Image

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: മാപ്സ് ദമാം

Published on 28 April, 2020
 പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം: മാപ്സ് ദമാം


ദമാം: പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് മാവൂര്‍ ഏരിയ പ്രവാസി സംഘം (മാപ്സ് ദമാം) ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം വിവിധ രാജ്യങ്ങളിലെ പ്രവാസികളില്‍ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ട ഒട്ടേറെ ആളുകള്‍ പ്രത്യേകിച്ച് വിസിറ്റിംഗ് വീസയില്‍ വന്നവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, തുടങ്ങിയവരെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ യോഗത്തില്‍ സലിം ജുബാറ, അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുട്ടി മാവൂര്‍, മുഹമ്മദ് മാസ്റ്റര്‍, നൗഷാദ് മാവൂര്‍, ഷമീര്‍ നച്ചായില്‍, സമദ് മാവൂര്‍, ഷമീര്‍ വെള്ളലശേരി എന്നിവര്‍ സംസാരിച്ചു, ബഷീര്‍ബാബു കൂളിമാട് പ്രമേയം അവതരിപ്പിച്ചു, സഹല്‍ സലിം സ്വാഗതവും ദീപക് ചെറൂപ്പ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക