Image

"ജീവന്‍ എടുക്കുമ്പോഴും കൊറോണ മൂലം നന്മകള്‍' (ഗിരീഷ് നായര്‍, മുംബൈ)

Published on 16 April, 2020
"ജീവന്‍ എടുക്കുമ്പോഴും കൊറോണ മൂലം നന്മകള്‍' (ഗിരീഷ് നായര്‍, മുംബൈ)
ഈ തലക്കെട്ട് വായനക്കാരില്‍  അതിശയം സൃഷ്ടിച്ചേക്കാം. താഴോട്ട് വായിച്ച് വിവരങ്ങള്‍ മനസ്സിലാക്കുമ്പോള്‍ വീണ്ടും അത്ഭുതപ്പെടും. കൊറോണ എന്ന സാംക്രമിക രോഗാണു അതിന്റെ സംഹാരതാണ്ഡവം ആടുമ്പോള്‍ സമൂഹത്തില്‍ ചില നന്മകള്‍ സംജാതമാകുന്നു.  നമ്മെ ഞെക്കിപ്പിഴിഞ്ഞു പണമുണ്ടാക്കികൊണ്ടിരിക്കുന്ന  ഡ്രാക്കുളമാരേ ഈ കിരീടധാരി ശിക്ഷിക്കുന്നുണ്ട്. അതേസമയം ശരിയായ ജീവിതചര്യകളില്ലാതെ ജീവിച്ചിരുന്നവരെയും മര്യാദക്കാരാക്കുന്നു. വായിക്കുക.

ലോക്ക്ഡൗന്‍ വന്ന്  ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടപ്പോള്‍ ഭാരതീയരുടെ ആരോഗ്യവും പച്ചപിടിച്ചു. എന്തിനും ഏതിനും ആശുപത്രിയിലേക്ക് പായുന്നവരുടെ ഓട്ടം നിലച്ചു. തോന്നലുകള്‍ക്കും സംശയത്തിനു മരുന്നിനോടുന്ന പതിവ് നിര്‍ത്തി. അനാവശ്യമായി മരുന്ന് വാങ്ങികഴിക്കല്‍ നിര്‍ത്തി. ജലദോഷത്തിനുപോലും സി ടി സ്കാനും മറ്റും ചെയ്ത് പണംചിലവഴിക്കുന്ന പരിപാടി നിര്‍ത്തി. ഇത് കുറഞ്ഞതോടെ സ്വാഭാവികമായി പ്രതിരോധവും ആരോഗ്യവും നമ്മളില്‍ കൂടി.

തട്ടുകട, പെട്ടിക്കട, ഹോട്ടല്‍ എന്നിവിടുന്ന് ലഭിച്ചിരുന്ന ഭക്ഷണം നിര്‍ത്തിയതോടെ പലപ്രാവശ്യം ഉപയോഗിച്ഛ്  വറുത്ത് പുകഞ്ഞ എണ്ണയുടെ  എക്കല്‍  വയറ്റില്‍ ചെല്ലുന്നത് ഇല്ലാതായി. മലയാളികളുടെ ആഹാരം റേഷന്‍ ആയതോടെ എണ്ണയും ഇറച്ചിയും കൊഴുപ്പുംഎല്ലാം ആഹാരത്തില്‍ നിന്നും മാറി. റോഡില്‍ മരിക്കേണ്ട ഒട്ടനവധി പേരെങ്കിലും ഇന്നിപ്പോള്‍ നല്ല സുഖമായി  തന്റെ  ഉറ്റവരുടെയും ഉടയവരുടെയും കൂടെ വീട്ടിലിരിക്കുന്നു. ഇതുമൂലം ഉണ്ടായ ചില പ്രധാന നഷ്ടങ്ങള്‍ എന്തൊക്കയൊന്നുനോക്കാം. മരുന്ന് വ്യാപാരം ഇടിഞ്ഞു. മെഡിക്കല്‍ ഷോപ്പുകള്‍ നഷ്ടത്തില്‍. പഞ്ചനക്ഷത്ര ആശുപത്രികളില്‍ രോഗികള്‍ ഇല്ല. കോടികള്‍ വരുമാനം ഇണ്ടായിരുന്ന ലാബുകള്‍ ഇപ്പോള്‍ എട്ടുകാലിവല പിടിച്ചിരിക്കുന്നു. അവര്‍ക്ക് കുത്തിപിഴിയാന്‍ രോഗികളെ കിട്ടുന്നില്ല. സ്വകാര്യ ഡോക്ടര്‍മാരുടെ തിരക്കും വരുമാനവും കുറഞ്ഞു. അനേകം സ്വകാര്യ ആശുപത്രികള്‍ ഭാഗികമായി പൂട്ടി. രോഗികള്‍ ഇല്ലാത്തതുമൂലം ജോലിക്കാരുടെ എണ്ണവും കുറക്കുന്നു. വാര്‍ഡുകള്‍പലതുംപൂട്ടുന്നു. സര്‍ജറിയുടെ എണ്ണംകുറയുന്നു.

ഇതേതുടര്‍ന്ന് വരുന്നസാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ട് കൂട്ടപ്പിരിച്ചുവിടല്‍ എന്നവാര്‍ത്തയും പുറത്തുവരുന്നു. പലസ്വകാര്യആശുപത്രികളും പിടിച്ചുനില്‍ക്കാനാവാതെ ശമ്പളംവെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇപ്പോഴത്തെ ഈസാഹചര്യം സ്വകാര്യ ആശുപത്രിയുടെമേഖലയില്‍ വന്‍പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുകയാണ്. അതേസമയം തന്നെനമ്മുടെ പൊതുജനത്തിന് ശാരീരിക ആരോഗ്യത്തില്‍ശക്തമായ തിരിച്ചുവരവാണ്വന്നിരിക്കുന്നത്. മാനസികമായും ശാരീരികമായും അവരുടെആരോഗ്യം വീണ്ടെടുത്തപ്പോള്‍, പലസ്വകാര്യ ആശുപത്രികളും മരുന്നുകമ്പനികളും ദയനീയമായി തളര്‍ന്നുപോയിരിക്കുന്നു. രോഗലക്ഷണത്തിനും അല്ലാതെയും ഡോക്ടര്‍മാര്‍ വഴിപാട്‌പോലെ കുറിക്കുന്ന എല്ലാടെസ്റ്റിന്റെയുംമരുന്നിനെയും എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു .

അപകടങ്ങള്‍, വെട്ട്, കുത്ത്, അക്രമം എന്നിവ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്ക് ഒട്ടും ഇല്ല. പല സ്വകാര്യ ആശുപത്രികളിലും ഇപ്പോള്‍ ശ്മശാനമൂകത ആണ്. ആളനക്കമില്ലാതെ ഓപിഡിയും അത്യാഹിതവിഭാഗവും. നമ്മുടെ ആരോഗ്യം ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വീണ്ടെടുത്തുവോ? ചെറിയ രോഗ ലക്ഷണം കണ്ടാല്‍ ആശുപത്രിയിലേക്ക് വെച്ചു പിടിക്കുന്ന ശീലത്തിന് കുറവ് വന്നിരിക്കുന്നു . സാധാരണയായി കണ്ടുവരുന്ന വൈറല്‍ പനികള്‍ക്ക്  മരുന്നിന്‍റെ ആവശ്യമില്ല. ഇതിന് വിശ്രമവും ശുചിത്വത്തോടെ ഉള്ള കരുതലുമാണ് പ്രധാനം. ഈ നാളുകളില്‍ ചെറിയ തുമ്മലോ, മൂക്കൊലിപ്പോ വന്നാല്‍ പോലും കൊറോണ എന്ന മഹമാരിയെ പേടിച്ച് വീട്ടിലിരിക്കും. അതിനാല്‍ തന്നെ പല സ്വകാര്യ ആശുപത്രികളിലെ തിരക്കില്‍ നന്നേ കുറവുണ്ടായിരിക്കുന്നു. കോടികള്‍ മുടക്കി പണിതീര്‍ത്ത പഞ്ചനക്ഷത്ര ആശുപത്രികള്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

റോഡപകടങ്ങള്‍ കുറഞ്ഞതിനാല്‍ സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും തിരക്കില്ല. ഒരുപക്ഷേ ഇത് ലോക്ക്ഡൗന്‍ കാലം അല്ലായിരുന്നെങ്കില്‍ ഈ ദിവസത്തിനുള്ളില്‍ എത്രയേറെ ജീവനുകള്‍ റോഡ് അപകടങ്ങള്‍ കവര്‍ന്നേനെ. അപകടമരണങ്ങള്‍ മാത്രമല്ല വെട്ട് കുത്ത്, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഏറെ കുറവു വന്നിരുന്നു. ലോക്ക്ഡൗന്‍ ലംഘനത്തിലെ അറസ്റ്റ് ഒഴിവാക്കിയാല്‍ പോലീസ് സ്‌റ്റേഷനുകളില്‍ എത്തുന്ന കേസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുവന്നിരിക്കുന്നു.

നമ്മുടെ ഭക്ഷണ രീതികളിലും വലിയൊരു മാറ്റം വന്നിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കി വീട്ടില്‍ തന്നെ ആഹാരം പാകംചെയ്യുന്ന ലളിതമായ രീതിയിലേക്ക് മാറി. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നരീതി വീണ്ടെടുത്തു. ആഹാരരീതിയില്‍ വന്ന മാറ്റം തന്നെ നമ്മളെ വീണ്ടും ആരോഗ്യവാന്‍മാരാക്കി. അങ്ങനെ ആരോഗ്യം വീണ്ടെടുത്തു എന്ന് നിസംശയം പറയാം. പൊതുജനാരോഗ്യം മെച്ചപ്പെട്ടത്തോടൊപ്പം ആശുപത്രികള്‍  തകരുന്ന കാഴ്ചയാണ് കാണുന്നത്.

അതുപോലെ തന്നെയാണ് വ്യോമയാന രംഗവും. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2012ലും ജെറ്റ് എയര്‍വേസ് 2019ലും ഉണ്ടായതുപോലത്തെ സമാനമായഅവസ്ഥയാണ് ഇപ്പോള്‍ ബാക്കിയുള്ള വ്യോമയാന കമ്പനികളും നേരിടുന്നത്. അഡ്വാന്‍സ് ബുക്കിംഗ് നടത്തി കോടി കണക്കിന് വരുമാനം അവര്‍ ഉണ്ടാക്കി. എന്നാല്‍ ഇതേവരെ ലോക്ക്ഡൗന്‍ സമയത്ത്യാത്രചെയ്യാന്‍ ടിക്കറ്റ് ബുക്ക്‌ചെയ്ത യാത്രക്കാര്‍ക്ക് അതിന്റെ മൂല്യം തിരിച്ഛ്‌നല്‍കാനാവാത്ത അവസ്ഥയാണ് നേരിടുന്നത്. ലോക്ക്ഡൗന്‍ കാലാവധി വീണ്ടും നീട്ടും എന്നറിഞ്ഞിട്ടും അവര്‍  കുറഞ്ഞ നിരക്കില്‍ ബുക്കിംഗ് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ മൂല്യം തിരിച്ചു മേടിക്കാന്‍ നെട്ടോട്ടം ഓടുന്ന യാത്രക്കാര്‍. എല്ലാ രംഗത്തും ഒരുപോലെ ജോലിക്കാരെ പിരിച്ചുവിടുന്നു അല്ലെങ്കില്‍ ശമ്പളം വെട്ടിക്കുറക്കുന്നഅവസ്ഥ. ഇനിയും ലോക്ക്ഡൗന്‍ വളരെ കാലം നീണ്ടു പോയാല്‍ എല്ലാ രംഗത്തും വന്‍ പ്രതിസന്ധി ആകും സൃഷ്ടിക്കുക. അതുകൊണ്ടുതന്നെ സ്വാകാര്യ ആരോഗ്യ/വ്യോമയാന മേഖലയിലെ കച്ചവട താല്പര്യം ജനം തിരിച്ചറിയുക.
******


Join WhatsApp News
Sudhir panikkaveetil 2020-04-17 10:09:02
ശ്രീ ഗിരീഷ് നായർ നല്ല അവലോകനം. അൽപ്പം നർമ്മ മെമ്പടി ചേർത്ത് എഴുതിയത് കൊണ്ട് വസ്തുതകൾ ശരിക്കും രസിച്ചു. തമ്മിൽ തമ്മിൽ കത്തിക്കുത്തും വഴക്കുമില്ല, റോഡിൽ വാഹനങ്ങൾ ഇല്ലാ അതുകൊണ്ട് അപകടങ്ങൾ ഇല്ല. . അങ്ങനെ ചില ഗുണങ്ങൾ. . മനുഷ്യനെ ഇടക്കൊക്കെ ഒന്ന് കൊട്ടികൊണ്ട് വേണം മര്യാദ പഠിപ്പിക്കാൻ. അതേസമയം പ്രിയപ്പെട്ടവരുടെ മരണം വേദനാജനകമാണ്.
Boby Varghese 2020-04-17 16:25:09
Is it a joke Mr. Nair ? All of a sudden, Keralites all became healthy. They don't need any more hospitals, doctors and nurses. They don't need any more X-rays, EKGs, and medicines which are all chemical poisons. Roads are empty. So there are no accidents. Why don't you advise to destroy all roads and bridges so we can reduce accidents. Transportation is the life blood of any country and its economy. Husband, wife and children enjoy the house. Don't wish for that. Huge unemployment may hit the country. Unemployment will be followed by poverty. Poverty will eliminate all the peace you witness.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക