Image

മുക്തി (കവിത : പ്രേമാനന്ദന്‍ കടങ്ങോട് )

പ്രേമാനന്ദന്‍ കടങ്ങോട് Published on 15 April, 2020
മുക്തി (കവിത : പ്രേമാനന്ദന്‍ കടങ്ങോട് )
രാവേറെയായാലും 
പകലേറെയായാലും 
പലരുമെപ്പൊഴും 
പരതുന്നതിപ്പോള്‍ 
ഇന്നെത്ര മരണവും 
ഇന്നെത്ര കേസുക-
ളാണെന്ന് മാത്രം 

വീട്ടിലാണെങ്കിലും   
നമ്മുടെ ഭീതിക്കൊരു
കുറവുമില്ലെന്നു 
മാത്രമല്ല,  പിന്നെയോ 
വേണ്ടാത്ത 
ചിന്തകളൊക്കെയും 
വേട്ടയാടും 

സ്ഥിതിയെന്തെന്ന-
റിയുവാനടുത്തുള്ള-
വരോടു നമ്മളും 
ചോദിക്കുന്നതൊരു 
പതിവാണെന്നതു 
പേടികൊണ്ടാണെന്ന 
സത്യമത് മറന്നീടല്ലേ

ഇനിയെത്ര നാളുകള്‍ 
നമ്മളങ്ങിനെയാ 
നാലു ചുവരുകള്‍ക്കു-
ള്ളിലൊതുങ്ങണ
മെന്നറിയാതെ
തള്ളിനീക്കുന്നു 
ഓരോ ദിവസവും 

എങ്കിലും 
പറയാതിരിക്ക 
വയ്യ,  നമ്മളിലൊരു 
പ്രതീക്ഷയുണ്ടിന്നും 
മുക്തിയെന്നതി-
നധികദൂരമില്ല

മുക്തി (കവിത : പ്രേമാനന്ദന്‍ കടങ്ങോട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക