Image

സെഹിയോന്‍ മിനിസ്ട്രിയുടെ ഓണ്‍ലൈന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 17,18 തീയതികളില്‍

Published on 16 April, 2020
സെഹിയോന്‍ മിനിസ്ട്രിയുടെ ഓണ്‍ലൈന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 17,18 തീയതികളില്‍

ലണ്ടന്‍: ദുഃഖ ശനിയാഴ്ച പ്രമാണിച്ച് മാറ്റിവയ്ക്കപ്പെട്ട സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ 17 നു (വെള്ളി) ഇംഗ്ലീഷിലും 18 നു (ശനി) മലയാളത്തിലുമായി നടക്കും .

സെഹിയോന്‍ മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നേതൃത്വം നല്‍കുന്ന രണ്ടു ദിവസത്തെ ധ്യാനത്തില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. സിറില്‍ ജോണ്‍ ഇടമന , ഡീക്കന്‍ ഡേവിഡ് പാമര്‍ എന്നിവരും പങ്കെടുക്കും .

മലയാളം കണ്‍വന്‍ഷന്‍ ശനി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഇംഗ്ലീഷ് കണ്‍വന്‍ഷന്‍ വെള്ളി രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്തു.

WWW.SEHIONUK.ORG എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ 44 7506 810177?, അനീഷ് ?07760 254700?, ബിജുമോന്‍ മാത്യു ?07515 368239?.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക