Image

ഇത് സ്‌ക്രിപ്റ്റ് എഴുത്തല്ല, ബിരിയാണി റെസിപ്പി കോപ്പി അടിക്കുകയാണ്; വിനീത് ശ്രീനിവാസന്റെ ലോക്ക്ഡൗണ്‍ ജീവിതം തുറന്ന് കാട്ടി ഭാര്യ

Published on 26 April, 2020
ഇത് സ്‌ക്രിപ്റ്റ് എഴുത്തല്ല, ബിരിയാണി റെസിപ്പി കോപ്പി അടിക്കുകയാണ്; വിനീത് ശ്രീനിവാസന്റെ ലോക്ക്ഡൗണ്‍ ജീവിതം തുറന്ന് കാട്ടി ഭാര്യ

നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിലെ പല മേഖലകളിലും തന്റേതായ ഇടം നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റെ പേര് നിലനിര്‍ത്തി അദ്ദേഹത്തേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കാന്‍ തന്നെയാണ് വിനീത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ വിനീത് ഇടയ്ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

വിനീതിന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ ദിവ്യയാണ് വിനീതിന്റെ ചിത്രം പങ്കുവെച്ചത്. വളരെ ഗൗരവമായി ഡയറിയില്‍ എന്തോ എഴുതുന്ന വിനീതിന്റെ ചിത്രമാണ് ദിവ്യ പങ്കുവെച്ചത്. എന്നാല്‍ വിനീതിന്റെ ഗൗരവം കണ്ട് തെറ്റിദ്ധരിക്കേണ്ട എഴുതുന്നത് പുതിയ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഒന്നുമല്ല, യൂട്യൂബില്‍ നിന്ന് ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണെന്നാണ് ദിവ്യ പറയുന്നത്. അടുത്തിടെയാണ് വിനീതിന് ഒരു മകള്‍ കൂടി ജനിച്ചത്. മകളേയും എടുത്ത് നില്‍ക്കുന്ന ദിവ്യയുടെ ചിത്രം വിനീത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട് ഇവര്‍ക്ക്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക