Image

ലോക്ക്ഡൗണില്‍ 'ബകന്‍'മാരാവരുത്; കഞ്ഞിയും ചമ്മന്തിയും ശീലമാക്കാം (ശ്രീനി)

Published on 19 April, 2020
ലോക്ക്ഡൗണില്‍ 'ബകന്‍'മാരാവരുത്; കഞ്ഞിയും ചമ്മന്തിയും ശീലമാക്കാം (ശ്രീനി)
മഹാഭാരതത്തിലെ 'ബകന്‍' അഥവാ 'ബകാസുരന്‍' എന്ന കഥാപാത്രത്തെ പലര്‍ക്കുമറിയാം. എകചക്ര എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന ഇയാള്‍ വലിയ വിശപ്പുകാരനായിരുന്നു. കടുത്ത വിശപ്പുരോഗമടക്കാന്‍ ബകന്‍ നാട്ടുകാരെ ആക്രമിക്കുക പതിവായിരുന്നു. ഒടുവില്‍ നാട്ടുകാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു കാളവവണ്ടി ചോറും കാളകളെയും കൊണ്ടുവന്ന ആളെയും ബകന്‍ ഭക്ഷിക്കുമായിരുന്നത്രേ. വനവാസകാലത്തെ പാണ്ഡവര്‍ ഇവിടെ എത്തി എന്നും കുന്തിയുടെ നിര്‍ദ്ദേശപ്രകാരം ഭീമന്‍ ചോറും കൊണ്ട് പോയി ഇയാളെ വധിച്ചു എന്നുമാണ് പുരാണം.

ഈ ലോക്ക്ഡൗണ്‍ കാലം തീറ്റി മല്‍സരത്തിനുള്ളതല്ല. നമുക്ക് ബകന്‍മാരാവേണ്ട കാര്യവുമില്ല. ബകനെ ഭീമനാണ് വകവരുത്തിയതെങ്കില്‍ അമിത ഭക്ഷണം ആയിരിക്കും മനുഷ്യന്റെ കാലന്‍. ലോക്ക്ഡൗണ്‍ കാലത്ത് ജനം ഒരുപണിയുമില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ഇത്തിരി കൂടുതല്‍ കഴിച്ചുപോകും. പക്ഷേ, അങ്ങനെ തിന്നുകൊഴുക്കേണ്ടെന്നാണ് ആയുഷ് വകുപ്പിന്റെ 'ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍' താക്കീത് നല്‍കിയിരിക്കുന്നത്. ഒരു ദിവസം ഒരു നേരം കഞ്ഞിയും ചമ്മന്തിയും ആണെങ്കില്‍ കേമം. അരി വേവിക്കുമ്പോള്‍ രണ്ടുനുള്ള് ചുക്കുപൊടി ചേര്‍ത്താല്‍ ദഹനം കട്ടായം. ഒപ്പം നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തരച്ച ചമ്മന്തിയുമായാല്‍ സംഗതി കുശാല്‍.

ചമ്മന്തി നല്ലൊരു വിഭവം മാത്രമല്ല, മികച്ച പ്രതിരോധ ഔഷധം കൂടിയാണ്. ചൊറോണയെ ചെറുക്കാന്‍ പ്രതിരോധ ശേഷി കൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടനയും ഉപദേശിക്കുന്നത്. ഇഞ്ചി പ്രത്യേക തരത്തില്‍ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്. 'ചുക്കിലാത്ത കഷായം ഇല്ല' എന്ന് ചൊല്ലു പോലും ഉണ്ട്. ഉദരരോഗങ്ങള്‍, ഛര്‍ദ്ദി എന്നിവയെ ഇഞ്ചി ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്. അജീര്‍ണ്ണം, അതിസാരം, പ്രമേഹം, അര്‍ശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം.

അമിതാഹാരം ആപത്താണെന്ന് ആവര്‍ത്തിച്ചോര്‍പ്പിക്കുന്ന ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ ആരോഗ്യ ശീലത്തിന് 13 ഇന നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. വലിച്ചുവാരി തിന്നാതെ വിശപ്പുള്ളപ്പോള്‍ മാത്രം ആഹാരം കഴിക്കണം. ഭക്ഷണം കഴിഞ്ഞാലുടന്‍ കുളിക്കരുത്, എ.സി ഉപയോഗം കുറയ്ക്കുക, കണ്ടമാനം ഉറക്കമിളയ്ക്കാതെ രാത്രി നേരത്തെ ഉറങ്ങുക, ജങ്ക് ഫുഡ് അടുപ്പിക്കരുത്, എണ്ണപ്പലഹാരം ഒവിവാക്കുക, പെപ്‌സി പോലെ നുരഞ്ഞ് പതയുന്ന കോളകളും അച്ചാറുകള്‍, തൈര്, മദ്യം എന്നിവയും തൊടരുത്. നേര്‍പ്പിച്ച മോര്, ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത വെടിക്കെട്ട് സംഭാരം, നന്നാറി അഥവാ നറുനീണ്ടി സര്‍ബത്ത് എന്നിവ ശീലമാക്കുക. പക്ഷേ ഐസ് വേണ്ടേ വേണ്ട. അല്‍പം ചുക്ക്, തുളസിയില, മുത്തങ്ങ, മല്ലി, പനിക്കൂര്‍ക്കയില, അയമോദകം, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് തിളപ്പിച്ചുണ്ടാക്കുന്ന വെള്ളം പ്രതിരോധ ശേഷിയുണ്ടാക്കാന്‍ ഉത്തമമാണ്.

നന്നാറി, ഇഞ്ചി, തുളസിയില, മുത്തങ്ങ, മല്ലി, പനിക്കൂര്‍ക്കയില, നെല്ലിക്ക, അയമോദകം, മഞ്ഞള്‍ തുടങ്ങിയവയുടെ ഔഷധ ഗുണമെന്തെന്നറിയാം...നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തില്‍ നിന്ന് മൂത്രവും വിയര്‍പ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്. കിഴങ്ങില്‍ നിന്നെടുക്കുന്ന തൈലത്തില്‍ മെഥോക്‌സി സാലിസൈക്ലിക് ആല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍ മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. കുഷ്ഠം, ത്വക്‌രോഗങ്ങള്‍, മൂത്രാശയരോഗങ്ങള്‍ എന്നിവ ശമിപ്പിക്കാന്‍ നല്ലതാണു്. രക്തശുദ്ധിയുണ്ടാക്കുന്നതാണ്. നന്നാറി കിഴങ്ങ് കൊണ്ടുള്ള വിവിധതരം ശീതളപാനീയങ്ങള്‍ പല രാജ്യങ്ങളിലും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. നന്നാറി സര്‍ബത്ത് വളരെ ജനപ്രിയമായ പാനീയമാണ്.

സുഗന്ധദ്രവ്യം പോലെ തന്നെ ഔഷധവുമാണ് ഇഞ്ചി. ആഹാരപദാര്‍ത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. 'മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും...' എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ നെല്ലിക്കക്ക് മൊത്തത്തില്‍ മധുരം തന്നെയാണ് ഉള്ളത്. നമ്മുടെ ആരോഗ്യ കാര്യത്തില്‍ ഇത്രയേറെ ഗുണം ചെയ്യുന്ന മറ്റൊരു വസ്തുവും ഇല്ലെന്നു തന്നെ പറയാം.

ശക്തമായ പനിയും ചുമയും അലട്ടുന്ന സമയത്ത് അല്‍പം നെല്ലിക്ക പൊടിച്ചത് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ മതി, പനി പമ്പ കടക്കും. വിറ്റാമിന്‍ 'സി'യുടെ കലവറയാണ് നെല്ലിക്ക. വയറിളക്കം തടയുന്നതിന് നെല്ലിക്ക സഹായിക്കുന്നു. വായിലെ അള്‍സറിന് പരിഹാരമാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ആക്കിയത് അരക്കപ്പ് വെള്ളത്തില്‍ കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കുന്നു. ആര്‍െ്രെതറ്റിസ് ഇല്ലാതാക്കുന്നതിന് നെല്ലിക്ക വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നെല്ലിക്ക കഴിക്കുന്നത് ജോയിന്റ് പെയിന്‍ ഇല്ലാതാക്കും. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെല്ലിക്കക്ക് പ്രത്യേക കഴിവുണ്ട്. എല്ലാ ദിവസവും രാവിലെ അരക്കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസ് ചേര്‍ത്തു കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

വിറ്റാമിന്‍ 'സി'യുടെ കലവറയായതിനാല്‍ നെല്ലിക്ക രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. രക്തം ശുദ്ധീകരിക്കുന്നതിന് നെല്ലിക്ക വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം ത്വരിതഗതിയിലാക്കുകയും ചെയ്യുന്നു. കൊളസ്‌ടോള്‍ കുറയ്ക്കുന്നു ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് ഹൃദയാഘാതമുണ്ടാക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

തുളസി ഔഷധ സസ്യമാണ്. ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ ചരകന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥമായ 'ചരകസംഹിത'യില്‍ പരാമര്‍ശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും, രാമതുളസിയെന്നും പറയുന്നു. ഇതില്‍ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ ചെവി വേദനയെ കുറയ്ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വര്‍ദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂര്‍ണമായി ഉപയോഗിച്ചാല്‍ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും.

പനിക്ക് മുത്തങ്ങയുടെ കിഴങ്ങും പര്‍പ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാല്‍ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തില്‍ പറയുന്നു. ആയുര്‍വേദ ചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്ത്യന്‍ ചികിത്സാ ശാസ്ത്രങ്ങളില്‍ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളില്‍ ഒന്നുമാണ്അഷ്ടാംഗഹൃദയം. മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാല്‍ അതിസാരം, ഗുല്‍മം, ഛര്‍ദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് സ്തനങ്ങളില്‍ പുരട്ടിയാല്‍ പാല്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. കുട്ടികള്‍ക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന് അരിക്കാടിയില്‍ മുത്തങ്ങ അരച്ച് പുക്കിളില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറിക്കിട്ടും. കൂടാതെ കരപ്പന്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞള്‍ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്ധ1പ. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് മുത്തങ്ങ അരി ചേര്‍ത്ത് അരച്ച് അട ചുട്ട് കുട്ടികള്‍ക്ക് നല്‍കാറുണ്ട്.

മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂന്‍ മല്ലിച്ചാറും അത്രതന്നെ തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നുധഅവലംബം ആവശ്യമാണ്പ. ആസ്ത്മ, അലര്‍ജി, ക്ഷയം, ഓര്‍മ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.

ആയുര്‍വേദത്തില്‍ പനികൂര്‍ക്കയുടെ ഇല പിഴിഞ്ഞ നീര്‍ കഫശമനത്തിന് നല്ലൊരു ഔഷധമാണ്. പനിക്കൂര്‍ക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തില്‍, ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുണ്ടാകുന്ന പനി, ജലദോഷം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂര്‍ക്ക. വലിയ രസ്‌നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.

അയദോദകത്തില്‍ തൈമോള്‍, ആല്‍ഫാ പൈനീന്‍, സൈമീന്‍ എന്നീ രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ നിന്നുണ്ടാക്കുന്ന എണ്ണയ്ക്ക് പാരാസിംപതറ്റിക് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കഴിവുണ്ട്. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു.ധ3പ ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയില്‍ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാതകഫ രോഗങ്ങള്‍ക്കും അഗ്‌നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങള്‍ക്കു് ചികിത്സയ്ക്കും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും അയമോദകം ഉപയോഗിക്കുന്നു.

ആയുര്‍വേദത്തില്‍ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശന ശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിണ്‍ എന്ന പദാര്‍ഥത്തിന് കാന്‍സറിനെ പ്രതിരോധിക്കാണ്‍ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രസവിച്ച സ്ത്രീകള്‍ക്ക് പച്ചമഞ്ഞളും നാട്ടുമാവിന്റെ തൊലിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുളിക്കാന്‍ നല്കുന്നത് കേരളത്തില്‍ പരമ്പരാഗതമായി ഉള്ള രീതിയാണ്. വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെ പല രോഗങ്ങള്‍ക്കും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്.

ഈ അടച്ചിരിപ്പ് കാലത്ത് നാടന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പടുത്താനാണ് ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ നിര്‍ദേശിക്കുന്നത്. സംഗീതം, കൃഷി, പൂന്തോട്ടം തുടങ്ങി മനസിന്റെ ആരോഗ്യത്തിനുള്ള വഴി തിരഞ്ഞെടുക്കാനും പറയുന്നു. അമിത ഭക്ഷണത്തില്‍ അല്‍പം ജീവിക്കണോ..? അല്‍പ ഭക്ഷണത്തില്‍ ആരോഗ്യത്തോടെ ജീവിക്കണോ..? രണ്ടാമത്തേത് മതി.

''ദീര്‍ഘായുഷ്മാന്‍ ഭവ...'' 
Join WhatsApp News
ഇവരെ വര്‍ജിക്കുക 2020-04-19 16:12:01
നിലവില്‍ നിയമങ്ങള്‍ ഇല്ല എങ്കില്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കി നിരോധിക്കേണ്ട ക്രിസ്ത്യന്‍ പേരുകള്‍ ഉള്ള എഴുത്തുകാര്‍ ഉണ്ട് ഇ മലയാളിയില്‍. അവരെ പൊക്കി എഴുതുവാനും ഉണ്ട് കുറെ എണ്ണം. ചിലപ്പോള്‍ എല്ലാം ഒരുവന്‍ തന്നെ ആയിരിക്കും. ഇവര്‍ എഴുതി വിടുന്ന മനുഷത്തം ഇല്ലായ്മ ഇ മലയാളി പ്രോത്സാഹിപ്പിക്കരുത്. കേരളത്തില്‍ ഇവര്‍ ഇതുപോലെ എഴുതിയാല്‍ ഇവരെ കല്ല്‌ ഏറിയും, ഇരുട്ടടിയും കിട്ടും.-
Thanks for a beautiful article 2020-04-19 16:39:57
Beautiful, well written, educative, energizing information. We need more writers like you in e malayalee especially in the midst of trash writers. Thanks from andrew.
Bobby Alexander 2020-04-19 21:28:42
'Beautiful' is the word Trump usually uses and I see Andrew started using it. He uses 'Beautiful coronovirus' ' Beautiful protest in Michigan.' 'Beautiful trade agreement" and it goes on and on.
“beautiful” 35 times over the course of just 30 days. 2020-04-19 22:25:28
"Donald Trump is a man who finds beauty in many unexpected places. As The Washington Post noted back in July, he used the word “beautiful” 35 times over the course of just 30 days. What is most noteworthy about Trump’s preferred adjective is not simply that he uses it so often, but the ways in which he applies it. Notwithstanding his many, many comments about beautiful women—including his political opponents, members of the media, and first ladies of foreign countries—he finds beauty in a lot of inanimate objects, some very controversial. He’s also found beauty in the body language of at least one gorilla. Presented without commentary, here is a list of 21 of the most surprising things that Trump has called “beautiful.” 1. Sleeping gas “They have a gas, that’s a beautiful sleeping gas, that puts people to sleep.” — In an interview with Howard Stern, describing a theoretical technique for stopping terrorist hijackings on airplanes, shortly after 9/11 2. A wall along the Mexican-US border “It’s gonna be a real wall, it’s gonna be a high wall, it’s gonna be a beautiful [wall].” — At a February 2016 town hall with MSNBC 3. A door attached to the wall “We’re gonna have that big, beautiful door in the wall.” — Describing the door that would allow legal immigrants into the US to a rally crowd in Nov. 2016 4. Chocolate cake, consumed while discussing air strikes “”I was sitting at the table. We had finished dinner. We’re now having dessert. And we had the most beautiful piece of chocolate cake that you’ve ever seen and President Xi was enjoying it.” — Describing a dinner with Chinese president Xi Jinping after authorizing airstrikes in Syria in April 2017 5. Health care bills 6. Confederate statues 7. Football players tackling each other “Two guys, just really, beautiful tackle. Boom, 15 yards! The referee gets on television—his wife is sitting at home, she’s so proud of him. They’re ruining the game!” — While objecting to National Football League rules that aim to prevent head injuries in a rally speech in Sept. 2017 8. Military weapons “One of the things that we will discuss is the purchase of lots of beautiful military equipment because nobody makes it like the United States.” — Describing his idea to sell weapons to Qatar in June 2017 9. Brief notes from the former US director of National Intelligence 10. Safe zones in Syria “What I like is [to] build a safe zone, it’s here, build a big beautiful safe zone and you have whatever it is so people can live, and they’ll be happier.” — Describing his solution for the plight of Syrian refugees, shortly after taking office in Jan. 2017 11. Belgium “Belgium is a beautiful city.” — At a June 2016 rally in Atlanta, Georgia. (Ed note: Belgium is a country, not a city) 12. His temperament “My temperament is totally controlled, so beautiful.” — June 2016, in response to Hillary Clinton’s suggestion that Trump was “temperamentally unfit” to be president 13. Coal “We’ve ended the war on beautiful, clean coal.” — At an Aug. 2017 rally in Phoenix, Arizona 14. A mask of his own face “Look at this mask. Look at this mask. Oh wow. Wow, that’s beautiful. Look at that. Looks just like me.” — At a Sarasota, Florida rally in Nov. 2016 15. The Dakota Access Pipeline “And you know when I approved it, it’s up and running, it’s beautiful, it’s great, everybody is happy, the sun is still shining, the water is clean.” — Upon approving the last section of the underground oil pipeline in June 2017 16. When Ted Cruz got booed at the Republican National Convention “And the arena erupted in boos toward the end of his speech, because they saw he wasn’t going to endorse. And I thought that was a beautiful thing.” — July 2016, after Cruz declined to endorse Trump at that year’s Republican convention in Cleveland 17. Harambe the gorilla (sort of) “It was amazing. There were moments with the gorilla, the way he held that child, it was almost like a mother holding a baby. It looks so beautiful. And there were moments where it looked pretty dangerous.” — May 2016, discussing the Cincinnati Zoo’s decision to shoot the gorilla after a four-year-old got into the animal enclosure 18. Rooms “This is a beautiful room, I must say. I love beautiful rooms and this is one of them.” — July 2017, delivering remarks in Warsaw, Poland 19. American tax dollars 20. Other countries’ airports “Our airports are like third-world countries. You go into some of these beautiful airports, you go into Dubai and you go into different places throughout the world and you see airports that are unbelievable.” — In a CNN interview from Aug. 2016 21. The phones in the White House “These are the most beautiful phones I’ve ever used in my life.” — In a Jan. 2017 interview with the New York Times, referring to the fact that the lines were secure"
Trump is smart 2020-04-20 05:54:11
Trump is a very smart man. He was able to convince 60 million people to believe everything he say. Now he is telling them to boycott the lockdown and assemble wherever they want and they are doing it.He is able to make people who think that they are smart to repeat his word beautiful several times. The too imitate him and blame others. Make America great by some of these disappear some how; may be by corona. Bobby Jose.
End the Lockdown 2020-04-20 06:00:26
End the LOCKDOWN. Bring your children out, go to church, go to supermarkets, go to shopping malls, Let us bring an end to the fear. I support Trump, he is Jesus -Bobby
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക