അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫി ടര്‍ണര്‍. അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന പ്രസ്താവനയെയാണ് സോഫി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ 'അയാളൊരു മന്ദബുദ്ധിയാണെന്നും ആരും അണുനാശിനി എടുത്തു കുടിക്കരുതെന്നും' സോഫി പറയുന്നു. ട്രംപിന്റെ അബദ്ധപ്രസ്താവന ലോകവ്യാപകമായി പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
അള്‍ട്ര വയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വേനല്‍ക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ബ്രയാന്‍ സംസാരിച്ചതിനു ശേഷമാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചത്.