Image

ഒമാന്‍ സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ഒപ്പം പ്രവാസി മലയാളിയും.

ബിജു വെണ്ണിക്കുളം Published on 27 April, 2020
ഒമാന്‍ സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക്  ഒപ്പം പ്രവാസി മലയാളിയും.
മസ്‌കത്ത്: ഒമാന്‍ സര്‍ക്കാറിന്റെ  കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ഒപ്പം കൈകോര്‍ത്ത് ഒമാന്‍ പൗരത്വമുള്ള പ്രവാസി മലയാളിയും. അല്‍ അദ്‌റാക് കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറായ കമാന്‍ഡര്‍  ഡോ. തോമസ് അലക്‌സാണ്ടറാണ് അല്‍ അമിറാത്തില്‍ നിര്‍മാണം പൂര്‍ത്തിയായ തെന്റ ആശുപത്രി ആരോഗ്യ വകുപ്പിന് കൈമാറിയത്. 


 ആഡ്  ലൈഫ് എന്ന പേരില്‍ ആറു  നിലകളിലായി നിര്‍മിച്ച ആശുപത്രിയില്‍ 68 കിടക്കകളാണ് ഉള്ളത്. ഉപകരണങ്ങളെല്ലാം പൂര്‍ണമായി സജ്ജീകരിച്ച് കഴിഞ്ഞു. സമാനതകളില്ലാത്ത മഹാമാരിയെ പ്രതിരോധിക്കാന്‍ കൈമെയ് മറന്നുള്ള പരിശ്രമത്തിലാണ് ഒമാന്‍. ഈ ശ്രമങ്ങള്‍ക്കുള്ള ഐക്യദാര്‍ഡ്യമായാണ് ആശുപത്രി വിട്ടുനല്‍കുന്നതെന്ന് കമാന്‍ഡര്‍ ഡോ. തോമസ് അലക്‌സാണ്ടര്‍ പറഞ്ഞു.

ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴാണ് കോവിഡ് ഒമാനില്‍ പിടിമുറുക്കുന്നത്?. ഇതോടെ ഉദ്ഘാടനം നീട്ടുകയായിരുന്നു .െഎസോലേഷനിലുള്ള രോഗികളെ പാര്‍പ്പിക്കാനാണ് ആശുപത്രി വിട്ടുനല്‍കുന്നതെ.

 പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് അടുത്തിടെ ഒമാന്‍ പൗരത്വം നല്‍കിയിരുന്നു. ഒമാനില്‍ ജീവകാരുണ്യ മേഖലയില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന ഡോ. തോമസ് അലക്‌സാണ്ടര്‍ കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഗാലയില്‍ യാക്കോബായ വിശ്വാസികള്‍ക്കായി ദേവാലയവും  ഇദ്ദേഹം  നിര്‍മിച്ച് നല്‍കിയിരുന്നു.

വാര്‍ത്ത :  ബിജു വെണ്ണിക്കുളം 

ഒമാന്‍ സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക്  ഒപ്പം പ്രവാസി മലയാളിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക