Image

കേരള മോഡലിലും ഇന്ത്യന്‍ ഭൂപടത്തിലും ഇല്ലാതായ പ്രവാസികള്‍ (ബിന്ദു ടി ജി)

ബിന്ദു ടി ജി Published on 16 April, 2020
കേരള മോഡലിലും ഇന്ത്യന്‍ ഭൂപടത്തിലും ഇല്ലാതായ പ്രവാസികള്‍ (ബിന്ദു ടി ജി)
കോവിഡ് നിയന്ത്രണത്തില്‍ ലോക മാതൃക യായി തീര്‍ന്നിരിക്കുന്നു കേരളം എന്ന് കേരള മോഡല്‍,   വികസിത രാജ്യങ്ങളെ പുറംതള്ളി ഭാരത് വാസികള്‍ കോവിഡ് നിയന്ത്രിച്ചു എന്ന് ഇന്ത്യന്‍ മോഡലും . രണ്ടും പ്രവാസി മലയാളികള്‍ക്ക് ആശ്വാസം  തന്നെ . എന്നാല്‍ ഈ രണ്ടു മോഡലുകള്‍  പ്രവാസികള്‍ ഇല്ലാതെ വരച്ച ഭൂപട മാണെന്ന് പതുക്കെ യാണ് അവര്‍ അറിയുന്നത് . മാത്രമല്ല കേരള മോഡലില്‍ അയല്‍  സംസ്ഥാനങ്ങളും അവരുടെ മോഡലില്‍ കേരളവും ഇല്ല . എത്ര പെട്ടെന്നാണ് ഭൂപടം ശോഷിച്ചു ചെറുതായത് . മനുഷ്യന്‍ ഒറ്റയ്ക്കായത്!

അമേരിക്ക യോ ടായിരുന്നു ഈ മോഡലുകളുടെ ആദ്യത്തെ വെല്ലുവിളി . അമേരിക്ക അവരുടെ പൗരന്മാരെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ എത്തിച്ചു എന്ന സത്യം ഈ മോഡലുകളില്‍ ഫീഡ് ചെയ്തുവോ എന്തോ . ചൈനയില്‍ നിന്നും ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും പടര്‍ന്നു പിടിച്ച ഈ രോഗം വിവിധ ഗതാഗത മാര്‍ഗ്ഗ ങ്ങളിലൂടെ ഈ  രാജ്യത്തും എത്തി . ഇവിടം  ഈ യാത്രക്കാരെ പഴി പറഞ്ഞത് കേട്ടില്ല . ചില പൊങ്ങച്ച മോഡലുകള്‍ ഒഴികെ ആരും പ്രവാസിയുണ്ടോ ഈ വീട്ടില്‍ എന്ന് എത്തി നോക്കിയതുമില്ല . മനുഷ്യരാണെന്ന സമചിത്തത യും സാന്ത്വനവും ഈ നാട് അവര്‍ക്കു നല്‍കി .

എക്കാലത്തും കേരളത്തിന്റെ പൊങ്ങച്ചത്തില്‍ വലിയ പങ്ക് ഗള്‍ഫ് മലയാളികള്‍ക്കുണ്ട്.കേരളത്തിലെ ഒരു നിരത്ത് എടുത്താല്‍ ഒന്നിടവിട്ട വീടുകളില്‍ ഒരാള്‍ ഗള്‍ഫില്‍ ഉണ്ടാകും . സാമ്പത്തിക രംഗത്ത് അവര്‍ നല്‍കുന്ന സംഭാവനകള്‍ വാങ്ങി ആഘോഷിക്കേണ്ട സമയത്ത് അത് ചെയ്തും, ദുര്‍ഗതി യുടെ നേരത്ത് അവരെ അകറ്റി നിര്‍ത്തി താന്‍ പോരിമ കാണിച്ചും ആഘോഷിക്കും . ഉത്തമ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട് .വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന കേരള മോഡലില്‍  അന്യ രാജ്യങ്ങളെ ആശ്രയിച്ചു കഴിയുന്ന അവിടുത്തെ സാമ്പത്തിക രംഗവും , അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിയുന്ന അവിടുത്തെ തൊഴില്‍ രംഗവും പരാമര്‍ശിച്ചു കണ്ടില്ല .  പ്രവാസി ഇന്ത്യന്‍ മോഡലില്‍ ആണെന്ന് സംസ്ഥാനം  കയ്യൊഴിയുന്നു . ഇന്ത്യ നിങ്ങളെ ഇപ്പോള്‍ തല്ക്കാലം ഞങ്ങള്‍ക്ക് മറന്നേ തീരൂ എന്ന് കോവിഡ് മോഡലില്‍ 'കൈ കഴുകുന്നു '.

സാഹിത്യകാരന്മാരെയും , നേതാക്കന്മാരെയും കൊട്ടിഘോഷിച്ചു കൊണ്ടുപോയി പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ നല്‍കി സ്വീകരിച്ചിരുന്ന ഗള്‍ഫ് മലയാളികള്‍ ക്കായി ഇവരില്‍ എത്രപേര്‍ തൂലികയെടുത്തു, എത്രപേര്‍  ശബ്ദമുയര്‍ത്തി . പല രാജ്യങ്ങളുടെയും  വിമാനം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും  അവരുടെ പൗര ന്മാരുമായി  പറക്കുന്ന കാഴ്ച നാം കണ്ടു . കേന്ദ്രത്തില്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തി യാത്രാസൗകര്യം ഏര്‍പ്പെടുത്തി പ്രതിസന്ധിയിലായ മനുഷ്യരെ നാട്ടിലെത്തിക്കാനുള്ള  ഉത്തരവാദിത്യം സംസ്ഥാന  മോഡലിനുണ്ട്. തൊഴില്‍ രംഗത്ത് അങ്ങിങ്ങായി  ചിലര്‍ നേരിടുന്ന വിസ പ്രശ്‌നങ്ങളൊഴികെ  അമേരിക്കന്‍ മലയാളിക്ക്  തല്ക്കാലം ഈ ഗതി കേട് വല്ലാതെ നേരിടേണ്ടി വന്നിട്ടില്ല. ഈ നാടിന്റെ സ്വാതന്ത്ര്യ   മോഡല്‍ ഇക്കാര്യത്തില്‍ അവര്‍ ക്ക്  അനുകൂലമാണ് . എങ്കിലും ഈ നാട്ടുകാഴ്ചകള്‍ നമുക്കും തുറന്നു വായിക്കാനും  പഠിക്കാനും ഉള്ളതാണ് . ഭാവിയില്‍ സാഹിത്യ/രാഷ്ട്രീയ വിരുന്നുകള്‍  ഒരുക്കുമ്പോള്‍ ഒന്ന് മറിച്ചു നോക്കാന്‍ ചില നല്ല പാഠങ്ങള്‍!  
Join WhatsApp News
Sudhir Panikkaveetil 2020-04-16 14:13:58
ബിന്ദു ടിജി നല്ല ലേഖനം. അവസാനം എഴുതിയത് ആരെങ്കിലും വായിക്കുമെന്ന് ആശിക്കാം. ഭാവിയിൽ സാഹിത്യ/രാഷ്ട്രീയ വിരുന്നുകൾ ഒരുക്കുമ്പോൾ ഒന്ന് മറച്ചു നോക്കാൻ ചില നല്ല പാഠങ്ങൾ. ഇനിയും എഴുതുക..
എ.സി. ജോർജ്, ഹ്യൂസ്റ്റൺ 2020-04-16 16:14:50
ശരിയാണു ബിന്ദു ടി. ജി. പറയുന്നത് . കേരളത്തിലും, ഇന്ത്യയിലും ഭരിക്കുന്നു രാഷ്ട്രീയകാർ, അവരുടെ നേട്ടങ്ങൾ മാത്രം പൊക്കി പൊക്കി പറയുന്നു ചുണ്ടി കാണിക്കുന്നു. കേരളാ മോഡൽ, ഇന്ത്യ മോഡൽ എന്നെല്ലാം വീമ്പിളക്കുന്നു. അവരുടെ നൂറായിരം വീഴ്ചകൾ കാണുന്നില്ല. പ്രവാസികളെ അവർ മുതൽ എടുക്കുന്നു. അവർക്കായി അവർ വെറും അധര വ്യയാമം മാത്രം കൊടുക്കുന്നു. ഈ കേരളാ മോഡലുകാരുടെ നിലപാടു " പാലം കടക്കുവോളം നാരായണാ പാലം കടന്നാൽ കോരായണ". ഈ മോഡൽ പുങ്കന്മാരെ തലയിൽ ചുമക്കാൻ ഇവിടെ ഫോമാ ഫൊക്കാനാ ലാനാ പൂനാ തുടങ്ങി കാക്കത്തൊള്ളായിരം പ്രസ്ഥാനങ്ങളുണ്ടു് . ചുരുക്കം ചില exemptions കണ്ടേക്കാം. യൂ സി ലേ എല്ലാ ബെനഫിറ്റും കൈപറ്റിക്കൊണ്ടു അമേരിക്കയെ പുച്ഛിക്കാനും ഈ മോഡലുകാർക്കു ഒരു മടിയും ഉളിപ്പുമില്ല.
Lakshmy Nair 2020-04-16 17:32:58
A true observation of a sad situation written without being biased. I hope they will come to a resolution and take care of the people who built Kerala
Mohan 2020-04-16 22:44:44
Really done
Bindu Tiji 2020-04-17 10:48:06
Thanks for reading
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക