Image

ഏപ്രില്‍ അവസാന രണ്ടാഴ്ച നിര്‍ണായകം: ഒമാന്‍ ആരോഗ്യ മന്ത്രി

Published on 16 April, 2020
 ഏപ്രില്‍ അവസാന രണ്ടാഴ്ച നിര്‍ണായകം: ഒമാന്‍ ആരോഗ്യ മന്ത്രി

മസ്‌കറ്റ്: ബുധനാഴ്ച 109 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനിലെ മൊത്തം രോഗ ബാധിതരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1019 ആയി. പ്രവാസികള്‍ കൂടുതലായുള്ള തെക്കന്‍ ശര്‍ഖിയയിലെ ജാലാന്‍ ബനി ബൂവാലി ഐസൊലേറ്റ് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അല്‍ സയ്യിദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഗോള തലത്തിലെ കണക്കെടുത്താല്‍ രോഗ വ്യാപനത്തോത് കുറവാണ്. എന്നാല്‍ ദിനംപ്രതി രോഗബാധിതര്‍ കൂടുകയാണ്. നേരത്തേ തന്നെ മസ്‌കറ്റ്, മത്രാ വിലായത്തുകള്‍ ഐസൊലേറ്റ് ചെയ്തിരുന്നു. വരുന്ന രണ്ടാഴ്ചകള്‍ പരമപ്രധാനമാണ്. ഏപ്രില്‍ 23 മുതല്‍ 30 വരെയുള്ള കാലത്ത് വൈറസ് അതിന്റെ പാരമ്യതയില്‍ എത്തുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ ദിവസേന 500നു മുകളില്‍ പേര്‍ക്ക് രോഗ ബാധയുണ്ടാകുമെന്നാണ് കരുതുന്നത്.

ഒമാനിലെ ആശുപത്രികളില്‍ ആകെ 30 പേരാണ് പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 7 പേര്‍ തീവ്രപരിചരണത്തിലാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട ബാക്കിയുള്ളവര്‍ ഐസൊലേഷനില്‍ ആണ്. ഇവര്‍ക്ക് നിസാര രോഗ ലക്ഷണങ്ങള്‍ ആണുള്ളത്. രോഗം സ്ഥിരീകരിച്ച 1019 പേരില്‍ 635 പേര്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക