Image

സൗദിയില്‍ നാലു പേര്‍ കൂടി മരിച്ചു: റിയാദില്‍ രോഗികളുടെ എണ്ണം കുറയുന്നു

Published on 18 April, 2020
 സൗദിയില്‍ നാലു പേര്‍ കൂടി മരിച്ചു: റിയാദില്‍ രോഗികളുടെ എണ്ണം കുറയുന്നു


റിയാദ്: കോവിഡ് രോഗം ബാധിച്ചു സൗദിയില്‍ പുതുതായി നാലു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 87 ആയി. എന്നാല്‍ തലസ്ഥാന നഗരിയില്‍ രോഗികളുടെ എണ്ണം അനുദിനം കുറഞ്ഞു വരുന്നത് ആശ്വാസമേകുന്നു.

അതേസമയം മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ രോഗികള്‍ വര്‍ധിച്ചു വരുന്നതായി ആരോഗ്യ മന്ത്രായലയം പുറത്തുവിട്ട കണക്കുകള്‍ പറയുമ്പോള്‍ റിയാദില്‍ രണ്ടു ദിവസമായി രോഗികള്‍ ഒരുപാട് കുറഞ്ഞു.

വ്യാഴാഴ്ച 84 പേരായിരുന്നു റിയാദില്‍ പുതിയ രോഗികളെങ്കില്‍ വെള്ളിയാഴ്ച അത് 24 ആയി കുറഞ്ഞു. മക്കയില്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം 325 പുതിയ രോഗികളുണ്ട്. മദീന (197), ജിദ്ദ (142), ഹൊഫൂഫ് (35), ദമാം (18), ജുബൈല്‍ (04), അല്‍കോബാര്‍ (02), തായിഫ് (03) ബിഷ (02). എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ രോഗികളുടെ എണ്ണം.

1049 പേര്‍ പൂര്‍ണമായും രോഗമുക്തി നേടി. 87 പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ കോവിഡ് മൂലം ജീവഹാനി സംഭവിച്ചത്. 762 പേര്‍ പുതുതായി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7142 ആയി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക