Image

വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; 30 ദിവസം മുമ്പ് മാത്രം

Published on 15 April, 2020
വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; 30 ദിവസം മുമ്പ് മാത്രം

കുവൈത്ത് സിറ്റി: കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ കഴിയൂള്ളൂവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഉദ്ധരിച്ച് അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മൂന്ന് മാസം കഴിയുന്നതിന് മുമ്പ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാമായിരുന്നു. കോവിഡ് വ്യാപകമായതോടെ പ്രതിസന്ധിയിലായ വിദേശികള്‍ക്കിടയില്‍ പുതിയ തീരുമാനം സാരമായി ബാധിക്കും. അതിനിടെ ചെറുകിട കമ്പിനികളടക്കം പ്രവര്‍ത്തനം നിര്‍ത്തിയത് തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

ബാര്‍ബര്‍ ഷോപ്പുകള്‍, മൊബൈല്‍ ഫോണ്‍ കടകള്‍, ടെക്സ്റ്റൈല്‍സുകള്‍, വര്‍ക് ഷോപ്പുകള്‍, കേഫകള്‍, വിനോദകേന്ദ്രങ്ങള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍ തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ദിവസവേതനക്കാരായ തയ്യല്‍ തൊഴിലാളികള്‍, സ്വന്തംനിലക്ക് പണിയെടുത്ത് ജീവിച്ചിരുന്ന ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, മെക്കാനിക്കുകള്‍, ഫാബ്രിക്കേഷന്‍ തൊഴിലാളികള്‍ തുടങ്ങി നിരവധിപേരുടെ വരുമാനം നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക