Image

മോഹന്‍ലാലിന്റെ നിര്‍മ്മാണത്തില്‍ ഞാന്‍ ഒരു സിനിമയിലെ നായകനാകുന്നു; മാമുക്കോയ

Published on 24 April, 2020
മോഹന്‍ലാലിന്റെ നിര്‍മ്മാണത്തില്‍ ഞാന്‍ ഒരു സിനിമയിലെ നായകനാകുന്നു; മാമുക്കോയ

മലയാളത്തിലെ മുതിര്‍ന്ന ഹാസ്യനടന്മാരില്‍ പ്രധാനിയാണ് മാമുക്കോയ. നിറഞ്ഞ ചിരിയും തഗ് ലൈഫ് ഡയലോഗുകളുമൊക്കെ ഇന്നത്തെ തലമുറയ്ക്കും അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ട്രോളന്മാരുടെ പ്രിയപ്പെട്ടയാളാണ് മാമുക്കോയ. ലോക്ക്ഡൗണ്‍ കാലത്ത് പ്രേക്ഷകരോടുമായി സംവദിക്കാന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിന്റെ ഫെയ്സ്ബുക്ക് ലൈവിലെത്തിയപ്പോള്‍ ആരാധകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടികളാണ് ശ്രദ്ധേയമാകുന്നത്.

എപ്പോഴാണ് താങ്കള്‍ നായകനായി ഒരു പടം വരിക എന്നതായിരുന്നു ഒരു ചോദ്യം. '2030 ല്‍ ഒരു പടം ഞാന്‍ നായകനായി പറഞ്ഞിട്ടുണ്ട്, മോഹന്‍ലാലാണ് നിര്‍മ്മാതാവ് .' - എന്നാണ് നിറഞ്ഞ ചിരിയോടെ മാമുക്കോയ മറുപടി പറഞ്ഞത്. മമ്മൂട്ടിക്കാണോ താങ്കള്‍ക്കാണോ പ്രായം കൂടുതല്‍? എന്നായിരുന്നു മറ്റൊരു ചോദ്യം. 'മമ്മൂട്ടിക്ക് ആണെന്നു പറഞ്ഞാല്‍ അയാള്‍ വിടൂല. മമ്മൂട്ടിയൊക്കെ ചെറിയ കുട്ടിയാ.' -എന്നായിരുന്നു മാമുക്കോയയുടെ ഉത്തരം. സിനിമാ ഫീല്‍ഡില്‍ പ്രേമമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതിനൊന്നും നേരം കിട്ടിയില്ലായിരുന്നു എന്നാണ് മാമക്കോയ മറുപടി നല്‍കിയത്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക