Image

മറുനാടന്‍ വിഷു (ശങ്കര്‍ ഒറ്റപ്പാലം)

Published on 15 April, 2020
മറുനാടന്‍ വിഷു (ശങ്കര്‍ ഒറ്റപ്പാലം)
വിഷുപ്പക്ഷി പാടാതെ
വിഷുക്കണി കാണാതെ
വിഷുക്കട്ട കഴിയ്ക്കാതെ
വിഷുസദ്യഒരുക്കാതെ
ഒരുവിഷു അങ്ങിനെ കടന്നുപോയി
ചന്തയിലില്ല പച്ചക്കറികള്‍
വെള്ളരിയില്ല കണിയ്ക്കുപോലും
ചക്കയുമില്ല മാങ്ങയുമില്ല
പഴവര്‍ഗ്ഗങ്ങള്‍ തീരെയുമില്ല
ഓര്‍മ്മയില്‍പൂക്കും കൊന്നപ്പൂക്കളും
കമഴ്ന്നുമയങ്ങും ഉരുളിയെയും
ഞങ്ങള്‍ വെറുതെ ഉണര്‍ത്തിയില്ല
ഉരിയാടാനൊന്നും ഇല്ലാതെ
കടന്നുപോയൊരു വിഷുദിനവും
ഈവര്‍ഷത്തെ ഞങ്ങടെ വിഷുവിനെ
റാഞ്ചിയെടുത്തു കൊറോണ നീ
ഇനിയും അടക്കിഭരിയ്ക്കാതെ
സ്വാതന്ത്രരാക്കു ഞങ്ങളെ മഹാമാരി നീ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക