Image

മാഹിക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം

Published on 29 April, 2020
 മാഹിക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം

ദമാം: നാട്ടിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നോര്‍ക്ക രജിസ്‌ട്രേഷനില്‍ മാഹിക്കാരായ മലയാളികളെ പരിഗണിക്കാത്തത് ഗള്‍ഫിലുള്ള മാഹിക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.

ഭൂമി ശാസ്ത്രപരമായി തലശേരിയോട് ചേര്‍ന്ന കേരളത്തിലാണ് മാഹിയെങ്കിലും ഭരണപരമായി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായതിനാലാണ് നോര്‍ക്കയുടെ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്തത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അതുകൊണ്ട് തന്നെ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി ഈ വിഷയത്തില്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം കാണണമെന്നും സാധ്യമല്ലാത്ത സഹചര്യം വന്നാല്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് പുതുച്ചേരിക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ ആവശ്യപ്പെട്ടു.

പ്രവാസികളുടെ വിഷയത്തില്‍ ഇടപെടാന്‍ പുതുച്ചേരിയില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പുതുച്ചേരി മുഖ്യമന്ത്രിയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ് . ഈ ആവശ്യത്തിനുമേല്‍ നടപടി ഉണ്ടാവണമെന്നും ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന മാഹിക്കാരുള്‍പ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ലോണ്‍ ,സബ്‌സിഡി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും മന്‍സൂര്‍ പള്ളൂര്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക