Image

രജിത് കുമാർ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു :വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി മഞ്ജു

Published on 25 April, 2020
രജിത് കുമാർ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു :വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി മഞ്ജു

വ്യാജവാർത്ത പ്രചരിപ്പിച്ച ചാനലിനെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ വിമർശനവുമായി മഞ്ജു.

എന്റെ വീട്ടിൽ നമ്മൾ ഒരുപാട് ലാവിഷ് അല്ലെങ്കിലും അത്യാവശ്യം എന്റെ കുഞ്ഞിനും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടിലുണ്ട്. ഒരുതരത്തിലുള്ള സഹായവും ഇപ്പോൾ എനിക്ക് വേണ്ടി വരില്ല.നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോൾ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല.
അതുകൊണ്ട് തന്നെ നമ്മളേ  കഴിഞ്ഞും ബുദ്ധിമുട്ടിൽ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സഹായം ലഭിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.”

കൊറോണകാലത്ത്  രജിത് കുമാർ(ബിഗ്‌ബോസ് മത്സരാർത്ഥി) മഞ്ജു പത്രോസിന്റെ വീട്ടിൽ അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താൻ  കണ്ടതായി മഞ്ജു പറയുന്നു. വ്യാജവാർത്തയുടെ  ഒരു ക്ലിപ്പും മഞ്ജു തന്റെ വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക