Image

ജോര്‍ദാനില്‍ നിന്നുള്ള പൃഥ്വിയുടെ പുതിയ ചിത്രം

Published on 26 April, 2020
ജോര്‍ദാനില്‍ നിന്നുള്ള പൃഥ്വിയുടെ പുതിയ ചിത്രം


കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള തയ്യാറെടുപ്പിലായിരുന്നു നടന്‍ പൃഥ്വിരാജ്. ചിത്രത്തിലെ നജീബിനായി കഠിനമായ മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്. തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജോര്‍ദാനില്‍ നിന്നുള്ള പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജിപ്പോള്‍. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വരികയും തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങുകയും ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും ഒന്‍പതാം വിവാഹവാര്‍ഷികമായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് വിവാഹവാര്‍ഷിക ദിനത്തില്‍ പിരിഞ്ഞിരിക്കുന്നതെന്ന് സുപ്രിയ ഇന്‍സ്റ്റാ ഗ്രാമില്‍ കുറിച്ചിരുന്നു

ഏകദേശം 30 കിലോയോളം ഭാരമാണ് ചിത്രത്തിനായി പൃഥ്വി ഇതുവരെ കുറച്ചത്. എന്നാല്‍ ഒരിക്കലും ഇത് അനുകരിക്കരുതെന്നാണ് താരം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടിയാണ് താന്‍ മെലിഞ്ഞത്, എന്നാല്‍ ജീവിതശൈലിയുടെ ഭാഗമായി ആരും ഇത് ചെയ്യരുതെന്നും പൃഥ്വി പറഞ്ഞിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക