Image

മമ്മൂട്ടിയുടെ ബിലാലിനായി ഏറ്റവും മികച്ചത് പുറത്തെടുക്കുമെന്ന് ഗോപി സുന്ദര്‍

Published on 20 April, 2020
മമ്മൂട്ടിയുടെ ബിലാലിനായി ഏറ്റവും മികച്ചത് പുറത്തെടുക്കുമെന്ന് ഗോപി സുന്ദര്‍

 മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നത്. 2007ലാണ് തന്റെ അരങ്ങേറ്റ ചിത്രം ബിഗ്ബിയുമായി അമല്‍ നീരദ് എത്തുന്നത്. 


സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിലെത്തിയ ചിത്രത്തെ ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ തുടക്കം മുതല്‍ക്കെ ബിലാലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഗോപി സുന്ദറുടെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ബിലാലിലെ സംഗീതം എറ്റവും മികച്ചതാക്കാനുളള ശ്രമത്തിലാണ് താനെന്ന് ഗോപി സുന്ദര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ തന്റെ ഫോളോവേഴ്സുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. 


ബിലാലിനായുളള സംഗീതമൊരുക്കല്‍ ആരംഭിച്ച്‌ കഴിഞ്ഞതായും ചിത്രത്തിന് വേണ്ടി പ്രാര്‍ത്ഥനയുണ്ടാവണമെന്നും നേരത്തെ ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക