Image

ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം; സഹായവുമായി നടന്‍ വിജയ്

Published on 25 April, 2020
ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം; സഹായവുമായി നടന്‍ വിജയ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൌണില്‍ ആയതോടെ ദിവസ ശമ്ബളക്കാരായ സാധാരണക്കാര്‍ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ധനരായ ആരാധകര്‍ക്ക് സഹായവുമായി നടന്‍ വിജയ്.


ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ . ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക