Image

മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നവോദയ ഓസ്‌ട്രേലിയ ഹെല്‍ത്ത് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

Published on 18 April, 2020
മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നവോദയ ഓസ്‌ട്രേലിയ ഹെല്‍ത്ത് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കോവിഡ് ദുരിതബാധിതര്‍ക്ക് സഹായവുമായി നാവോദയ ഓസ്‌ട്രേലിയ വിവിധ സ്റ്റേറ്റുകളിലെ വോളന്റിയര്‍മാര്‍ മുഖേന അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി.

ആദ്യഘട്ടത്തില്‍ ബ്രിസ്‌ബേനിലെ വിവിധ സര്‍വകാലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കായി പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ തൊഴില്‍ നഷ്ടമായവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനുള്ള നടപടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.

ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്ത, രാജ്യത്തിന് അകത്തും പുറത്തുമുള്ളവര്‍ക്കായി നോര്‍ത്തേണ്‍ ടെറിട്ടറി നവോദയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് ഹെല്‍ത്ത് ഡെസ്‌ക് ആരംഭിച്ചു. നവോദയ ഹെല്‍പ്പ് ഡെസ്‌ക്കില്‍ ഫോണ്‍ വിളിച്ചോ, മെസേജ് ചെയ്‌തോ വിശദാംശങ്ങള്‍ അറിയിക്കുന്ന പക്ഷം അവര്‍ക്ക് ഡോക്ടര്‍മാരുടെ മെഡിക്കല്‍ ഗൈഡന്‍സ് സൗജന്യമായി ലഭ്യമാക്കുന്നതാണ്. വിവിധ രാജ്യങ്ങളിലുള്ള നിരവധി കോവിഡ് രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

നവോദയ പെര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് അവശ്യസാധനങ്ങളായ പലവ്യഞ്ജനങ്ങളും. പച്ചക്കറികളും പഴവര്‍ഗങ്ങളും വിതരണം ചെയ്തു. വിക്ടോറിയയിലും മെല്‍ബണ്‍ നവോദയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കായി അവശ്യ സാധനങ്ങളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു.

സിഡ്‌നിയിലും അഡ്ലൈഡിലും നവോദയ ഓസ്‌ട്രേലിയ ഇതര മലയാളി സംഘടനകളുടെ സഹകരണത്തോടെ പ്രശ്‌നബാധിതര്‍ക്ക് സഹായമൊരുക്കാന്‍ രംഗത്തിറങ്ങുകയാണ്.

റിപ്പോര്‍ട്ട് : എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക