക്കാന്‍ ഉണ്ടെങ്കില്‍ അതും അവര്‍ പിടിക്കും. .....അപ്പാ! വരാല്‍ വെള്ളത്തില്‍ പോയി എന്ന പോലെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക