Image

പട്ടം പറത്തിക്കളിച്ചാലോ? ലോക്ഡൗണില്‍ ഐഡിയയുമായി സൗബിന്‍

Published on 23 April, 2020
പട്ടം പറത്തിക്കളിച്ചാലോ? ലോക്ഡൗണില്‍ ഐഡിയയുമായി സൗബിന്‍

ലോക്ഡൗണില്‍ ബോറടി മാറ്റാന്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്നൊരു സൂത്രം കണ്ടു പിടിച്ചു. പട്ടമുണ്ടാക്കാം. വീട്ടിലെ ടെറസ്സില്‍ ചെന്നാല്‍ പറത്തിക്കളിക്കാനും സ്ഥലമുണ്ട്. ഇന്നത്തെ പ്രധാന വിനോദം നടന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കുന്നു. 

പട്ടമുണ്ടാക്കുന്നതിന്റെയും പറത്തുന്നതിന്റെയും ടൈംലാപ്സ് വീഡിയോയും നടന്‍ പങ്കുവെക്കുന്നുണ്ട്. നടന്റെ വേറിട്ട ആശയത്തെ പ്രശംസിച്ച് വിനയ് ഫോര്‍ട്ടും മറ്റ് ആരാധകരും രംഗത്തു വന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക