Image

ഞെട്ടറ്റ പൂവ് (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 25 April, 2020
ഞെട്ടറ്റ പൂവ് (കവിത: ദീപ ബിബീഷ് നായര്‍)
സൗഹൃദമെന്നൊരാ സുന്ദരവാടിയില്‍
എന്നോ വിരിഞ്ഞൊരാ മൂന്ന് പൂക്കള്‍
ഒത്തുകളിച്ചവരൊത്തു പഠിച്ചവര്‍
ഒന്നായിരുന്നവര്‍ കണ്‍മണികള്‍ !

ഒന്നിനുമല്ലാതെയെന്തിനോ മുഖമൊന്നു
തിരിച്ചവര്‍ വീടണഞ്ഞു
മുന്നേ കുറിച്ചേതോ നാടകക്കളരിയില്‍
വന്നവര്‍ മൂവരും അന്ന് വീണ്ടും !

പിന്നെയറിഞ്ഞതോ കൊന്നു മഴുവിനാല്‍
മൂവരില്‍ മുന്നനാം പൊന്നുണ്ണിയെ
ഞെട്ടിത്തരിച്ചു പോയ് കേട്ടവര്‍ കേട്ടവര്‍
വൈകൃതമായല്ലോ നിന്‍ വികൃതികള്‍ !

ഇല്ലിന്നവനൊരു കുറ്റബോധം, തെറ്റു
ചെയ്‌തെന്നറിയാമവനെങ്കിലും
ആ മാതാവിന്‍ കണ്ണുനീരാരു കണ്ടു
ആരു നികത്തുമാ അന്ധകാരം !

ഞെട്ടറ്റ പൂവ് (കവിത: ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക