Image

വില്‍പത്രം, അമേരിക്കന്‍ ജീവിതത്തിന്റെ അഭിവാജ്യഘടകം (ജി. പുത്തന്‍കുരിശ്)

Published on 17 April, 2020
വില്‍പത്രം, അമേരിക്കന്‍ ജീവിതത്തിന്റെ അഭിവാജ്യഘടകം (ജി. പുത്തന്‍കുരിശ്)
അമേരിക്കയെ ഒറ്റവാക്കില്‍ നിര്‍വചിക്കുകയാണെങ്കില്‍ അതിനെ സ്വാതന്ത്ര്യം എന്ന്‌വിളിക്കാമെന്ന്അമേരിക്കയുടെ മുപ്പത്തി നാലാമത് പ്രസഡണ്ടായഡ്വയിറ്റ് ഡി. ഐസന്‍ഹോവര്‍ ഒരിക്കല്‍ പറയുകയുണ്ടായി.. അദ്ദേഹത്തിന്റെ ആ വാക്കുകള്‍അമേരിക്കയുടെ അനുപമായ അവസ്ഥയെഎടുത്തുകാട്ടുന്നു. അമേരിക്കക്കാര്‍ക്ക്‌സ്വാതന്ത്ര്യംഎന്നു പറയുന്നത്‌രുചികരമായ ഒരു ഭക്ഷണം പോലെയാണ്. അവരവര്‍ഉണ്ടാക്കിയ പണംഅവര്‍ക്ക്ഇഷ്ടമുള്ള വസ്തുക്കള്‍വേണ്ടി ചിലവഴിച്ച്‌സ്വതന്ത്രമായ ഒരു ജീവിതം നയിക്കണംഎന്ന്താത്പര്യമുള്ളവരാണ് മിക്ക അമേരിക്കക്കാരും. നമ്മള്‍ക്കുള്ള ഈ സ്വാതന്ത്ര്യത്തില്‍ഗവണ്‍മെന്റ് കൈകടത്തുമ്പോള്‍ എന്തുവിലകൊടുത്തും നാം ചെറുക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലുംഅമേരിക്കയിലെ പകുതിയില്‍കുറവ് ജനങ്ങള്‍ക്കെ  വസ്തുവകകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതിനെക്കുറിച്ചുള്ള പ്രമാണങ്ങള്‍ഉള്ളു.  അതിന്റെ ഫലമായിതന്റെ മരണശേഷം വസ്തുവകകള്‍ എന്തുചെയ്യണം എന്നുള്ള സ്വാതന്ത്ര്യംഅവര്‍ ഉപേക്ഷിച്ചു കളയുന്നു. നിങ്ങളുടെ മരണശേഷം നിങ്ങളുടെ വസ്തുവകകള്‍ആര്‍ക്ക് എങ്ങനെ വിതരണംചെയ്യണംഎന്നുള്ളവിവരങ്ങള്‍വെളിപ്പെടുത്തുന്ന വില്‍പത്രം അഥവാ ഒസ്യത്ത്എഴുതുവാനുള്ളസ്വാതന്ത്ര്യംഗവണ്‍മെന്റ്തരുന്നുണ്ട്. അഥവാ നിങ്ങള്‍വില്‍പത്രം ഇല്ലാതെമരിച്ചാല്‍ നിങ്ങളുടെഇംഗിതങ്ങളോ താത്പര്യങ്ങളോ കണക്കിലെടുക്കാതെ, നിയമപരമായചില പ്രമാണസൂത്രങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെഅത്‌വിതരണംചെയ്യുകയുള്ളു.
   
നിങ്ങള്‍ വിവാഹം കഴിക്കാതെയും ഒരു വില്‍പത്രംഇല്ലാതയും ടെക്‌സസില്‍ മരിച്ചാല്‍, ടെക്‌സസിലെ പ്രൊബേറ്റ് കോര്‍ട്ട് താഴെ പറയുന്ന രീതിയിലായിരിക്കും നിങ്ങളുടെസ്വത്തിനെ വിതരണംചെയ്യുന്നത്.

1. നിങ്ങളുടെമാതാപിതാക്കള്‍രണ്ടുപേരുംജീവിച്ചിരുപ്പുണ്ടെങ്കില്‍, അല്ലെങ്കില്‍ഒരാളെ ജീവിച്ചിരുപ്പുള്ളെങ്കില്‍ ,മറ്റ് സഹോദരിസഹോദരങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങളുടെഎല്ലാസ്വത്തുക്കളും പണവുംജീവിച്ചിരിക്കുന്ന നിങ്ങളുടെ മാതാപിതാക്കള്‍ക്ക്കിട്ടും.

2. നിങ്ങള്‍ക്ക്കൂടപ്പിറപ്പുകളും പിന്‍തുടര്‍ച്ചക്കാരുമുണ്ടെങ്കില്‍ (മരുമകള്‍, മരുമകന്‍) നിങ്ങളുടെജീവിച്ചിരിക്കുന്ന  മാതാപിതാക്കള്‍ക്ക് നിങ്ങളുടെസ്വത്തുവകകളുടെ പകുതി മാത്രമെ ലഭിക്കുകയുള്ളു. ബാക്കിയുള്ളത് നിങ്ങളുടെകൂടപ്പിറപ്പുകള്‍ക്കും  പിന്‍തുടര്‍ച്ചക്കാര്‍ക്കും വിഭജിച്ചു നല്‍കും.

3. നിങ്ങള്‍ക്ക് ജീവനോടെയിരിക്കുന്ന മാതാപിതാക്കള്‍ഇല്ലെങ്കില്‍ നിങ്ങളുടെ സ്വത്തുവകകള്‍ നിങ്ങളുടെ കൂടപ്പിറപ്പുകള്‍ക്കൊ അവരുടെ പിന്‍തുടര്‍ച്ചക്കാര്‍ക്കോആയിട്ട് വിഭജിച്ചു നല്‍കും.

4. നിങ്ങള്‍ക്ക്ജീവിച്ചിരിക്കുന്ന മാതാപിതാക്കളോകൂടപ്പിറപ്പുകളോ, പിന്‍തുടര്‍ച്ചക്കാരോ ഇല്ലെങ്കില്‍ നിങ്ങളുടെസ്വത്തുവകകള്‍രണ്ടായി വിഭജിച്ച് ഒരു പകുതിമാതാവിന്റെ ബന്ധത്തിലുള്ളകുടുംബക്കാര്‍ക്കുംമറ്റൊരു പകുതി പിതാവിന്റെ ബന്ധത്തിലുള്ളകുടുംബങ്ങള്‍ക്കോകൈമാറും.

5. ഏതെങ്കിലുംഒരാളുടെ മുഴുവന്‍ കുടുംബങ്ങളുംമരിച്ചുപോയാല്‍ മുഴുവന്‍ വസ്തുവകകളുംജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കുംകൈമാറും.

6. ചിലഅപൂര്‍വ്വസാഹചര്യത്തില്‍ആരോരുംഇല്ലാതെഅവിവാഹിതനായ ഒരാള്‍മരിച്ചാല്‍ ആ വ്യക്തിയുടെസ്വത്തുവകകള്‍ടെക്‌സസ്ഗവണ്‍മെന്റിന് കൈമാറും.

7. ഒരു പക്ഷെ നിങ്ങളുടെ ഒരു സുഹൃത്തിന് നിങ്ങളുടെസ്വത്തുവകകള്‍കൈമാറണമെന്നുതീരുമാനിച്ചാല്‍ ഒരു വില്‍പത്രം അഥവാ ഒസ്യത്തില്ലാതെഅത് സാദ്ധ്യമല്ല.

വില്‍പത്രംഅഥവാഒസ്യത്ത്എഴുതാതെമരിക്കുന്ന വ്യക്തിയുടെ സ്വത്തുവകകള്‍ വിതരണംചെയ്യുന്ന രീതിവേറെയാണ്. നിങ്ങള്‍ ഏകനും കുട്ടികള്‍ ഉള്ളവനുമാണെങ്കില്‍ നിങ്ങളുടെസ്വത്തുവകകള്‍ നിങ്ങളുടെ അനന്തരവകാശികള്‍ക്ക് കൈമാറും.  നിങ്ങളുടെ അനന്തരാവകാശികള്‍ തുല്യപ്രാധാന്യമുള്ളവരെങ്കില്‍ (ഉദാഹരണമായിമക്കളോ, പേരക്കുട്ടികളോ) സ്വത്തുവകകള്‍തുല്യമായിവീതിച്ച് നല്‍കും. നേരെമറിച്ച് അനന്തരാവകാശികള്‍തുല്യപ്രാധാന്യമില്ലാത്തവരെങ്കില്‍ (ഉദാഹരണമായി നിങ്ങളുടെകുട്ടികള്‍ നിങ്ങള്‍ക്ക് മുന്‍പ് മരിക്കുകയുംഅവരുടെകുട്ടികളോ പേരക്കുട്ടികളോജീവിച്ചിരിപ്പുണ്ടെങ്കില്‍) പുതിയതലമുറക്ക് പഴയതലമുറജീവിച്ചിരുന്നെങ്കില്‍കിട്ടാമായിരുന്ന സ്വത്തിന്റെ ഭാഗം മാത്രമെകിട്ടുകയുള്ളു.
   
വില്‍പത്രംഎഴുതാതെ വിവാഹിതരായിരിക്കുമ്പോള്‍ മരിക്കുന്ന വ്യക്തികളുടെസ്വത്തുവകകള്‍ പങ്കു വയ്ക്കുന്ന രീതിയുംവ്യത്യസ്ഥമാണ്.  പലരുടേയും ധാരണ ഒരു വില്‍പത്രംഏഴുതാതെമരിച്ചാല്‍  ആ വ്യക്തിയുടെസ്വത്തുവകകള്‍ജീവിച്ചിരിക്കുന്ന പങ്കാളിക്ക് പാരമ്പര്യപരമായിലഭിക്കുമെന്നാണ്. എന്നാല്‍ടെക്‌സസില്‍ ഈ വസ്തുവകകളുടെവിഭജനം അത്‌പൊതുസ്വത്ത്ആണോയെന്ന്ഉറപ്പ്‌വരുത്തിയതിനുശേഷമാണ്. വിവാഹിതരായിരിക്കുമ്പോള്‍ സമ്പാദിച്ചെതെല്ലാം പൊതുസ്വത്തായിട്ടാണ്കണക്കാക്കുന്നത്.  ടെക്‌സസിലെ നിയമം അനുസരിച്ച്, നിങ്ങള്‍വിവാഹിതനും നിങ്ങളുടെജീവിത പങ്കാളികളുംകുട്ടികളുംജീവിച്ചിരിപ്പുണ്ടെങ്കില്‍

1. നിങ്ങളുടെകുട്ടികള്‍ജീവിച്ചിരിക്കുന്ന നിങ്ങളുടെജീവിത പങ്കാളിയില്‍ഉണ്ടായതെങ്കില്‍ നിങ്ങളുടെജീവിത പങ്കാളിയായിരിക്കും നിങ്ങളുടെസ്വത്തുവകകളുടെ അനന്തരാവകാശി.

2. അങ്ങനെയല്ലായെങ്കില്‍ പകുതിഓഹരിജീവിച്ചിരിക്കുന്ന കുട്ടികള്‍ക്കുംമറ്റു പകുതിജീവിത പങ്കാളിക്കുംലഭിക്കും.  നിങ്ങള്‍ക്ക്കുട്ടികള്‍ഒന്നുംതന്നെ ഇല്ലായെങ്കില്‍പൊതുസ്വത്ത് മുഴുവന്‍ നിങ്ങളുടെ ഭാര്യയ്ക്ക്‌ലഭിക്കും.
   
പൊതുവായിട്ടല്ലാത്ത നിങ്ങള്‍ സമ്പാദിച്ച സ്വത്തുക്കളുടെ വിഭജനരീതിവ്യത്യസ്ഥമാണ്. നിങ്ങള്‍ക്ക്ജീവിച്ചിരിക്കുന്ന ജീവിത പങ്കാളിയുംകുട്ടിയുംഉണ്ടെങ്കില്‍ നിങ്ങളുടെജീവിച്ചിരിക്കുന്ന ജീവിതപങ്കാളിക്ക് നിങ്ങള്‍സ്വന്തമായി (വിവാഹത്തിന് മുന്‍പ്) നേടിയവസ്തുക്കളുടെ മൂന്നിലൊന്നവകാശമേയുള്ളു. മറ്റ്മൂന്നില്‍ഒന്നില്‍ നിങ്ങളുടെജീവിത പങ്കാളിജീവിച്ചിരിക്കുന്നതുവരെയുള്ളഅവകാശമെയുള്ളു. ബാക്കുയുള്ളത്അപ്പോള്‍തന്നെ മരിച്ച വ്യക്തികളുടെകുട്ടികള്‍ക്ക് ലഭിക്കും.
   
നിങ്ങള്‍വിവാഹിതരുംകുട്ടികളോ അനന്തരാവകാശികള്‍ ഇല്ലാത്തവരെങ്കില്‍ ജീവിച്ചിരിക്കുന്ന ജീവിത പങ്കാളിക്ക്‌സ്വത്തുവകകള്‍മുഴുവനും കൈമാറും.  പക്ഷെ നിങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന മാതാപിതാക്കളോകൂടപ്പിറപ്പുകളോഉണ്ടെങ്കില്‍ജീവിച്ചിരിക്കുന്ന ജീവിത പങ്കാളിക്ക്ആകെയുള്ള സ്വയംസമ്പാദിച്ച വസ്തുവകകളുടെ പകുതി മാത്രമെലഭിക്കു. ബാക്കിയുള്ളവജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്കും കൂടപ്പിറപ്പുകള്‍ക്കും വിഭജിക്കപ്പെടും.

എങ്ങനെ നിങ്ങളുടെസ്വത്തുവകകള്‍ നിങ്ങളുടെ മരണശേഷം വിഭജിക്കപ്പെടണം എന്ന്തീരുമാനിക്കാനുള്ളസ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. അതിനിയി ഒരു വില്‍പത്രം അല്ലെങ്കില്‍ഒര്ഒസ്യത്ത് ഉണ്ടാക്കിവയ്‌ക്കേണ്ടത് അവശ്യംഅത്യാവശ്യമാണ്.   ലീഗല്‍സൂം.കോം എന്ന ലിങ്കിലൂടെ നിങ്ങള്‍ക്ക്‌വില്‍പത്രം വളരെചുരുങ്ങിയ ചിലവില്‍ തയാറാക്കാവുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക