Image

അമേരിക്കയിൽ മരണനിരക്ക് കുറയുന്നുവോ? (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ  Published on 14 April, 2020
അമേരിക്കയിൽ മരണനിരക്ക് കുറയുന്നുവോ? (ഫ്രാൻസിസ് തടത്തിൽ)

 ന്യൂജേഴ്‌സി: അമേരിക്കയിൽ മരണ നിരക്ക്   കുറയുന്നുവോ? യഥാർത്ഥത്തിൽ ഉണ്ട് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ കൊറോണ വൈറസ്  മരണ നിരക്ക്, കൊറോണ ബാധിച്ച രോഗികൾ എന്നിവ സംബന്ധിച്ച ഡാറ്റകൾ വിശകലനം നടത്തിയപ്പോൾ  അമേരിക്കയെക്കാൾ കൂടുതൽ മരണവും രോഗികളുമുള്ളത് യൂറോപ്പിലാണെന്ന് മനസിലാക്കാം. ലോകം മുഴുവനുമുള്ള രാജ്യങ്ങളിലെ കോവിഡ് 19 മഹാമാരിയുടെ മരണ സംഖ്യ രോഗികളുടെ എണ്ണം തുടങ്ങിയവയുടെ ആധികാരികവും ഏറ്റവും വിശ്വസനീയവുമായ റിപ്പോർട്ടുകൾ തയാറാക്കുന്ന "വേൾഡ് ഓ മീറ്റർ" നൽകിയിട്ടുള്ള ഡാറ്റാബേസ് വച്ച് നടത്തിയ അനലറ്റിക്കൽ പഠനമാണ് ഇങ്ങനെ ഒരു യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

ഈ ഡാറ്റബേസിൽ ഓരോ രാജ്യങ്ങളുടെയും ആകെ രോഗികളുടെ എണ്ണം, പുതിയ രോഗികളുടെ എണ്ണം, ആകെ മരണം, ഇന്നു റിപ്പോർട്ട് ചെയ്യപ്പെട്ട മരണം, നിലവിൽ ചികിത്സ തേടുന്നവർ, സുഖപ്പെട്ടവർ, ഗുരുതരാവസ്ഥയിൽ കഴിയുന്നവർ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ പട്ടികയിൽ ഓരോ രാജ്യത്തുമുള്ള ജനസംഖ്യയുടെ ഓരോ മില്യൺ പേരിൽ അതുപേർ മരിക്കുന്നു എത്ര പേര് രോഗികളാകുന്നു എന്ന പട്ടികയിലാണ് ഒരു വലിയ യാഥാർഥ്യം ഒളിഞ്ഞു കിടക്കുന്നതു കണ്ടെത്തിയത്.

കോവിഡ് 19 ബാധമൂലമുള്ള മരണസംഖ്യ, രോഗികളുടെ എണ്ണം തുടങ്ങിയ  കാര്യങ്ങളിൽ അമേരിക്ക തന്നെയാണ് മറ്റു രാജ്യങ്ങളെക്കാൾ മുന്നിൽ ഉള്ളത്. എന്നാൽ ഇറ്റലി, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഒരു മില്യൺ ആളുകളിൽ ശരാശരി 325 പരം പേര് മരിക്കുന്നുണ്ട്.  ഒരു മില്യൺ ജനസംഖ്യയിൽ നിന്ന് അമേരിക്കയിൽ മരണപ്പെടുന്നത് 71 പേർ മാത്രമാണ്. മൊത്തം രോഗികളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.

സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ടർക്കി, ബെൽജിയം, നെതെർലാൻഡ് എന്നീ ആറു രാജ്യങ്ങളിലെ ജനസംഖ്യ, കോവിഡ് 19 രോഗികൾ മരണം എന്നിവയാണ് പഠന വിധേയമാക്കിയത്. അത് മനസിലാക്കണമെങ്കിൽ ആദ്യം ജനസംഖ്യയിൽ നിന്ന് തുടങ്ങണം.

ലോകത്തെ ആകെയുള്ള ജനസംഖ്യ 7.81 ബില്ല്യൺ  ആണ്. ഇതിൽ 1.44 ബില്യൺ പേർ, ചൈനയിലും 1.38 ബില്യൺ പേർ ഇന്ത്യയിലുമാണ്. ലോക ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 331 ബില്യൺ ആണ് ജനസംഖ്യ. അതെ സമയം പഠന വിധേയമാക്കിയ യൂറോപ്പ്യൻ രാജ്യങ്ങളിലെ ജനസംഖ്യ എത്ര കുറവാണെന്നു നോക്കുക. ആറ് രാജ്യങ്ങളും  ബ്രാക്കറ്റിൽ ജനസംഖ്യ: സ്പെയിൻ(46.74 മില്യൺ), ഇറ്റലി(60.50 മില്യൺ), ഫ്രാൻസ്(65.38 മില്യൺ), ടർക്കി(84.40 മില്യൺ), ബെൽജിയം(11.58 , നെതെർലാൻഡ് (16.75 മില്യൺ) . ഈ പട്ടികയിൽ നിന്ന് ജർമ്മനിയെ ബോധപൂർവം മാറ്റി നിർത്തിയതാണ്.അക്കാര്യം പിന്നാലെ വിശദീകരിക്കാം. ഇനി ഈ രാജ്യങ്ങളിൽ എത്ര പേര് ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രത എത്രയെന്നു നോക്കാം. ബ്രാക്കറ്റിൽ ജനസാന്ദ്രത): സ്പെയിൻ,(94) ഇറ്റലി(206), ഫ്രാൻസ്(119), ടർക്കി(110), ബെൽജിയം(383), നെതെർലാൻഡ്(508) എന്നിങ്ങനെയാണ് ഈ ആറു രാജ്യങ്ങളിലെ ജനസാന്ദ്രത.

ഇനി അമേരിക്കയിലെ കാര്യമെടുക്കുക. അമേരിക്കയിൽ ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിലെ ജനസാന്ദ്രത 36 മാത്രമാണ്. ഈ ആറ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ 285.35 മില്യൺ ആണ്. അമേരിക്കയിൽ ആകെ 331 മില്യൺ പേരാണുള്ളത്. അതായതു അമേരിക്കയിലെ ജനസംഖ്യയേക്കാൾ 46 മില്യൺ കുറവാണു ഈ ആറു യൂറോപ്യൻ രാജ്യങ്ങളിലെയും മൊത്തം ജനസംഖ്യ.

ഇനി കൊറോണ വൈറസ് കണക്കുകളിലേക്കു വരാം. അമേരിക്കയിൽ ഇതുവരെ 23,640 പേർ മരിക്കുകയും 583,926 പേർക്ക് രോഗബാധയുണ്ടാകുകയും ചെയ്‌തിട്ടുണ്ട്‌. അതെ സമയം ഈ സമയം ആറു യൂറോപ്പ്യൻ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ അമേരിക്കയെക്കാൾ കുറവാണല്ലോ. അതുകൊണ്ടു ജനസംഖ്യ അടിസ്ഥാനത്തിൽ ആറ് രാജ്യങ്ങളിലെ മൊത്തം മരണ സംഖ്യ 63,989 ആണെന്ന് മനസിലാക്കാം.ഇത് .അമേരിക്കയെക്കാൾ എത്രയോ മുകളിലാണത്. ഈ രാജ്യങ്ങളിലെ മൊത്തം രോഗബാധിതരുടെ ആകെ എണ്ണം 1.9 മില്യൺ ആണ്. അമേരിക്കയിലെ രോഗികളുടെ ഇരട്ടി.വരും ഇത്. ഇവിടെ അര മില്യണിൽപ്പരം രോഗികളാണ് ആകെയുള്ളത്. 

അമേരിക്കയിൽ ഇന്ന് മാത്രം 26,641 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. യൂറോപ്പിൽ പുതിയ രോഗികൾ കുറഞ്ഞു വരുന്ന ട്രെൻഡിങ്ങ് മൂലം ഈ ആറു യൂറോപ്യൻ രാജ്യങ്ങളിലും രോഗികൾ കുറഞ്ഞു. 16,600 പുതിയ രോഗികൾ. ഇന്ന് അമേരിക്കയിൽ 1535 പേര് ആണ് മരിച്ചത്. യൂറോപ്യൻ യൂണിയനിലെ ഈ ആറ് രാജ്യങ്ങളിൽ ഇന്നലെ മാത്രം 2174 പേര് മരിച്ചു..അമേരിക്കയിൽ 526,35  പേര് ഇപ്പോൾ രോഗാവസ്ഥയിലാണ്. അതെ സമയം യൂറോപ്പിലെ ആറ് രാജ്യങ്ങളിൽ ആകെ  444,921 പേർ മാത്രമേയുള്ളു. യൂറോപ്പിൽ ഔട്ട് ബ്രേക്ക് തുടങ്ങി ദിവസങ്ങൾക്കു ശേഷമാണു  അമേരിക്കയിൽ വ്യാപകമാകുന്നത്. എന്നാൽ ഈ രാജ്യങ്ങളിൽ 26,725 ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഉള്ളപ്പോൾ അമേരിക്കയിൽ 12,278 രോഗികൾ മാത്രമേ ഗുരു താരാവസ്ഥയിലുള്ളത്.

ഇനി രാജ്യങ്ങളെ ജനസംഖ്യയാടിസ്ഥാനത്തിൽ ഒരു മില്യൺ ആളുകളിൽ എത്രപേർ  മരിക്കുകയും എത്രപേർ രോഗികൾ ആകുന്നുവെന്നും നോക്കാം: അമേരിക്ക ഒരു മില്ല്യൺ ആളുകളിൽ 71 പേര് മരിക്കുകയും 1773 പേർ രോഗികളുമാകുന്നുണ്ട്. ഇനി പഠനവിധേയമായ രാജ്യങ്ങളിൽ ഒരു മില്യൺ ജനസംഖ്യയിൽ നിന്നുള്ള കണക്കുകൾ നോക്കാം . സ്പെയിൻ- മരണം 380, രോഗികൾ 3,638, ഇറ്റലി- മരണം338  ,രോഗികൾ 2,638,ഫ്രാൻസ്- മരണം 260, രോഗികൾ2,095 , ടർക്കി-മരണം 15,രോഗികൾ 724, ബെൽജിയം- മരണം 337, രോഗികൾ 2,637 , നെതെർലാൻഡ്-മരണം 131,രോഗികൾ 1550. ഈ രാജ്യങ്ങളിലെ മൊത്തം കണക്കുകൾ പ്രകാരം ശരാശരി ഒരു മില്യൺ ജനസംഖ്യയിൽ 244 മരണം എന്നാണെന്നു കാണാം. ഈ രാജ്യങ്ങളിലെ ശരാശരി രോഗികളുടെ എണ്ണം ഒരു മില്ല്യണിൽ 2,214 പേർ രോഗികളാകുന്നു എന്ന് മനസിലാക്കാം. 

ഇനി പറയുക എവിടെയാണ് മരണനിരക്ക് കൂടുതൽ? അമേരിക്കയിലോ യൂറോപ്പിലോ? അമേരിക്കയിൽ ഒരുമില്യൺ ആളുകളിൽ 71 പേര് മരിക്കുകയും 1,773 പേർ രോഗികളാകുകയും ചെയ്യുമ്പോൾ ഈ ആറ് യൂറോപ്യൻ രാജ്യങ്ങളിലെ ഒരു മില്യൺ ആളുകളിൽ 244 പേര് കൊറോണ രോഗം മൂലം മരിക്കുകയും 2,214 പേര് രോഗികളായി തുടർന്നുകൊണ്ടിരിക്കുമ്പോൾ അമേരിക്കയിൽ മരണ നിരക്ക് എങ്ങനെ കൂടുന്നു എന്ന് ചിന്തിച്ചുനോക്കൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക