Image

ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 500 വിമാനങ്ങള്‍, 3 കപ്പലുകള്‍

Published on 29 April, 2020
 ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 500 വിമാനങ്ങള്‍, 3 കപ്പലുകള്‍


ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള ഏറ്റവും വലിയ നടപടികള്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് പദ്ധതി തയാറാക്കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഇതിനായി മൂന്ന് ഇന്ത്യന്‍ നാവിക യുദ്ധ കപ്പലുകളും 500 വിമാനങ്ങളുമാണ് ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.

വൈറസ് ബാധിച്ച ഗള്‍ഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ നിന്ന് സ്വദേശത്തേക്ക് പോകാനുള്ള ആരവം ഉയര്‍ന്നുകൊണ്ടിരിക്കെ, ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ ആദ്യ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു. തുടര്‍ന്നു വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കും ജോലിക്ക് പോയവര്‍ക്കുമായിരിക്കും നാട്ടിലേക്ക് തിരിച്ചുവരാനുള്ള അവസരം ലഭിക്കുക.

ഇതു സംബന്ധിച്ച് ഒരു പട്ടിക തയാറാക്കാന്‍ ഇന്ത്യന്‍ മിഷനുകളോട് ആവശ്യപ്പെടുമെന്നും സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് അതത് സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചായിരിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ഒരു പട്ടിക തയാറാക്കുകയും അവര്‍ക്ക് മുന്‍ഗണന നല്‍കുകയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ഏകോപിപ്പിക്കുകയും ചെയ്യും. ഒടുവില്‍ അവര്‍ ഇന്ത്യയില്‍ ഇറങ്ങുമ്പോള്‍, എല്ലാവരേയും പരിശോധിക്കേണ്ടതുണ്ട്. ഒരു കപ്പലിലേക്കോ, പ്രത്യേക കേന്ദ്രത്തിലേക്കോ നേരിട്ട് ആശുപത്രിയിലേക്കോ അയയ്ക്കണം, 'ഇത് ഒരു സങ്കീര്‍ണമായ അഭ്യാസമായിരിക്കുമെന്നും' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ മഹത്തായ അഭ്യാസത്തിനായി വിദേശകാര്യ മന്ത്രാലയം ഒരു പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക