Image

യാത്രാമൊഴി (ചെറുകഥ: രാജു ചിറമണ്ണില്‍)

രാജു ചിറമണ്ണില്‍ Published on 15 April, 2020
യാത്രാമൊഴി (ചെറുകഥ: രാജു ചിറമണ്ണില്‍)
ഇലകൊഴിഞ്ഞ മരച്ചില്ലകളില്‍ അങ്ങിങ്ങായി പൂത്തു നില്‍ക്കുന്ന പൂക്കള്‍- ്ശ്മശാനത്തിന്റെ ഇരുവശവും ചെത്തി ഒരുക്കിയ പച്ചപ്പുല്‍ത്തകിടി കഴിഞ്ഞ് മരങ്ങള്‍ക്കിടയില്‍ ഒരുക്കിയ കുഴിമാടത്തിനരികില്‍ തങ്ങളുടെ എല്ലൊമെല്ലാമായവരുടെ തണുത്ത ശരീരം അടങ്ങുന്ന പേടകങ്ങള്‍-ഭാര്യ-ഭര്‍ത്താവ്- അപ്പന്‍- ്അമ്മ- മക്കള്‍- സഹോദരങ്ങള്‍-സുഹൃത്തുക്കള്‍-വേര്‍തിരിവോ, വിവേചനമോ ഇല്ല.
മാസ്‌ക്ക് അണിഞ്ഞ കാര്‍മ്മികന്‍ അന്ത്യശുശ്രൂഷകള്‍ തിടുക്കത്തില്‍ നല്‍കി യാത്രയയ്ക്കുന്നു. ലാസറിനേയും, ഉയര്‍പ്പിനേയും ഓര്‍മ്മിപ്പിച്ച് പ്രത്യാശയുടെ വാക്കുകള്‍ ഉരുവിടുന്നു.

വിങ്ങുന്ന വേദനകള്‍-കരച്ചിലുകള്‍-നെടുവീര്‍പ്പുകള്‍ മൂടിക്കെട്ടിയ മാസ്‌ക്കിനുള്ളില്‍ മരിച്ചു വീഴുന്നു- കണ്ണുനീര്‍ത്തൂകുന്ന കണ്ണുകള്‍ പ്ലാസ്റ്റിക് കവചത്തിനുള്ളില്‍ ഇറ്റു വീഴുന്നു-ജീവിക്കുവാനുള്ള അതിമോഹത്തില്‍-ഉറ്റവരേയും ഉടയവരേയും ഒന്നുമ്മവയ്ക്കുവാന്‍, തൊട്ടുതലോടുവാന്‍ മടിക്കുന്ന ജീവിതങ്ങള്‍ നമ്മള്‍-
യാത്രാമൊഴിചൊല്ലാനാവാതെ- ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാനാവാതെ- ഒരു കൊച്ചുപൂക്കള്‍ അര്‍പ്പിക്കാനാവാതെ നെഞ്ചുരുകി കരയുന്ന അമ്മയുടെ-അച്ഛന്‍-സഹോദരങ്ങളുടെ തേങ്ങലുകള്‍ ഉള്ളില്‍ത്തന്നെ മരിച്ചു വീഴുന്നു.
സ്വന്തം പേരക്കുട്ടിയെ, ചെറുപ്പത്തിലെ അനാഥ ആയ അവളെ- ഒരു നോക്കുകാണാന്‍- അന്ത്യയാത്ര പറയാന്‍- ഒരു യാത്രാമൊഴിക്കായി കണ്ണുകള്‍ പരതുന്ന മുത്തച്ഛന്റെ കണ്ണുനീരിനു മുമ്പില്‍ നിസ്സഹാവസ്ഥയോടെ നില്‍ക്കുന്ന ആതുരസേവകര്‍- എത്രയോ ജീവിതങ്ങള്‍ തൊട്ടുണര്‍ത്തിയ കരങ്ങള്‍- കൂമ്പിയ കണ്ണുകള്‍ ചേര്‍ത്തുടയ്ക്കുവാന്‍ വിധിക്കപ്പെട്ടവര്‍-

ചുളം കുഞ്ഞുന്ന കാറ്റില്‍-കോരിച്ചൊരിയുന്ന മഴയില്‍-പിതാവിനെ-ഭര്‍ത്താവിനെ- യാത്ര അയയ്ക്കുന്ന മക്കള്‍- ദൈവം കൂട്ടിയോചിപ്പിച്ച നാള്‍ മുതല്‍ ഇന്നുവരെ വിശ്വസ്തയോടെ ജീവിച്ച ഭാര്യ-we love you dad- എന്ന ചിലമ്പിച്ച ശബ്ദം ചീറിയടിക്കുന്ന കാറ്റില്‍ അലിഞ്ഞില്ലാതുകുമ്പോഴും, ഒരു ജന്മം മുഴുവന്‍ ജീവിച്ചു തീര്‍ത്ത ഈ ഭൂമിയില്‍ നിന്നും ആറടി മണ്ണിലേക്ക് യാത്ര അയയ്ക്കുമ്പോള്‍ അനുഭവിക്കുന്ന വേദന.
സ്വന്തം മകനെ അവസാന ചുംബനം നല്‍കുവാനാകാതെ-ഒരു പിടി പൂക്കള്‍ അര്‍പ്പിക്കാനാവാതെ- വിറങ്ങലിച്ചു, വീര്‍പ്പുമുട്ടുന്ന അച്ചനും, അമ്മയും, സഹാദരങ്ങളും.
മരച്ചില്ലകള്‍ ഇലകള്‍ കൊണ്ടു മൂടി- വഴിയോരച്ചെടികള്‍ പൂക്കളാല്‍ നിറഞ്ഞു-കാലവും പ്രകൃതിയും, അത് തുടരുന്നു- മറക്കാനാവാത്ത അനുഭവങ്ങളുമായി നാം ഇന്നും ജീവിക്കുന്നു- ആര്‍ക്കറിയാം നമ്മുടെ നാളയെ-

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക