Image

ഒരു പുസ്തകദിനം കുടി കടന്നുപോയപ്പോള്‍...(എഴുതാപ്പുറങ്ങള്‍ 59: ജ്യോതിലക്ഷ്മി നമ്പ്യാര്‍ ,മുംബൈ)

Published on 28 April, 2020
ഒരു പുസ്തകദിനം കുടി കടന്നുപോയപ്പോള്‍...(എഴുതാപ്പുറങ്ങള്‍ 59: ജ്യോതിലക്ഷ്മി നമ്പ്യാര്‍ ,മുംബൈ)
ഒരു പുസ്തകദിനം കൂടി കടന്നുപോയി. വാസ്തവത്തില്‍ ഇങ്ങനെ ഒരു ദിവസം ആഘോഷിക്കുന്നതിലൂടെ മനുഷ്യന്അറിവ്പകരുന്നപുസ്തകങ്ങള്‍ ഇന്നുംനമ്മോടൊപ്പംഉണ്ട്എന്നഒരുഓര്‍മ്മപ്പെടുത്തലാണോഎന്ന്വേണമെങ്കില്‍ വിശദീകരിയ്ക്കാം.

പ്രശസ്ത ഇംഗളീഷ് നോവലിസ്റ്റ് ജെയ്ന്‍ ആസ്റ്റിന്റെ  "െ്രെപഡ് ആന്‍ഡ് പ്രെജുഡീസ്" എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്ന സംഭാഷണം ഈ വായനാദിനത്തോടനുബന്ധിച്ച് ഉദ്ധരിക്കാറുണ്ട്. “ഒരു നല്ല പുസ്തകാലയം ഇല്ലായിരുന്നെങ്കില്‍എനിക്കത് ദുരിതപൂര്‍ണമായേനെ. (“I shall be miserable if I have not an excellent library). ജനങ്ങളെ വായനയിലേക്ക് കൊണ്ടുവരാന്‍ ഗ്രന്ഥകര്‍ത്താവ് എഴുതിയതാണെങ്കിലും ഈ സംഭാഷണം പറയുന്ന കഥാപാത്രം വായനാപ്രിയയല്ല.   സുന്ദരനും പണക്കാരനുമായ അതോടൊപ്പംവായനാപ്രിയനുമായഒരാളെ ആകര്‍ഷിക്കാന്‍ വേണ്ടി അവര്‍ പറയുന്നതാണ്.  ഈ കഥാപാത്രം ഇങ്ങനെയും പറയുന്നുണ്ട്. "ഞാന്‍ ഊന്നി പറയുന്നു വായന തരുന്ന ആനന്ദം മറ്റൊന്നിനുമില്ല." അങ്ങോട്ട് പ്രണയിക്കുന്ന ഒരാളെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു സ്ത്രീ പറയുന്നതാണിതെങ്കിലും  ഇന്ന് നമ്മള്‍ ചുറ്റിലും കാണുന്നത് ഇത് തന്നെ. പലരുംവീടുകളില്‍ പുസ്തകങ്ങള്‍ ശേഖരിച്ച്മനോഹരമായിഅടുക്കിവയ്ക്കുന്നു. ഇവര്‍ എല്ലാവരുംവായനയോടുള്ളആസക്തികൊണ്ടല്ല. ഇതൊരു അലങ്കാരംമാത്രമാണവര്‍ക്ക്.  എന്നാല്‍ വായനയെ ഗൗരവമായി എടുക്കുന്നവരും മറ്റുള്ളവര്‍ക്ക് അതിന്റെ മേന്മ മനസ്സിലാക്കികൊടുക്കുന്നവരും ഉണ്ട്.

ആസ്വദിച്ച് വായിക്കുന്നവര്‍ക്ക് വായന വിജ്ഞാനവും നേരമ്പോക്കും  പകരുന്നു. സര്‍വകലാശാല ബിരുദങ്ങള്‍ ഇല്ലാത്തവരും വായനയിലൂടെ അറിവ് സമ്പാദിക്കുന്നു. വായനവിതഞ്ജാനവും, മാനസികഉല്ലാസവുംമാത്രമല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിയ്ക്കാനുള്ള ഒരുനിലവാരത്തിലേയ്ക്ക്മനസ്സിനെഎത്തിയ്ക്കുന്നു. ഇതൊരുനേരമ്പോക്കിനുവേണ്ടിആണെങ്കില്‍ കൂടിപുസ്തകവായന എപ്പോഴുംഅറിവ്പകരുന്നു.  പുസ്തകവായനയിലൂടെഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും  വര്‍ദ്ധിപ്പിയ്ക്കുവാനും, പദസമ്പത്ത് കരസ്ഥമാക്കാനുംകഴിയുന്നു.വായിക്കുന്നവര്‍ നേതാക്കന്മാരാകുന്നു എന്ന ഒരു ചൊല്ല് തന്നെയുണ്ട്. കരുത്തുറ്റഎഴുത്തുകാരുടെസൃഷ്ടികള്‍ പലപ്പോഴുംരാഷ്ട്രീയസാമൂഹ്യതലത്തില്‍ പല മാറ്റങ്ങളും വരുത്തുവാനുള്ളപടവാളായുംവര്‍ത്തിയ്ക്കാറുണ്ട്.

ആശയവിനിയത്തിനു വായ്‌മൊഴി മതിയെങ്കിലും അത് താത്കാലികമാണ്. വരമൊഴിയെ കൂടാതെ അതിനു ഒരിയ്ക്കലും പൂര്‍ണ്ണത ലഭിയ്ക്കുന്നില്ല.  കാലചക്രത്തിന്റെ ഭ്രമണത്തോടൊപ്പം മേഘസന്ദേശങ്ങള്‍, താളിയോലകളിലേയ്ക്കും  അതില്‍നിന്നും കടലാസിലേക്കും കടന്നു ആശയവിനിമയത്തിന് ഭാവപ്പകര്‍ച്ചഉണ്ടായി. എന്നാല്‍ ഇന്ന് ഇവയെല്ലാം കംപ്യുട്ടറുകള്‍ക്കും, മൊബെയിലുകള്‍ക്കും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും വഴിമാറികൊടുത്തു.  എന്നിരുന്നാലും  പുസ്തകങ്ങള്‍ എന്നും ജീവിതത്തിനു ഒരു അവലംബം തന്നെ. ലോകം മുഴുവന്‍ സഞ്ചരിയ്ക്കാന്‍, കാണാത്ത കാഴ്ചകള്‍ കാണാന്‍, അറിയാത്ത വിഷയങ്ങളെ അറിയാന്‍, ലോകത്തെ പരിചയപ്പെടാന്‍ എല്ലാം പുസ്തക താളുകളിലൂടെയുള്ള യാത്രയിലൂടെ  ഒരു നല്ല വായനക്കാരന് സാധ്യമാകുന്നു.  ഇറ്റാലിയന്‍ നവോത്ഥാനകാലത്ത് 95 ചട്ടങ്ങളെ ചുവര്‍പരസ്യങ്ങളാക്കി മാര്‍ട്ടിന്‍ ലൂതര്‍ എഴുതിവച്ചത്  പില്‍കാലത്ത് കത്തോലിക്ക സഭയുടെ നവോത്ഥാനത്തിനു സഹായകമായി എന്ന് ചരിത്രം പറയുന്നു. അവിടെയും എഴുത്തിന്റെ പ്രാധാന്യം വ്യക്തമാണ്.

ഇന്ന് വായനാശീലം  എവിടെ എത്തിനില്‍ക്കുന്നു എന്ന ചോദ്യത്തിന് വായന കുറഞ്ഞിട്ടില്ല പുസ്തക വായന കുറഞ്ഞു എന്ന് വേണം പറയാന്‍. ഇത് ഇന്ന് തുടരുന്നത് സോഷ്യല്‍ മീഡിയയില്‍ ആണ്  എന്നതാണ് വ്യത്യാസം.എഴുതാനും വായിക്കാനും പുസ്തകങ്ങളെ ആശ്രയിച്ചിരുന്ന കാലഘട്ടത്തെ സ്വഭാവത്തില്‍ നിന്നും മാറ്റം സംഭവിച്ചിരിയ്ക്കുന്നു എന്ന് മാത്രം. ഇന്ന് എന്ത് വായിയ്ക്കണം  , എന്തെഴുതണം എന്നൊന്നില്ല. എല്ലാവരും എഴുതുന്നു എന്തൊക്കെയോ എഴുതുന്നു എല്ലാം വായിയ്ക്കുന്നു,  പ്രത്യേകിച്ചും ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ കൊള്ളാകുന്നതും കൊള്ളരുതാത്തതുമായ ഒരുപാട് കാര്യങ്ങള്‍ എഴുതി വായിയ്ക്കപ്പെടുന്നു. എഴുതപ്പെടുന്ന അല്ലെങ്കില്‍ വായിയ്ക്കപ്പെടുന്നവ വിശ്വാസയോഗ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രത്യേക വിഷയത്തെ കുറിച്ചറിയാന്‍ ഒരു പ്രദേശത്തെ കുറിച്ചറിയാന്‍ ഒരു കാലഘട്ടത്തെ കുറിച്ച് ശരിയായ രൂപരേഖ നല്‍കാന്‍ ആ കാലഘട്ടത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ക്ക് മാത്രമേ കഴിയൂ.

ഇന്ന് പുസ്തകങ്ങള്‍ എവിടെ എത്തിനില്‍ക്കുന്നു?

എല്ലാ ആഴ്ചാവസാനങ്ങളിലും കേരളത്തില്‍ ഏകദേശം ഒരു അമ്പതു പുസ്തകമെങ്കിലും പ്രകാശനം ചെയ്യപ്പെടുന്നു എന്ന്ഈ  അടുത്തകാലത്ത് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അപ്പോള്‍ ഇവിടെ പുതിയ പുസ്തകങ്ങളും, എഴുത്തുകാരും ജനിയ്ക്കുന്നുണ്ട്. ഈ ജനിയ്ക്കപ്പെടുന്ന പുസ്തകങ്ങള്‍ എല്ലാം ഒരു ചിട്ടയായ നിലവാരം പുലര്‍ത്തുന്നവയാണോ എന്നതില്‍ സംശയമുണ്ട്. ഈ പുസ്തകങ്ങള്‍ക്ക് അത്രയും വായനക്കാര്‍ ഉണ്ടോ എന്നതും സന്ദേഹമാണ്. കാരണം പണ്ടുകാലങ്ങളില്‍ ഒരു പുസ്തകത്തിനായി കാത്തിരിയ്ക്കുന്ന വായനക്കാരുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വായനക്കാരന്‍ ഒതുങ്ങി നില്‍ക്കുന്നത് കയ്യിലൊതുങ്ങാവുന്ന ഇലക്ട്രോണിക് മാധ്യമങ്ങളിലാണ്. അതേസമയം പുസ്തകം പ്രസിദ്ധീകരിയ്ക്കുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു അന്തസ്സിന്റെ കാര്യമായിരിയ്ക്കുന്നു, പ്രസിദ്ധീകരിയ്ക്കുന്നവര്‍ക്ക് ഇതൊരു കച്ചവടവുമായിരിയ്ക്കുന്നു എന്നതിനാലും ആണ്  ഇന്ന് ഇവിടെ പുതിയ പുസ്തകങ്ങള്‍ ജനിയ്ക്കുന്നതെന്നു വേണമെങ്കില്‍ പറയാം.   തന്നെയുമല്ല പുസ്തകങ്ങള്‍ വിജ്ഞാനപ്രദമാകുന്നതിനു പകരം പലപ്പോഴും വായനക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നവയാകാറുമുണ്ട്. പുസ്തകങ്ങള്‍ സുലഭമായിലഭിയ്ക്കുന്നു എന്നാല്‍ അവയ്‌ക്ക്വേണ്ട പുസ്തകവായനാശീലംഇന്നില്ലഎന്നതുകൊണ്ടുതന്നെപുറത്തിറക്കുന്നഓരോപുസ്തകങ്ങള്‍ക്കുംവേണ്ടത്രപ്രാധാന്യംലഭിയ്ക്കുന്നില്ലഎന്ന്മാത്രമല്ലഅതില്‍കരുത്തായവപലതുംശ്രദ്ധിയ്ക്കപ്പെടാതെപോകുന്നു.

നമുക്ക് ഇന്ന് വിസ്മരിയ്ക്കാന്‍ കഴിയാത്ത ഒന്ന്, ലോകം വളര്‍ച്ചയുടെ പാതയിലൂടെ അതിവേഗം സഞ്ചരിയ്ക്കുമ്പോഴും ഇന്നും പഴയ കാലങ്ങളില്‍ എഴുതപ്പെട്ട  ലിഖിതങ്ങളെ ആശ്രയിയ്ക്കുന്നു എന്നതാണ്.  ജനങ്ങളെ അതിന്റേതായ ചട്ടക്കൂട്ടില്‍ നിര്‍ത്താനും, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മതങ്ങള്‍ ഇന്നും മതഗ്രന്ഥ്ങ്ങളും    വേദങ്ങളും ഉപനിഷത്തുക്കളും ഉപയോഗിയ്ക്കുന്നു എന്നത് ഇതിനു പിന്തുണയ്ക്കുന്ന ഒന്നാണ്. അതുപോലെ കാലങ്ങള്‍ക്കു ശേഷവും  ആയുര്‍വ്വേദമെന്ന ചികത്സ സമ്പ്രദായം ഇന്നും ആയുര്‍വ്വേദ ആചാര്യന്മാര്‍ എഴുതിവച്ചിരിയ്ക്കുന്ന ചിതലരിച്ച ഗ്രന്ഥങ്ങള്‍ ഉപയോഗിയ്ക്കുന്നു എന്നതും  പുസ്തകങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്. വളര്‍ന്നു വരുന്ന ശാസ്ത്രവും പുതിയ   കണ്ടുപിടുത്തങ്ങള്‍ക്കായി പഴയ പുസ്തകങ്ങളുടെ സഹായം തേടുന്നു എന്നത് വ്യക്തമാണ് .

പുസ്തകങ്ങള്‍കടന്നുപോയ, നടന്നുകൊണ്ടിരിയ്ക്കുന്ന, വരാനിരിയ്ക്കുന്ന കാലങ്ങളുടെ അടിസ്ഥാനപരമായ വിശദശാംശങ്ങളുടെ കലവറകളാണ് എന്നതുകൊണ്ട് തന്നെ പുസ്തകങ്ങള്‍ക്കോ പുസ്തകങ്ങളുടെ പ്രാധാന്യത്തിനോ മരണമില്ല.കാലഘട്ടത്തിനൊപ്പംമനുഷ്യനില്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ ആ മാറ്റങ്ങള്‍ പുസ്തകങ്ങളിലും പ്രതിഫലിയ്ക്കുന്നുഎന്ന്മാത്രം.

ഒരു പുസ്തകദിനം കുടി കടന്നുപോയപ്പോള്‍...(എഴുതാപ്പുറങ്ങള്‍ 59: ജ്യോതിലക്ഷ്മി നമ്പ്യാര്‍ ,മുംബൈ)
Join WhatsApp News
Vinod Kumar T V 2020-04-29 04:27:33
Good.
Das 2020-04-29 06:48:12
An excellent review … The power of reading is wonderful that gives immense amount of inner peace and tranquility thus keeping man intensely alive ! May this blog be an energiser for promoting 'good reading habits' since the world belongs to those who read; I firmly believe !!!
Sudhir Panikkaveetil 2020-04-29 08:27:25
അമേരിക്കൻ മലയാളികൾ നാട്ടിലെ എഴുത്തുകാരെയും, രാഷ്ട്രീയക്കാരെയും ആരാധിച്ചു നടക്കുമ്പോൾ മുംബയിൽ നിന്ന് ഒരു എഴുത്തുകാരി അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളുടെ പടങ്ങൾ അവരുടെ ലേഖനത്തിനു ചേർത്തത് കൗതുകമായി, അതിശയമായി. ശ്രീമതി ജ്യോതിലക്ഷ്മി ഇവിടെ വായനാക്കാർ കുറവും എഴുത്തുകാർ കൂടുതലുമാണെന്നു താങ്കൾക്കറിയില്ലല്ലോ.പടം ചേർത്തിട്ടുള്ള ഗ്രന്ഥകർത്താക്കളെങ്കിലും ഇത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു അമേരിക്കൻ മലയാളി എന്ന നിലക്ക് താങ്കൾ ചെയ്ത നന്മക്ക് നന്ദി അറിയിക്കുന്നു.താങ്കളെപോലുള്ളവർ ഇങ്ങനെയൊക്കെ ചെയ്യുന്നത് എഴുത്തുകാർക്ക് പ്രോത്സാഹനമാണ്. ഇവിടെ നല്ല എഴുത്തുകാർ ഉണ്ട്. പക്ഷെ അവർക്ക് exposure കിട്ടാത്തത് പ്രബുദ്ധരായ വായനക്കാർ ഇല്ലാഞ്ഞിട്ടാണ്. എഴുത്തുകാരുടെ എണ്ണം വായനക്കാരെ കടത്തിവെട്ടുന്നതുകൊണ്ടാണ്.
Kanakkoor 2020-04-29 09:44:10
Interesting. Good article... thanks Jyothi & e Malayalee
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക