Image

'വരനെ ആവശ്യമുണ്ട്' മെലോഡ്രാമ ഇല്ലാതെ അഭിനയിച്ച സിനിമ, തിലകന്‍ ഇഷ്ടനടന്‍; ശോഭന

Published on 29 April, 2020
'വരനെ ആവശ്യമുണ്ട്' മെലോഡ്രാമ ഇല്ലാതെ അഭിനയിച്ച സിനിമ, തിലകന്‍ ഇഷ്ടനടന്‍; ശോഭന
ലോക നൃത്തദിനത്തില്‍ ആരാധകരുമായി ഫെയ്സ്ബുക്ക് ലൈവില്‍ സംസാരിച്ച് നടി ശോഭന. സഹപ്രവര്‍ത്തകനും ബോളിവുഡ് നടനുമായ ഇര്‍ഫാന്‍ ഖാനെ നഷ്ടപ്പെട്ട ദിവസമാണെന്നും ശോഭന പറയുന്നു. അപ്നാ ആസ്മാന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. സൗമ്യനും ലോലമനസ്സിനുടമയുമായിരുന്നു അദ്ദേഹമെന്നും ശോഭന ഓര്‍മ്മിക്കുന്നു. നടന്റെ കുടുംബത്തോടൊപ്പം അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഫെയ്സ്ബുക്ക് ലൈവ് ആരംഭച്ചത്.

നൃത്തത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശോഭന ചെയ്തത്. ശോഭനയ്ക്ക് മൃദംഗം വായിക്കാന്‍ 
അറിയാമോ എന്ന് അതിനിടയില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ തനിക്ക് മൃദംഗവായന അറിയില്ലെന്നും തന്റെ അറിവോടെയല്ലാതെ ഒരു ഫോട്ടോ വൈറല്‍ ആയിപ്പോയതാണെന്നും ശോഭന മറുപടി നല്‍കി. 

വരനെ ആവശ്യമുണ്ട് എന്ന ചിത്രം വലിയ ബജറ്റിലായിരുന്നു പുറത്തിറങ്ങിയത്. അഭിനയത്തില്‍ പുതിയ പാഠങ്ങള്‍ നല്‍കിയ ചിത്രമായിരുന്നു അത്. ഗൗരവമുള്ള സന്ദര്‍ഭങ്ങളില്‍ പോലും മുഖത്ത് 'മെലോഡ്രാമ' ഭാവങ്ങളില്ലാതെ കൂളായി അഭിനയിക്കാനായി എന്നതില്‍ സന്തോഷമുണ്ട്. അതൊരു പുതിയ അനുഭവമായിരുന്നുവെന്നും ശോഭന പറയുന്നു..

സംവിധാനം ചെയ്യണമെന്നുള്ളതും ഓണ്‍ലൈന്‍ നൃത്ത ക്ലാസ്സുകള്‍ ആരംഭിക്കണമെന്നതും തന്റെ സ്വപ്നമാണെന്നും ശോഭന പറഞ്ഞു. മണിച്ചിത്രത്താഴിലെ നാഗവല്ലിയാണ് തനിക്ക് ജീവന്‍ നല്‍കിയതെന്നും ജീവിതത്തിലെ ഓരോ ദിനവും ആ കഥാപാത്രം നിരന്തരം തന്നെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളുണ്ടാകാറുണ്ടെന്നും നടി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക