Image

കോവിഡ് 19 : അൽ ഐൻ മലയാളിയുടെ സംഗീത വിഡിയോ ആൽബം ‘ജാഗ്രത’ ശ്രദ്ധേയമാകുന്നു

Published on 28 April, 2020
കോവിഡ്  19 : അൽ ഐൻ മലയാളിയുടെ സംഗീത വിഡിയോ ആൽബം ‘ജാഗ്രത’ ശ്രദ്ധേയമാകുന്നു


 കൊറോണ വൈറസിനെതിരായ  പ്രതിരോധ നടപടികൾക്ക് ഊർജം പകരാനുദ്ദേശിച്ചു അൽ ഐൻ മലയാളി എൽദോ മാത്യൂസ് തയ്യാറാക്കിയ  സംഗീത വിഡിയോ ആൽബം ‘ജാഗ്രത’ ശ്രദ്ധേയമാകുന്നു.  കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നമ്മള്‍ അതീവ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചു ‘ജാഗ്രത’  മുന്നറിയിപ്പു നൽകുന്നു. പത്തനംതിട്ട, റാന്നി സ്വദേശിയായ  എല്‍ദോ മാത്യൂസ് എഴുതി ചിട്ടപ്പെടുത്തിയ ഗാനം പരിസര ശുചീകരണം, കൂട്ടം കൂടുന്നത് ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം നൽകുന്നു. 
 
. മൂന്ന് മിനിറ്റിലേറെയുള്ള ഗാനത്തിൽ   സർക്കാർ നിർദേശങ്ങൾ അനുസരിച്ച് എല്ലാവരും പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഹ്വാനവും നടത്തുന്നു.
 ബിമൽ പങ്കജും ലവ്‌ലി ജിജിയുമാണ് ഗാനം ആലപിച്ചത്. വിനോദ് ചന്ദ്രൻ (ഓർക്കെസ്ട്ര), രാജേഷ് ഗുരുകൃപ (ക്യാമറ), ജിജി വേലങ്കുളം (റെക്കോർഡിങ്, മിക്സിങ്), മഹേഷ് ചന്ദ്രൻ (വിഷ്വൽ എഡിറ്റിങ്) എന്നിവരും അണിയറയിൽ പ്രവർത്തിച്ചു.  

അൽ ഐനിലെ സ്വകാര്യ കമ്പനിയിൽ  18 വർഷമായി ജോലി ചെയ്യുന്ന എൽദോ  സംഗീത രംഗത്തും സജീവമാണ്. നേരത്തെ സായിദ് ഇയർ ആചരണത്തിന് പിന്തുണ നൽകി യുഎഇ രാഷ്ട്രപ്രതാവിനെക്കുറിച്ചുള്ള അറബിക് ഗാനം ഒരുക്കി ശ്രദ്ധ നേടിയിരുന്നു.ഓരോ മലയാളം, തമിഴ് സിനിമയ്ക്കുവേണ്ടിയും പ്രവർത്തിക്കുന്നതായി എൽദോ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക