Image

നഴ്‌സിംഗ് ഹോമുകളില്‍ മരിക്കുന്ന വ്രുദ്ധര്‍ വേദനയായി

പി.പി. ചെറിയാന്‍ Published on 14 April, 2020
നഴ്‌സിംഗ് ഹോമുകളില്‍ മരിക്കുന്ന വ്രുദ്ധര്‍ വേദനയായി
പ്രായമായവരെ അമേരിക്ക മരണത്തിനു വിട്ടു കൊടുക്കുന്നു എന്ന ആക്ഷേപത്തിനു ശക്തി പകരുന്നതായി നഴ്‌സിംഗ്  ഹോമുകളിലും ലോംഗ് ടേം കെയര്‍ സ്ഥാപനങ്ങളിലുമുള്ള മരണം. രണ്ട് ദിവസം മുന്‍പ് വരെ നഴ്‌സിംഗ് ഹോമുകളിലെ നാലായിരത്തോളം പേര്‍ മരിചുവെന്നായിരുന്നു മാധ്യമങ്ങളുടെ കണക്ക്. രാജ്യത്തു മരിക്കുന്നവരില്‍ അഞ്ചില്‍ ഒന്ന് നഴ്‌സിംഗ് ഹോമുകളിലെ വയോവ്രുദ്ധര്‍.

ജീവിതാന്ത്യം ക്ലേശമില്ലാതെ കഴിയാന്‍ നഴ്‌സിംഗ് ഹോമുകളില്‍ എത്തിപ്പെട്ട ഈ നിസഹായരുടേ വേര്‍പാട് കോവിഡ് ദുരന്തത്തിലെ കരയിക്കുന്ന അനുഭവമായി.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ മാത്രം ഇന്നലെ മരിച്ച 778 പേരില്‍ 133 പേര്‍ നഴ്‌സിംഗ് ഹോമിലുള്ളവരാണ്. ഇതില്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വൊമോ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ന്യു യോര്‍ക്കിലെ പതിനായിരത്തില്പരമുള്ള മരണ സംഖ്യയില്‍ നാലിലൊന്ന് ഈ വ്രുദ്ധജനങ്ങളാണ്.

കോവിഡ് വരുന്നുവെന്നറിഞ്ഞപ്പോള്‍ തനെ പലയിടത്തും സന്ദര്‍ശകരെയും മറ്റും വിലക്കി.എന്നാല്‍ പ്രതിരോധ ശേഷി കുറഞ്ഞ വ്രുദ്ധര്‍ക്ക് ചെറിയ തോതിലുള്ളകൊറോണക്കു മുന്നില്‍ പോലും ചെറുത്തു നില്ക്കാന്‍ കഴിഞ്ഞില്ല.

വെര്‍ജീനിയയില്‍ 163 വ്രുദ്ധര്‍ താമസിക്കുന്ന നഴ്‌സിംഗ് ഹോമിലെ 121 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും 42 പേര്‍ രോഗം മൂലം മരണമടയുകയും ചെയ്തതായി നഴ്‌സിംഗ് ഹോം മെഡിക്കല്‍ ഡയറക്ടര്‍ ഡോ ജെയിംസ് റൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോറോണ വൈറസ് വ്യാപകമായതിനു ശേഷം ആദ്യമായാണ് ഇങ്ങെനെ ഒരു കൂട്ടമരണം.

എണ്ണം ഇത്രയുമില്ലെങ്കിലും രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള നഴ്‌സിംഗ് ഹോമുകളില്‍ നിന്ന് ഇത്തരം ഹ്രുദയഭേദകമായ വാര്‍ത്തകള്‍ പുറത്തു വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക