Image

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം: ഓവര്‍സീസ് കോണ്‍ഗ്രസ്

Published on 28 April, 2020
  പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം: ഓവര്‍സീസ് കോണ്‍ഗ്രസ്


മസ്‌കറ്റ്: കൊറോണ വ്യാപനത്തില്‍ പകച്ചു നില്‍ക്കുന്ന വിദേശ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറിയും പ്രവാസി മനുഷ്യവകാശ പ്രവര്‍ത്തകനുമായ റെജി ഇടിക്കുള ആവശ്യപ്പെട്ടു.

രോഗികള്‍ , ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വീസയുടെ കാലാവധി കഴിഞ്ഞവര്‍, കാന്‍സര്‍ രോഗികള്‍, മറ്റു രോഗികള്‍ ഇവര്‍ക്കെല്ലാം നാട്ടില്‍ മികച്ച ചികില്‍സയും സൗജന്യമായി നല്‍കണം. അര്‍ഹരായ എല്ലാ പ്രവാസികള്‍ക്കും അടിയന്തര സാമ്പത്തിക സഹായവും നല്‍കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി ഇന്ത്യക്കാരോടുള്ള കടപ്പാടും ഉത്തരവാദിത്വവും നിറവേറ്റണമെന്നും റെജി ഇടിക്കുള ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക